Image

തമിഴ്‌നാട് മുന്‍മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Published on 22 March, 2012
തമിഴ്‌നാട് മുന്‍മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന എ.വി. വേലുവിന്റെ വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.

നിലവില്‍ തിരുവണ്ണാമലൈ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് വേലു. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും 26,30,787 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായിട്ടാണ് വേലുവിനെതിരായ ആരോപണം. വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആരോപണം ശരിവെക്കുന്ന തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക