കടം വാങ്ങല്‍(പഴമയും പുതുമയും ഭാഗം: 5) -എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
EMALAYALEE SPECIAL
07-Apr-2018
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
EMALAYALEE SPECIAL
07-Apr-2018
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്

പണ്ടൊക്കെ എന്റെ ഗ്രാമത്തില്‍ കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നിരന്നു കിടക്കുന്ന വയലേലകള്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തോര്‍ത്തുമുണ്ടുടുത്ത് തലപ്പാള ചൂടി വെയിലിലും മഴയത്തും എട്ടണ ദിവസക്കൂലിക്ക് തമ്പുരാന്റെ പാടത്തും കരയിലും പണി ചെയ്യന്ന കീഴാളരും, കിടാത്തികളും, ഓലമേഞ്ഞതും ഓടിട്ടതുമായ വീടുകള്‍, വീടു നിറയെ കുട്ടികളുള്ള കൂട്ടു കുടുംബങ്ങള്‍. പരിമിതമായ ചുറ്റുപാടുകളില്‍ സന്തോഷകരമായ, ലളിതമായ ഭക്ഷണക്രമം, ഭക്ഷണത്തിനാവശ്യമുള്ള നെല്ല്, കപ്പ, ചക്ക, പച്ചക്കറികള്‍, പാല്‍, മുട്ട, തുടങ്ങിയവയും അത്യാവശ്യം കോഴിയിറച്ചിയും വീട്ടില്‍ ഉണ്‍ണ്‍ടാവും. വേഷവിധാനങ്ങള്‍, വിരലിലെണ്ണാന്‍ മാത്രം വസ്ര്തങ്ങള്‍, ചെരുപ്പിടാത്ത കാല്‍നടക്കാര്‍, അധികം ആഗ്രഹങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ശാന്തമായ ജീവിതം. വൈദ്യുതി, ഫോണ്‍, പൈപ്പുവെള്ളം തുടങ്ങിയവയില്ലാത്ത നിശബ്ദസുന്ദരമായ ഗ്രാമീണത. ദൈവഭയവും പ്രാര്‍ത്ഥനാമന്ത്രണങ്ങളും നിറഞ്ഞുനിന്ന ഗ്രാമശാന്തി. അധികമൊന്നും ആധുനികത എത്തിനോക്കാത്ത ആ കാലയളവില്‍ അടുത്ത വീടുകളില്‍ നിന്നും തീപ്പൊരി, തീപ്പെട്ടിക്കോല്‍, ഉപ്പ്, മുളകു്, കാപ്പിപ്പൊടി, പഞ്ചസാര, അരി, മണ്ണെണ്ണ, പാത്രങ്ങള്‍ മുതലായവ കടം വാങ്ങുക നിത്യസംഭവമായിരുന്നു. ചെറിയ ചെറിയ തുകകള്‍ തുടങ്ങി വലിയ തുകകള്‍ വരെ അടുത്ത വീടുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയിരുന്ന കാലം. വലിയ തുകകള്‍ക്കു്് സ്വര്‍ണ്ണം, സ്ഥലത്തിന്റെ പ്രമാണം തുടങ്ങിയവ ഈടു കൊടുത്തും കടം വാങ്ങുക സാധാരണമായിരുന്നു. പരസ്പര വിശ്വാസത്തിലാണു് പണം കടം കൊടുക്കുക. സ്വര്‍ണ്ണവും പ്രമാണങ്ങളുമൊക്കെ ഈടു വാങ്ങി പണം കൊടുത്തവര്‍ പലരും അവ തിരികെ കൊടുക്കുവാനാവാതെ, അതു തിരികെ വാങ്ങാന്‍ ത്രാണിയില്ലാത്തവരുടെ വകകള്‍ കൈകളിലായി പില്‍ക്കാലത്ത് വലിയ പണക്കാരായവരും ഏറെ.
രാത്രിയില്‍ അത്താഴം കഴിഞ്ഞ് അടുപ്പില്‍ ഉമിയില്‍ തീയിട്ട് രാവിലെ തീ കത്തിക്കുവാനായി ഗ്രാമഭവനങ്ങളില്‍ സൂക്ഷിക്കുക സാധാരണമായിരുന്നു. വൈദ്യുതിയൊന്നും എത്തിനോക്കാത്ത ഗ്രാമീണ ഭവനങ്ങളില്‍ ഇത്തരത്തിലാണു്് തീ കത്തിച്ചിരുന്നത്. തീപ്പെട്ടികളും സുലഭമായിരുന്നില്ല. കടകമ്പോളങ്ങളും വിരളമായിരുന്നതിനാല്‍ ഓടിച്ചെന്നു വാങ്ങുകയെന്നതും അസാദ്ധ്യം, പരസ്പര സൗഹാര്‍ദ്ദം കൊണ്‍ട് കടം വാങ്ങലൊന്നും ആര്‍ക്കും ഒരസൗകര്യമായി തോന്നിയിരുന്നില്ല. ?കാലം കഴിഞ്ഞതോടുകൂടി കടം വാങ്ങല്‍ തുടങ്ങിയവ പ്രാകൃതമായി മാറിക്കഴിഞ്ഞു. വിവാഹങ്ങള്‍ക്കു പോകുന്നതിനു് നല്ല വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഒക്കെ പലരും വാടകയ്ക്കെടുക്കുന്ന രീതിയും വിരളമായിരുന്നില്ല. പത്രാസും ആഡംബരങ്ങളും ബ്യുട്ടീഷ്യനുമൊന്നുമില്ലാതെ മണവാട്ടിയെ ഒരുക്കി വിവാഹത്തിനെത്തിച്ചിരുന്നു, മുണ്ടും ചട്ടയും, അണിഞ്ഞ വധുവും, വെള്ള വേഷ്ടിയും മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച വരനും, തോഴ്മക്കാരും അധികം ദൂരെയല്ലാത്ത ഇടങ്ങളില്‍ നടന്നും, അല്ലെങ്കില്‍ കാളവണ്‍ടി, വില്ലുവണ്‍ടണ്‍ി തുടങ്ങിയ വാഹനങ്ങളിലുമായിരുന്നു യാത്ര, കാറുകള്‍ സുലഭമായിരുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ വധുവിനു സാരിയും വരനു് പാന്‍സുമായി വിവാഹവേഷം. ഇന്നു് വേഷവിധാനങ്ങള്‍ മത്സരിച്ചാണു് ഓരോരുത്തരും അണിയുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ കടം വാങ്ങേണ്‍ട, വാടകയ്ക്ക് സ്വര്‍ണ്ണക്കടക്കാര്‍ തന്നെ കുറഞ്ഞ തുകയ്ക്ക് നല്‍കും, അതും വേണ്‍ടെങ്കില്‍ പളപളപ്പുള്ള എത്ര മുക്കുപണ്‍ടങ്ങള്‍!
കാലം നീങ്ങവേ സമ്പര്‍ക്കവും ഒത്തുചേരലും നന്നേ ശോഷിച്ചു, നമ്മള്‍ രണ്ട് നമുക്കു രണ്ട് എന്നു മുദ്രാവാക്യം. സാന്ധ്യനാമകീര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനാലാപങ്ങളുടെയും മാറ്റൊലികള്‍ പ്രസരിച്ച നിസ്തുഷപ്രദോഷങ്ങള്‍ ഇന്നു്് റ്റി.വി. സീരിയലുകളുടെയും റേഡിയോ ഗാനങ്ങളുടെയും ശബ്ദ മാസ്മരികതയില്‍ അലിഞ്ഞില്ലാതായിരിക്കുന്നു. വീട്ടമ്മമാരുടെ ജോലികള്‍ ചുരുങ്ങി. അടുക്കളയില്‍ തളയ്ക്കപ്പെട്ട കുടുംബിനികള്‍ അരങ്ങത്തേക്കും ഔദ്യോഗിക മണ്ഡലങ്ങളിലേക്കും ഉണര്‍ന്നുയര്‍ന്നു. ആണ്‍പെണ്‍ സങ്കരങ്ങളിലെ മറയും, പെണ്‍കുട്ടികളുടെ വിരല്‍ത്തുമ്പു കടിച്ചുള്ള നാണവും, പെണ്ണുകാണലും ഒക്കെ പിഴുതെറിയപ്പെട്ടുകഴിഞ്ഞു. ചെത്ത് എന്ന വാക്ക് യുവലോകത്തിന്റെ എല്ലാ ഭാവ, വേഷ, സംസ്‌ക്കാരങ്ങളെയും പിടിച്ചടക്കികഴിഞ്ഞു.
ഇന്നു് സാമ്പത്തിക ഭദ്രതയും സാധനങ്ങളുടെ സുലഭതയും വര്‍ദ്ധിച്ചു, വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു, ഗ്രാമങ്ങള്‍ മാറുന്നു, കടം വാങ്ങല്‍ എന്ന പേരു തന്നെ അന്യം നിന്നുപോയിരിക്കുന്നു. കടം വാങ്ങുകയും കൊടുക്കുകയും എന്ന പദങ്ങള്‍ ബാങ്കുകളുടെയും പണമിടപാടുകാരുടെയും കുത്തകയായി മാറിയതിനാല്‍ പഴയ കാലങ്ങള്‍ ഓര്‍മ്മയില്‍ നിന്നും മാഞ്ഞു പോയിരിക്കാം. കൂട്ടുകുടുംബത്തിലെ വീടു നിറയെയുള്ള ആളുകളും കുട്ടികളും വളരെ ചുരുങ്ങിയ സൗകര്യങ്ങളില്‍ ഒന്നോ രണ്ടോ മുറികളില്‍ ഉറങ്ങിയിരുന്ന കാലങ്ങളില്‍ നിന്നും ഓരോ കുട്ടിക്കും ഒരോ മുറി എന്ന നിലയിലേക്കു കാലം മാറി. അതോടു കൂടി പരസ്പര സ്‌നേഹത്തിനും പങ്കുവയ്ക്കലിനും ആഴവും പരപ്പും കുറഞ്ഞു. മൂല്യങ്ങള്‍ പലതും കാറ്റില്‍ പറന്നുപേകുന്നു. ആധുനികതയുടെ അതി പ്രസരത്തിലും പഴയ സ്‌രണകളെ അയവിറക്കുന്നവരുണ്‍ടാവാം. ചവിട്ടിക്കയറിയ പാതകളെ മറക്കാതിരിക്കുന്ന മനസ്സുകളില്‍ ന•യും താഴ്മയും നിലനില്‍ക്കും.
(തുടരും)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments