Image

രാജേഷിന്റെ കാലപാതകകേസില്‍ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞു

Published on 25 April, 2018
രാജേഷിന്റെ കാലപാതകകേസില്‍ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞു
റോഡിയോ ജോക്കി രാജേഷിന്റെ(34) കൊലപാതകകേസില്‍ അറസ്റ്റിലായ പ്രതികളെ കൊലനടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന രാജേഷിന്റെ സുഹൃത്ത് കുട്ടന്‍ തിരിച്ചറിഞ്ഞു.ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിബ് ( 26), കായംകുളം പുള്ളിക്കണക്ക് ദേശത്ത് കളത്തില്‍ വീട്ടില്‍ അപ്പുണ്ണി(32), കരുനാഗപ്പള്ളി പുത്തന്‍ തെരുവ് കൊച്ചയ്യത്ത് തെക്കതില്‍ കെ. തന്‍സീര്‍ ( 24) എന്നിവരെയാണ് കുട്ടന്‍ തിരിച്ചറിഞ്ഞത്.
ഇതോടെ പ്രതികളെ തെളിവെടുപ്പിനായി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.പിടികൂടിയതുമുതല്‍ മുന്നുപേരെയും മുഖം മൂടിക്കെട്ടിയാണ് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയത്. തിരിച്ചറിയല്‍ പരേഡിലൂടെ പ്രതികള്‍ ഇവരാണെന്ന് സ്ഥിതീകരിച്ചാല്‍മാത്രമേ മുഖം പ്രദര്‍ശിപ്പിക്കാവൂ എന്ന വ്യവസ്ഥയുള്ളതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പോലിസ് പറഞ്ഞു.

കസ്റ്റഡിയില്‍ കിട്ടിയ ഇവരെ ബുധനാഴ്ച രാവിലെ 10.30ന് തെളിവെടുപ്പിനായി സംഭവ സ്ഥലമായ മടവൂരിലും തുടന്ന് മറ്റിടങ്ങളിലും കൊണ്ടുപോകും.ഒന്നാം പ്രതിയായ സത്താറിനെ ഖത്തറില്‍ നിന്നും നാട്ടിലെത്തിക്കാനുള്ളശ്രമം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 27 ന് പുലര്‍ച്ചെ 1.30നാണ് മടവൂരിലെ രാജേഷിന്റെ സ്റ്റുഡിയോയ്ക്കു മുന്നില്‍ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക