Image

ജര്‍മനിയില്‍ എല്ലാ കുട്ടികള്‍ക്കും സ്വന്തം പാസ്‌പോര്‍ട്ട് നിയമം

ജോര്‍ജ് ജോണ്‍ Published on 22 March, 2012
ജര്‍മനിയില്‍ എല്ലാ കുട്ടികള്‍ക്കും സ്വന്തം പാസ്‌പോര്‍ട്ട് നിയമം
ബെര്‍ലിന്‍ ‍: ജര്‍മന്‍ പൗരത്വമുള്ള എല്ലാ കുട്ടികള്‍ക്കും 2012 ജൂണ്‍ 26 മുതല്‍ സ്വന്തം പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. നേരത്തെ ജര്‍മന്‍ കുട്ടികളെ 16 വയസ് വരെ അവരുടെ മാതാപിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കല്‍ നിറുത്തലാക്കി പുതിയതായി ജനിക്കുന്ന ജര്‍മന്‍ കുട്ടികള്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് വേണമെന്ന് നിയമാക്കി. ഈ നിയമം വന്നപ്പോഴും നേരത്തെ മാതാപിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ ചേര്‍ത്തിരുന്നവ ക്യാന്‍സല്‍ ചെയ്യാതെ പ്രാപല്യത്തില്‍ തുടര്‍ന്നു. ഇങ്ങനെ മാതാപിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ ചേര്‍ത്തിരുന്ന കുട്ടികള്‍ക്കാണ് 2012 ജൂണ്‍ 26 മുതല്‍ സ്വന്തമായി പാസ്‌പോര്‍ട്ട് വേണമെന്ന് നിയമം വരുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പേഴ്‌സണല്‍ ഐഡന്റ്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെങ്കിലും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സ്വന്തം പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഇപ്പോഴും മാതാപിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ത്തിരിക്കുന്ന കുട്ടികള്‍ ഈ വര്‍ഷത്തെ സമ്മര്‍ അവധിക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഉടന്‍ തന്നെ സ്വന്തമായി പാസ്‌പോര്‍ട്ട് എടുത്തിരിക്കണം. ജര്‍മന്‍ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാരും ഇക്കാര്യത്തില്‍ പുതിയ നിയമം 2012 ജൂണ്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുന്നത് ശ്രദ്ധിക്കുക.
ജര്‍മനിയില്‍ എല്ലാ കുട്ടികള്‍ക്കും സ്വന്തം പാസ്‌പോര്‍ട്ട് നിയമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക