ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സാമൂഹ്യ വികസന പരിപാടികളുടെ ഭാഗമായി ഫ്രീ ഹോം വര്‍ക്ക് ഹെല്‍പ് നാപ്ലാന്‍ ടെസ്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഏപ്രില്‍ എട്ടു മുതല്‍ ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് ജോണ്‍സ് പാരിഷ് ഹാളിലാണ് ക്ലാസുകള്‍.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൗജന്യ വിദ്യാഭ്യാസ പരിശീലനത്തിനുവേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ് ലാന്‍ഡ്, ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉന്നതനിലവാരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് സൗജന്യ ട്യൂട്ടറിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
റിപ്പോര്‍ട്ട്: ജോളി കരുമത്തി