Image

ലളിത്‌ മോഡിയെ ലണ്‌ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു

Published on 22 March, 2012
ലളിത്‌ മോഡിയെ ലണ്‌ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു
ലണ്‌ടന്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സ്ഥാപകനും മുന്‍ ഐപിഎല്‍ കമ്മീഷണറുമായിരുന്ന ലളിത്‌ മോഡിയെ ലണ്‌ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. പെയ്‌ജ്‌ ഗ്രൂപ്പ്‌ എന്ന സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന്‌ അടയ്‌ക്കാനുള്ള 65,000 പൗണ്‌ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസിലാണ്‌ കോടതിയുടെ നടപടി.

ലളിത്‌ മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള ഉത്തരവ്‌ പുറത്തിറക്കിയിട്ട്‌ ഒരുമാസമായെന്നാണ്‌ ഡെയ്‌ലി ടെലിഗ്രാഫ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുന്‍ ന്യൂസിലാന്റ്‌ ഓള്‍റൗണ്‌ടര്‍ ക്രിസ്‌ കേയിന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ്‌ ലളിത്‌ മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ്‌ പുറത്തുവരുന്നത്‌.

2010ല്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്‌ജ്‌ ഗ്രൂപ്പിന്‌ മോഡി പണം നല്‍കാനുണ്‌ടായിരുന്നു.

പബ്ലിസിറ്റി ലഭിക്കാനുള്ള പെയ്‌ജ്‌ ഗ്രൂപ്പിന്റെ ശ്രമമാണ്‌ കേസിന്‌ പിന്നിലെന്നാണ്‌ ലളിത്‌ മോഡി പറയുന്നത്‌. എന്നാല്‍ പെയ്‌ജ്‌ ഇത്‌ നിഷേധിച്ചിട്ടുണ്‌ട്‌. മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ്‌ നിയമനടപടി സ്വീകരിക്കാന്‍ കാരണമെന്നും അവര്‍ അറിയിച്ചു.

മോഡിക്കും മോഡിയുടെ കുടുംബത്തിനും ഭീഷണിയുണ്‌ടായിരുന്ന സമയത്ത്‌ ഞങ്ങള്‍ നിരവധി തവണ അദ്ദേഹത്തിന്‌ സുരക്ഷ നല്‍കി. ഇതിനു പലപ്പോഴും കൃത്യമായി പ്രതിഫലം നല്‍കിയിട്ടില്ലെന്ന്‌ പെയ്‌ജ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട്‌ പെയ്‌ജ്‌ പറഞ്ഞു.
ലളിത്‌ മോഡിയെ ലണ്‌ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക