Image

ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ഹഡ്‌സണ്‍വാലിയില്‍ സ്വീകരണം

Published on 29 June, 2011
ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ഹഡ്‌സണ്‍വാലിയില്‍ സ്വീകരണം
ഹഡ്‌സണ്‍വാലി: സി.എസ്‌.ഐ മധ്യകേരള മഹായിടവകയുടെ പന്ത്രണ്ടാമത്‌ ബിഷപ്പായി സ്ഥാനാരോഹണം ചെയ്‌ത ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍ തിരുമേനിക്ക്‌ സി.എസ്‌.ഐ ഹഡ്‌സണ്‍വാലി ഇടവക വമ്പിച്ച സ്വീകരണം നല്‍കി

വല്‍ഹാലയിലുള്ള ദേവാലയ കവാടത്തില്‍ എത്തിച്ചേര്‍ന്ന ബിഷപ്പിനേയും പത്‌നി ഡോ. സൂസന്‍ തോമസിനേയും ഇടവക വികാരി റവ. ബിനു ടി. ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ ഈപ്പന്‍, സെക്രട്ടറി കുര്യന്‍ ടി. ഉമ്മന്‍, അസി. സെക്രട്ടറി റിനോയ്‌ തോമസ്‌, ട്രഷറര്‍ ഐപ്പ്‌ വര്‍ഗീസ്‌, ചര്‍ച്ച്‌ കമ്മിറ്റിയംഗം തോമസ്‌ എസ്‌. ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. റെയ്‌ച്ചല്‍ തോമസ്‌, അലക്‌സ്‌ കോശി എന്നിവര്‍ പുഷ്‌പഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന്‌ നടന്ന ആരാധനയില്‍ ആറു യുവജനങ്ങള്‍ക്ക്‌ സ്ഥിരീകരണ ശുശ്രൂഷയിലൂടെ ആദ്യകുര്‍ബാന നല്‍കുകയുണ്ടായി.

ആരാധനയ്‌ക്കുശേഷം നടന്ന സ്വീകരണ സമ്മേളനത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ഈപ്പന്‍ ജോണ്‍ അഭിവന്ദ്യ ബിഷപ്പിന്‌ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കുകയുണ്ടായി. ബിഷപ്പിന്റെ ഇടവക സന്ദര്‍ശനത്തിന്റെ സ്‌മരണയ്‌ക്കായി പാഴ്‌സനേജ്‌ വളപ്പില്‍ നടുന്ന വൃക്ഷത്തൈ ബിഷപ്പ്‌ ആശീര്‍വദിക്കുകയുണ്ടായി. അഭിവന്ദ്യ ബിഷപ്പിന്‌ ഇടവകയുടെ പ്രത്യേക സമ്മാനം ട്രററര്‍ ഐപ്പ്‌ വര്‍ഗീസ്‌ സമ്മാനിച്ചു. ഫാദേഴ്‌സ്‌ ഡേ സമ്മാനം ചര്‍ച്ച്‌ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ജോര്‍ജ്‌ സാമുവേല്‍ തിരുമേനിക്ക്‌ സമര്‍പ്പിക്കുകയുണ്ടായി. മധ്യകേരള മഹായിടവകയുടെ സുവിശേഷ വയല്‍പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന ഒരു മിഷനറിയെ സന്ധിക്കുന്നതിനുള്ള തുക സമ്മേളനത്തില്‍ വെച്ച്‌ ചര്‍ച്ച്‌ കമ്മിറ്റിയിലെ അംഗമായ ജസ്റ്റിന്‍ ചെറിയാന്‍ ബിഷപ്പിനെ ഏല്‍പ്പിച്ചു. സഭയിലെ സ്‌ത്രീജനസഖ്യത്തിന്റെ പ്രത്യേക പാരിതോഷികം ബിഷപ്പിന്റെ പത്‌നി ഡോ. സൂസന്‍ തോമസിന്‌ ഇടവക സ്‌ത്രീജനസഖ്യത്തിന്റെ പ്രസിഡന്റ്‌ ബിന്ദു ബിനു സമര്‍പ്പിച്ചു.

ഐക്യസഭായായ സി.എസ്‌.ഐയുടെ മഹത്തായ ദര്‍ശനം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുവാന്‍ ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ജനങ്ങളെ ആഹ്വാനം ചെയ്‌തു. ആഘോഷനിര്‍ഭരമായ സ്വീകരണ സമ്മേളനത്തില്‍ വികാരി റവ. ബിനു ടി. ജോണ്‍ സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി കുര്യന്‍ ടി. ഉമ്മന്‍ (ബിജു) അഭിവന്ദ്യ ബിഷപ്പിന്‌ ആശംസകള്‍ അര്‍പ്പിക്കുകയും, സമ്മേളനത്തിന്റെ എം.സിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. ചര്‍ച്ച്‌ കമ്മിറ്റിയിലെ അംഗങ്ങളായ തോമസ്‌ എസ്‌. ചെറിയാന്‍, അനു ഈപ്പന്‍ എന്നിവരും സ്വീകരണ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയോടുകൂടി സമ്മേളനത്തിന്‌ തിരശ്ശീല വീണു.
ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ഹഡ്‌സണ്‍വാലിയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക