Image

എല്ലാം നിന്റെ ഇഷ്ടം പോലെ-(മിനിക്കഥ: ഡോ.ഈ.എം. പൂമൊട്ടില്‍)

Published on 25 April, 2018
എല്ലാം നിന്റെ ഇഷ്ടം പോലെ-(മിനിക്കഥ:  ഡോ.ഈ.എം. പൂമൊട്ടില്‍)
സത്സ്വഭാവിയായ സുശീലനും സിന്ദരിയുമായ പ്രിയയും തമ്മിലുള്ള പ്രണയം അവരുടെ വിദ്യാഭ്യാസകാലത്തു തന്നെ തളിരിട്ടിരുന്നു. പഠനം കഴിഞ്ഞ് ഇരുവര്‍ക്കും ജോലി ലഭിച്ചപ്പോഴേക്കും അതു നന്നേ പടര്‍ന്നു പന്തലിക്കുവാന്‍ തുടങ്ങി. അഭംഗുരമായ ഈ പ്രേമത്തിന്റെ രഹസ്യം മറ്റൊന്നുമായിരുന്നില്ല. ചെറുതും വലതുമായ ഏതു കാര്യത്തിലും അവളുടെ ഇഷ്ടത്തിനു തീരുമാനം എടുക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നുവെന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവളുടെ പ്രീതി ഒട്ടും കുറയാതിരിക്കാന്‍ അയാള്‍ തന്റെ അഭിപ്രായങ്ങള്‍ ബലികഴിച്ചിരുന്നുവെന്നു സാരം!

എവിടേക്കു പോകണം, എങ്ങനെ യാത്ര ചെയ്യണം, ഏതു റെസ്‌റ്റൊറന്റില്‍ കയറണം, ഏതു ഭക്ഷണം കഴിക്കണം എന്നു തുടങ്ങി  ഏതു കാര്യത്തിലും 'എല്ലാം നിന്റെ ഭക്ഷണം പോലെ' എന്ന പ്രതികരണം അയാളുടെ സ്ഥിരം ശൈലിയായിരുന്നു. 

ഏതാനും വര്‍ഷങ്ങള്‍ കൂടി മുന്നോട്ട് പോയി. വിവാഹത്തെപ്പറ്റി ഇരുവരില്‍ ആരും ഇതുവരെ മിണ്ടിയിട്ടില്ല. ഒരു ദിവസം പ്രിയ സംഭാഷണത്തിനു തുടക്കമിട്ടു.
സുശീലേട്ടാ, നമുക്കിങ്ങനെ പ്രണയജോടികളായി മാത്രം മുന്നോട്ടുപോയാല്‍ മതിയോ, വിവാഹത്തെപറ്റി ഒക്കെ ചിന്തിക്കേണ്ടേ?

തീര്‍ച്ചയായും, അതിനു സമയം അതിക്രമിച്ചിരിക്കുന്നു, പ്രിയേ: അയാള്‍ മറുപടി നല്‍കി.
'എന്നാല്‍ ചേട്ടനൊന്നും തോന്നരുത്; എനിക്കു മറ്റൊരാളെ വിവാഹം കഴിക്കുന്നതിനാണ് താല്‍പര്യം!'

വെട്ടി തുറന്നുള്ള അവളുടെ വാക്കുകള്‍ കേട്ട് അയാള്‍ സ്തബ്ധനായെങ്കിലും തന്റെ പതിവു ശൈലിയില്‍ തന്നെ മറുപടി നല്‍കി: എല്ലാം നിന്റെ ഇഷ്ടം പോലെ!

എല്ലാം നിന്റെ ഇഷ്ടം പോലെ-(മിനിക്കഥ:  ഡോ.ഈ.എം. പൂമൊട്ടില്‍)
Join WhatsApp News
Amerikkan Mollaakka 2018-04-25 15:20:29
ബീവിമാരുടെ ഇഷ്ടത്തിന്‌ മാത്രം ഇമ്മള് ജീവിച്ചാൽ അവളുമാര് വല്ലവന്റേം കൂടെ പോകും.  ഇങ്ങടെ കഥാനായകന്റെ കൂടെ കയ്യിനെക്കാൾ ഒരു പട്ടിയെ വളർത്തുന്നത് നല്ലതെന്നു ഓൾക്ക് തോന്നി കാണും. ഇങ്ങടെ കഥാനായകന് ഉശിരില്ല സായ്‌വേ. ഇങ്ങടെ എയ്തു നന്നായെക്കണ്, പക്ഷെ കഥയുടെ ഒരു സുഖം തന്നില്ല. ഞമ്മള് പറയുന്നത് ഗൗരവമായി എടുക്കണ്ട.  ആധികാരികമായി പറയാൻ വിദ്യാധരൻ സാഹിബ് ഉണ്ട്.  ഇമ്മടെ ഡോക്ടർ ശശിധരൻ സാഹിബ് ഒരു അക്ഷരക്കൊയ്ത്തിന്റെ പേരും പറഞ്ഞ് പോയി. ആ പഹയൻ ഇനി വരോ ആവോ? കുട്ടനാട്ടിലെ താറാവുകാരെപോലെ നമുക്ക് പാടാം " കൊയ്തൊഴിഞ്ഞ പാടത്തൂടെ ഡോക്ടർ സാഹിബ് വായോ.. നോക്കിയിരിക്കുന്നു...ഞമ്മള്..
Easow Mathew 2018-04-26 19:40:52
Thank you American Mollakka for your encouraging words. Your comments are valuable, and at the same time interesting. Regards! Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക