Image

'നാമം എക്‌സലന്‍സ് അവാര്‍ഡ് '28 ന് മാധവന്‍ ബി നായര്‍ അംഗീകരിക്കേണ്ട വ്യക്തിത്വം

അനില്‍ പെണ്ണുക്കര Published on 25 April, 2018
'നാമം എക്‌സലന്‍സ് അവാര്‍ഡ് '28 ന്    മാധവന്‍ ബി നായര്‍  അംഗീകരിക്കേണ്ട വ്യക്തിത്വം
2018-ലെ നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 28നു ന്യൂജേഴ്‌സിയില്‍ തിരിതെളിയുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ മറക്കാനിടയില്ലാത്ത ഒരു മുഖം ആ അവാര്‍ഡിന് പിന്നിലെ ചാലക ശക്തിയായ മാധവന്‍ ബി നായരുടേതാണ്. 

ഒരു പക്ഷെ സംഘടനാ പ്രവര്‍ത്തന രംഗത്തു ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം. അപ്പോഴും പതറാതെ തന്റെ ചിന്താഗതിയിലും വിശ്വാസത്തിലും അടിയുറച്ചു നില്‍ക്കുകയും ചെയ്ത അദ്ദഹം ഉചിതമായ സമയത്തു എടുത്ത ഒരു തീരുമാനം ഒരു സംഘടനയെ അതിന്റെ പ്രതിസന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. അത്തരം ഒരു തീരുമാനം അദ്ദേഹം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ സാംസ്‌കാരിക ബോധം തന്നെയാണ്. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഒപ്പം നിന്നവരും ഒപ്പം കൂടിയവരും വളഞ്ഞിട്ട് ആക്രമിച്ചപ്പോളും പതറാതെ മുന്നോട്ടു നീങ്ങിയ മാധവന്‍ ബി നായര്‍ ഇത്തവണയും മത്സര രംഗത്തുണ്ട്. 

പക്ഷെ അദ്ദേഹത്തെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വളരെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ ആശയത്തില്‍ രൂപീകരിക്കപ്പെട്ട നാമം എന്ന സാംസ്‌കാരിക സംഘടന എല്ലാ വര്‍ഷവും അമേരിക്കന്‍ മലയാളികളില്‍ പ്രശസ്തരായ വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുന്ന നാമം എക്‌സലന്‍സ് അവാര്‍ഡിലൂടെയാണ്. അമേരിക്കയില്‍ ഒരു അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു ഒരു പ്ലാക്ക് വാങ്ങാന്‍ വലിയ പ്രയാസമൊന്നുമില്ല എന്ന് പല അവാര്‍ഡുകളും തെളിയിച്ചിട്ടുണ്ടെങ്കിലും നാമം എക്‌സലന്‍സ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് തോന്നിയത്  അവര്‍ പ്രഖ്യാപിക്കുന്ന  പുരസ്‌കാരവും ,പുരസ്‌കാര ജേതാക്കളുമാണ്. ഇത്തവണയും സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ വളരെ പ്രശസ്തിയാര്ജിച്ച ഒരു കൂട്ടം വ്യക്തികളെ ആദരിക്കുന്നതിലൂടെ നാമം പതിവ് പുരസ്‌കാര നിര്‍ണ്ണയ സമിതികളില്‍ നിന്ന് ഒരു പടി മുന്നോട്ട് പോയിരിക്കുന്നു. ഒരു പക്ഷെ നാമത്തിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ,മികച്ച പ്രതിഭകളെ കണ്ഡുത്തുന്നതിനു കാരണം മാധവന്‍ നായര്‍ കൈകടത്താത്തതു തന്നെ ആവാം.

നാടും നാട്ടാരേയും വിട്ട് ജീവനോപായത്തിനായ് അമേരിക്കന്‍ തിരക്കിന്റെ
ഭാഗമായി മാറിയ മലയാളി സമൂഹത്തിനു ഒരു മരുപ്പച്ചയാണ് നാമം എന്ന് ഈ പുരസ്‌കാര നിര്ണയത്തിലൂടെയും, വര്‍ണാഭമായ ചടങ്ങിലൂടെയും മനസിലാക്കാം . സംഘടിതരായ മലയാളികളെ ഒരു തണലില്‍ ഒത്തൊരുമിപ്പിച്ച് അമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ തൊഴില്‍ മേഖലയില്‍ നിന്നുമുള്ള തിരിച്ചടികളെ  നേരിടുന്നതിനു ശക്തി നല്കുകായും  മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തെ ജാഗ്രതയോടെ നിരീക്ഷിച്ചു  അതിനനുസരിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ എടുക്കാന്‍ മലയാളികളെ സജ്ജമാക്കുവാനും നാമത്തിനു കഴിയട്ടെ. പക്ഷംചേരാതെ മലയാളികളുടെ മുഴുവന്‍ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ഒരുതരത്തിലുള്ള വിഭാഗീയതയും നാമത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യട്ടെ.

  തികച്ചും സേവനപരതയോടെ മലയാളി സഹോദരങ്ങളുടെ കൂടെ എപ്പോഴും നിലകൊള്ളുന്ന മാതൃകയാണ്. നാട്ടില്‍നിന്നും വിട്ടകന്ന് മറ്റൊരു സംസ്‌കാരത്തിന്റെയും ജീവിത രീതിയുടേയും ഭാഗമാകുമ്പോഴും നമ്മുടെ തനതു ജീവിത മൂല്യങ്ങളും പൈതൃകവും കാത്തുസൂക്ഷിക്കാനും പുത്തന്‍ തലമുറയിലേക്ക് പകരുവാനുമുള്ള സംഘടനയുടെ പരിശ്രമം അഭിനന്ദനീയമാണ്. ജന്മനാടിനോടും മാതൃഭാഷയോടും സാഹിത്യത്തിനോടും വിധേയമായി നിന്ന് വിവിധ രംഗത്തു പ്രവര്‍ത്തിക്കുന്ന മലയാളി പ്രതിഭകളെ കണ്ടെത്തി ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും നാമം എക്‌സലന്‍സ് അവാര്‍ഡിലൂടെ ശ്രമിക്കുന്നു. ഈ ലക്ഷ്യമാണ് രണ്ടുവര്‍ത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന എക്‌സലന്‍സ്അവാര്‍ഡുകള്‍. പൊതുസമൂഹത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയെടുത്ത ഈ പുരസ്‌കാരം നാമത്തിന്റെ പ്രസക്തിയും ജനകീയ മൂല്യവും ബൗദ്ധിക നിലപാടും സാക്ഷ്യപ്പെടുത്തുന്നതാണ് എന്ന് പറയാതെ വയ്യ. നാമവും,അതിന്റെ ഭാരവാഹികളും, വിധികര്‍ത്താക്കളും പിന്നെ നാമത്തിന്റെ നേടും തൂണുമായ മാധവന്‍ നായരും അഭിനന്ദനം അര്‍ഹിക്കുന്നു. അത് തുറന്നു പറയാന്‍ മടിക്കേണ്ട ..

'നാമം എക്‌സലന്‍സ് അവാര്‍ഡ് '28 ന്    മാധവന്‍ ബി നായര്‍  അംഗീകരിക്കേണ്ട വ്യക്തിത്വം 'നാമം എക്‌സലന്‍സ് അവാര്‍ഡ് '28 ന്    മാധവന്‍ ബി നായര്‍  അംഗീകരിക്കേണ്ട വ്യക്തിത്വം 'നാമം എക്‌സലന്‍സ് അവാര്‍ഡ് '28 ന്    മാധവന്‍ ബി നായര്‍  അംഗീകരിക്കേണ്ട വ്യക്തിത്വം 'നാമം എക്‌സലന്‍സ് അവാര്‍ഡ് '28 ന്    മാധവന്‍ ബി നായര്‍  അംഗീകരിക്കേണ്ട വ്യക്തിത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക