Image

നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളില്‍

Published on 15 April, 2018
നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളില്‍

മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്യും മേയ് 16 മുതല്‍ ജൂണ്‍ 3 വരെയാണ് പര്യടനം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറല്‍ സെക്രട്ടറി ബോബ് ബ്രിസ്‌റ്റോണ്‍ പെര്‍ത്തിലെ പൊതു പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും. 

പല സംസ്ഥാങ്ങളിലും രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തനം ആരംഭിച്ച നവോദയ ഓസ്‌ട്രേലിയ മുഴുവന്‍ സംസ്ഥാങ്ങളിലെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന ഏകീകരണ ഉദ്ഘാടനമാണ് മുഴുവന്‍ സംസ്ഥാനങ്ങളിലും നടക്കുക. 

പെര്‍ത്ത് മേയ് 19 നും മെല്‍ബണില്‍ മേയ് 20 നും കാന്‍ബറ മേയ് 25നും സിഡ്‌നി മേയ് 26 നും ബ്രിസ്‌ബേനില്‍ മേയ് 27നും അഡലയ്ഡില്‍ ജൂണ്‍ രണ്ടിനുമാണ് ഉദ്ഘാടന മഹാമഹം.

ഓസ്‌ട്രേലിയന്‍ പ്രവാസ സമൂഹത്തിന്റെ ഇടയില്‍ വേറിട്ട പ്രവര്‍ത്തന ശൈലിയുമായാണ് നവോദയ കടന്നു വരുന്നത്. പുരോഗമന സെക്കുലര്‍ ആശയങ്ങളെ മുന്‍ നിര്‍ത്തി എല്ലാ ജനവിഭാഗങ്ങളെയും ഉള്‍കൊള്ളിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് മുഴുവന്‍ സംസ്ഥാനങ്ങളിലും നവോദയ ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടനവധി പ്രവാസി വിഷയങ്ങള്‍ മലയാളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അത്തരം കാര്യങ്ങളില്‍ പൊതുവായ വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും മുഴുവന്‍ മലയാളികളുടെയും പിന്തുണ 

ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് നവോദയ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. 

ഓസ്‌ട്രേലിയ വിവിധ സംസ്ഥാങ്ങളില്‍ രൂപീകരിച്ചിട്ടുള്ള നവോദയ ഓസ്‌ട്രേലിയ സംസ്ഥാന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് .

പ്രധാന പട്ടണങ്ങളില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ് നടത്തുന്ന അറിവിന്റെ കല കൈരളി ടിവിയുടെ അശ്വമേധം പരിപാടിയും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക