Image

മലബാര്‍ സിമന്റ്‌സ് അഴിമതി: പ്രതികളെ ഒഴിവാക്കിയത് എല്ലാ വശവും പരിശോധിച്ച ശേഷമെന്ന് തിരുവഞ്ചൂര്‍

Published on 22 March, 2012
മലബാര്‍ സിമന്റ്‌സ് അഴിമതി: പ്രതികളെ ഒഴിവാക്കിയത് എല്ലാ വശവും പരിശോധിച്ച ശേഷമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെ മൂന്നു പ്രതികളെ ഒഴിവാക്കിയത് എല്ലാ വശവും പരിശോധിച്ച ശേഷമാണെന്ന് വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയില്‍ എ.കെ. ബാലന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷപെടാന്‍ അനുവദിക്കില്ല. ജോണ്‍ മത്തായി അടക്കമുള്ളവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി എളമരം കരീം നോട്ട് കുറിച്ചിരുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക