കോല്‍ക്കത്ത: വടക്കന്‍ കോല്‍ക്കത്തയിലെ
ഹാത്തിബഗാന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ 2.30 ഓടെയാണ്
തീപിടുത്തം ഉണ്ടായത്. നിരവധി കടകള്‍ കത്തിനശിച്ചിട്ടുണ്ട്. മത്സ്യ, മാസ
വില്പനകേന്ദത്തിലും പഴക്കടകളുമാണ് കത്തി നശിച്ചത്. തീപിടുത്തം
ഉണ്ടായപ്പോള്‍ കടകള്‍ക്കുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ
രക്ഷപെടുത്തി.
മുപ്പതോളം ഫയര്‍ എന്ജിന് യൂണിറ്റുകളുടെ പരിശ്രമഫലമായിട്ടാണ് തീ
അണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമന
സേനാവിഭാഗം മന്ത്രി ജാവേദ് ഖാന് സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍
വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ദ്രുതകര്‍മസേനയെയും
വിന്യസിച്ചിരുന്നു. പുരാതന നഗരത്തിലാണ് ഹാത്തിബഗാന്‍ മാര്‍ക്കറ്റ് സ്ഥിതി
ചെയ്യുന്നത്.