Image

കാന്‍സര്‍ തടയാന്‍ ആസ്‌പിരിനു ശേഷിയുണ്‌ടെന്നു കണ്ടെത്തല്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 22 March, 2012
കാന്‍സര്‍ തടയാന്‍ ആസ്‌പിരിനു ശേഷിയുണ്‌ടെന്നു കണ്ടെത്തല്‍
ലണ്‌ടന്‍: ആസ്‌പിരിന്‍ പതിവായി കഴിക്കുന്നത്‌ കാന്‍സര്‍ സാധ്യത കുറയ്‌ക്കാനും കാന്‍സര്‍ ചികിത്സയ്‌ക്കും ഉപകരിക്കുമെന്നു പഠന റിപ്പോര്‍ട്ട്‌. ഹൃദ്‌രോഗ സാധ്യത കുറയ്‌ക്കാന്‍ ആസ്‌പിരിന്‍ ഉപകരിക്കുമെന്നു നേരത്തേ തന്നെ തെളിയിക്കപ്പെട്ടിരുന്നു.

എന്നാല്‍, കാന്‍സര്‍ പ്രതിരോധം സംബന്ധിച്ച വിഷയം സ്ഥിരീകരിക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന വാദവും ഉയരുന്നുണ്‌ട്‌.

പത്തു വര്‍ഷം തുടര്‍ച്ചയായി ആസ്‌പിരിന്‍ കഴിച്ചാല്‍ മാത്രമാണ്‌ കാന്‍സറിനെതിരേ പ്രതിരോധം ലഭിക്കുക എന്ന്‌ നേരത്തേ സൂചനകളുണ്‌ടായിരുന്നു. എന്നാല്‍, മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്‌ടു വരെ ഈ പ്രതിരോധം ലഭിക്കുമെന്നാണ്‌ പുതിയ കണ്‌ടെത്തല്‍. ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയര്‍ ലെവര്‍കുസന്റെ കണ്‌ടുപിടുത്തമാണ്‌ ആസ്‌പരിന്‍ മരുന്ന്‌.
കാന്‍സര്‍ തടയാന്‍ ആസ്‌പിരിനു ശേഷിയുണ്‌ടെന്നു കണ്ടെത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക