Image

ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകള്‍

ജോര്‍ജ് ജോണ്‍ Published on 21 March, 2012
ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകള്‍
ഹൈഡല്‍ബര്‍ഗ് : വലിയ നോയമ്പുകാലത്ത് സെന്‍െ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 01 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 06 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ച് നടത്തുന്നതാണെന്ന് ഫാ.തോമസ് പുല്ലാട്ട് അറിയിച്ചു. മാര്‍ച്ച് 30 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് തുടങ്ങുന്ന ഈ ധ്യാനം 01 ന് ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണിക്ക് നടത്തുന്ന ദിവ്യബലിയോടെ സമാപിക്കും.

ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത് എര്‍ലാങ്ങന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന ഫാ. എബി പുതുകുളങ്ങര ആണ്. ഓശാന ഞായറാഴ്ച്ച 14.00 മുതല്‍ 15.30 വരെ കുരിശിന്റെ വഴിയും, മലയാളത്തില്‍ കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഓശാന ഞായറാഴ്ച്ച കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച്ച സെന്‍െ് ആല്‍ബര്‍ട്ട് പള്ളി വക ബെര്‍ഗ്‌ഹൈമര്‍സ്ട്രാസെ 108 a ലെ ഹാളില്‍ വച്ച് രാത്രി 10 മുതല്‍ 11 വരെ ആരാധന, പെസഹാ അപ്പം മുറിയ്ക്കല്‍, ദു:ഖവെള്ളിയാഴ്ച്ച രാവിലെ 09 മുതല്‍ 12 വരെ ശുശ്രൂഷകള്‍ , കുരിശിന്റെവഴി, ഉച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും. ഈ കര്‍മ്മങ്ങള്‍ ഫാ.ഷാജി മംഗലത്തില്‍ ആണ് നടത്തുന്നത്. ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷം 08-ാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04.00 മണിക്ക് ബ്ലൂളമന്‍ സ്ട്രാസെ 23 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ച് ആയിരിക്കും. തിരുന്നാള്‍ കുര്‍ബ്ബാനക്ക് ശേഷം കാപ്പി സല്‍ക്കാരം.

കുടുബനാഥന്മാര്‍ക്കും, നായികമാര്‍ക്കും, യുവജനങ്ങള്‍ക്കും, സന്യാസ സഭയില്‍ പെട്ടവര്‍ക്കും സംബന്ധിക്കാവുന്ന ധ്യാനത്തിലേക്ക് ഫാ.തോമസ് പുല്ലാട്ട് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. തോമസ് പുല്ലാട്ട് (09722-945780); മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772); തോമസ് പറത്തോട്ടത്തില്‍ (06224-928658); റോയി നാല്പതാംകളം (06223-990571); തോമസ് പുളിക്കല്‍ (06221-782850) എന്നിവരുമായി ബന്ധപ്പെടുക.
ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക