കടല്‍ (കവിത: സോയ നായര്‍)
SAHITHYAM
24-Apr-2018
SAHITHYAM
24-Apr-2018

ഒരു കൂട്ടം വെള്ളത്തുള്ളികള്‍
ഒന്നിച്ചിരുന്നു സങ്കടം പറയുന്നു.
ചില തുള്ളികള്‍ ചിരിക്കുന്നൂ, ചില തുള്ളികള്‍ തുള്ളുന്നു
ചിലരുടെ തുള്ളിച്ചാട്ടങ്ങള്‍ക്കിടയില്‍
ഒന്നിച്ചിരുന്നു സങ്കടം പറയുന്നു.
ചില തുള്ളികള്‍ ചിരിക്കുന്നൂ, ചില തുള്ളികള്‍ തുള്ളുന്നു
ചിലരുടെ തുള്ളിച്ചാട്ടങ്ങള്‍ക്കിടയില്‍
മറ്റ് ചില തുള്ളികളുടെ കണ്ണുനീരുകള്‍ മറയ്ക്കപ്പെടുന്നൂ..
ദു:ഖം സഹിക്കാനാവാതെ,
അവഗ്ഗണനകള്‍ ഏറ്റുവാങ്ങാനാകാതെ
ചില തുള്ളികള്‍ ആഞ്ഞടിക്കുന്ന അലകളിലേക്ക് ചാടി
ആത്മഹത്യ ചെയ്യുന്നു..
ഒടുവില്‍ പടിയടച്ച് പിന്തള്ളപ്പെട്ടവരായ്
അവരോരോരുത്തരായ് കരയിലേക്ക് ചേരുന്നൂ..
കരയിലെ കുട്ടികള്‍ അവര്‍ക്കായ് ബലിയുരുളകള്‍ ഉരുട്ടുന്നു..
കൂടപ്പിറപ്പുകളാകും തുള്ളികള്‍
വിരഹത്തിന്റെ വിതുമ്പലുകളൊതുക്കി
യാത്രചൊല്ലി തിരികെ മടങ്ങവെ
ചക്രവാളം ചുവക്കുന്നൂ..
നാളെയുടെ ആത്മാക്കളാരാകുമെന്ന
ഉറപ്പുകളില്ലാതെ
കടലിന്റെ ആഴത്തിലെ ഇരുട്ട്മുറിയിലേക്ക്
അവര്‍ വീണ്ടും ഒളിക്കുന്നൂ, ഒന്നിക്കുന്നൂ..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments