Image

തമിഴ് പീഡനം: ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തില്‍ ചൈനയ്ക്ക് വിയോജിപ്പ്‌

Published on 22 March, 2012
തമിഴ് പീഡനം: ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തില്‍ ചൈനയ്ക്ക് വിയോജിപ്പ്‌
ബെയ്ജിംഗ്: എല്‍ടിടിഇയ്‌ക്കെതിരായ യുദ്ധത്തിന്റെ മറവില്‍ തമിഴ് വംശജര്‍ക്കെതിരേ അരങ്ങേറിയ പീഡനങ്ങളുടെ പേരില്‍ ശ്രീലങ്കയ്‌ക്കെതിരേ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന പ്രമേയത്തോട് ചൈനയ്ക്ക് വിയോജിപ്പ്. കൂടുതല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പിക്കാനുള്ള നീക്കമാണിതെന്ന് ചൈന അഭിപ്രായപ്പെട്ടു.

ഒരു രാജ്യത്തിനെതിരേ മനുഷ്യാവകാശ ധ്വംസനം ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോംഗ് ലീ പറഞ്ഞു. ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ശ്രീലങ്കന്‍ ജനതയ്ക്കും സര്‍ക്കാരിനും കഴിവുണ്‌ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളും സഹകരണവുമാണ് അടിസ്ഥാനപരമായ വഴിയെന്നും ഹോംഗ് ലി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക