Image

നോര്‍വേയിലെ കുട്ടികളുടെ കസ്റ്റഡി; ഇന്ത്യന്‍ ദമ്പതിമാര്‍ വിവാഹമോചനത്തിന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 21 March, 2012
നോര്‍വേയിലെ കുട്ടികളുടെ കസ്റ്റഡി; ഇന്ത്യന്‍ ദമ്പതിമാര്‍ വിവാഹമോചനത്തിന്‌
ഓസ്‌ലോ: നോര്‍വേയിലെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ കുട്ടികളുടെ അച്ഛനമ്മമാര്‍ വിവാഹമോചനത്തിനു ശ്രമിക്കുന്നു. ഒരുവയസുള്ള ഐശര്യ, മൂന്നുവയസുള്ള അഭിഗ്യാന്‍ എന്നീ കുട്ടികളെയാണ്‌ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ചൈല്‍ഡ്‌ വെല്‍ഫെയര്‍ സര്‍വീസ്‌ (സി.ഡബ്ല്യു.എസ്‌) ഏറ്റെടുത്തിരുന്നത്‌. ഇവരുടെ അച്ഛന്‍ അനുരൂപ്‌ ഭട്ടാചാര്യ, ഭാര്യ സാഗരികയില്‍ നിന്ന്‌ വിവാഹമോചനം നേടാന്‍ ശ്രമം തുടങ്ങി.

ശരിയായ രീതിയില്‍ പരിചരിക്കുന്നില്ലെന്നാരോപിച്ചാണ്‌ കുട്ടികളെ അധികൃതര്‍ ഏറ്റെടുത്തിരിക്കുന്നത്‌. വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്‌ വിവാഹമോചന ശ്രമം.

സാഗരികയ്‌ക്ക്‌ ഗുരുതരമായ മാനസിക പ്രശ്‌നമുണ്‌ടെന്നും, കുട്ടികളെ വിട്ടുകിട്ടിയില്ലെങ്കിലോ എന്ന ആശങ്ക കാരണം ഇതുവരെ അക്കാര്യം മറച്ചുവയ്‌ക്കുകയായിരുന്നു എന്നുമാണ്‌ അനുരൂപ്‌ ഇപ്പോള്‍ പറയുന്നത്‌.

കൗമാരക്കാരെപ്പോലെ അപക്വമായാണ്‌ സാഗരിക എപ്പോഴും പെരുമാറുന്നത്‌. ഇതിലേക്ക്‌ മാധ്യമശ്രദ്ധയും നീങ്ങിക്കൊണ്‌ടിരിക്കുകയാണെന്ന്‌ അനുരൂപ്‌ ചൂണ്‌ടിക്കാട്ടുന്നു. ഇപ്പോള്‍ സാഗരികയില്‍ നിന്ന്‌ ആക്രമണവും നേരിടേണ്‌ടിവന്നു തുടങ്ങിയതോടെയാണ്‌ വിവാഹമോചനത്തിനു ശ്രമിക്കുന്നതെന്നും അനുരൂപ്‌.

കുട്ടികളെ അനുരൂപിന്റെ സഹോദരനു വിട്ടുകൊടുക്കാന്‍ നോര്‍വീജിയന്‍ അധികൃതര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനു വേണ്‌ടി ബന്ധുക്കള്‍ നോര്‍വേയിലെത്തിയിട്ടുണ്‌ട്‌. പക്ഷെ മാതാപിതാക്കളുടെ വിവാഹമോചനശ്രമം കുട്ടികളുടെ വിടുതിയ്‌ക്ക്‌ തിരിച്ചടിയാവുമെന്നും പറയപ്പെടുന്നു. വെള്ളിയാഴ്‌ച അന്തിമ തീരുമാനം ഉണ്‌ടാകും.
നോര്‍വേയിലെ കുട്ടികളുടെ കസ്റ്റഡി; ഇന്ത്യന്‍ ദമ്പതിമാര്‍ വിവാഹമോചനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക