Image

വധശിക്ഷയ്‌ക്ക്‌ തൂക്കിക്കൊലയാണ്‌ നല്ലതെന്ന്‌ കേന്ദ്രസര്‍ക്കാര്‍

Published on 24 April, 2018
 വധശിക്ഷയ്‌ക്ക്‌  തൂക്കിക്കൊലയാണ്‌ നല്ലതെന്ന്‌ കേന്ദ്രസര്‍ക്കാര്‍
വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടയാളുടെ ശിക്ഷ നടപ്പാക്കുമ്പോള്‍ മരണം വരെ തൂക്കിലേറ്റുന്ന രീതിയാണ്‌ അനുയോജ്യമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

വിഷം കുത്തിവെക്കുന്നതും വെടിവെച്ചു കൊല്ലുന്നതും പ്രാകൃതവും പരിഷ്‌കൃത സമൂഹത്തിന്‌ യോജിക്കാത്തതുമാണ്‌. അത്‌ മനുഷ്യത്വരഹിതമാണ്‌. ലളിതവും മനുഷ്യത്വപരവുമായ രീതിയാണ്‌ തൂക്കിക്കൊല. കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

റിഷി മല്‍ഹോത്ര മുഖേന സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ തൂക്കിക്കൊലയെ അനുകൂലിക്കുന്നത്‌.

നിലവില്‍ പിന്തുടര്‍ന്ന്‌ വരുന്ന തൂക്കിക്കൊലയ്‌ക്ക്‌ പകരം വെടിവെച്ചോ വിഷം കുത്തിവെച്ചോ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലേ എന്നായിരുന്നു ഹര്‍ജിയിലെ ചോദ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക