Image

ഹോര്‍മുസ് കടലിടുക്ക് അടച്ചിടില്ലെന്ന് ഉറപ്പുലഭിച്ചതായി കുവൈറ്റ് അമീര്‍

Published on 21 March, 2012
ഹോര്‍മുസ് കടലിടുക്ക് അടച്ചിടില്ലെന്ന് ഉറപ്പുലഭിച്ചതായി കുവൈറ്റ് അമീര്‍
കുവൈറ്റ്: ഗള്‍ഫില്‍ നിന്നും പുറംലോകത്തേയ്ക്കുള്ള പ്രധാന ജലപതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടില്ലെന്ന് ഇറാനില്‍ നിന്നും ഉറപ്പു ലഭിച്ചതായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബ അറിയിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക വിപണിയിലേക്കാവശ്യമായ എണ്ണയുടെ വലിയഭാഗം സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങളുള്‍പ്പെടെയുള്ള ഗള്‍ഫ് മേഘലയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫിലെ പ്രധാന കപ്പല്‍ പാത ഇറാനില്‍ പെടുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ആണവ ഉത്പാദനം സംബന്ധിച്ച് അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ഭീഷണി മുഴക്കിയതോടെയാണ് ഇറാന്‍ ഹോര്‍മുസ് ജലപാത അടയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടിനല്‍കുമെന്നു ഇറാനിലെ ആത്മീയ നേതാവ് അലി ഖമേനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക