Image

ബല്ലാറാത്തില്‍ ഈസ്റ്റര്‍ മലയാളം കുര്‍ബാന ഏപ്രില്‍ എട്ടിന്

Published on 20 March, 2012
ബല്ലാറാത്തില്‍ ഈസ്റ്റര്‍ മലയാളം കുര്‍ബാന ഏപ്രില്‍ എട്ടിന്
ബല്ലാറാത്ത്: ഏകദേശം നൂറു മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ബല്ലാറാത്തില്‍ ഈസ്റ്റര്‍ പ്രമാണിച്ച് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഗാനപൂജയും നടക്കും. ബല്ലാറാത്തിലെ ലയണ്‍സ് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് കത്തീഡ്രല്‍ പള്ളിയിലാണ് കുര്‍ബാന നടക്കുക. 

ഏപ്രില്‍ എട്ടിന് (ഞായര്‍) 11.30ന് ഫാ. പീറ്റര്‍ ജോസ് മുരിക്കനോലിക്കല്‍ സിഎംഐയുടെ നേതൃത്വത്തിലായിരിക്കും ഗാനപൂജ. ഏപ്രില്‍ 15ന് ബല്ലാറാത്തിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുറീക്കാ ഹാളില്‍ ഈസ്റ്റര്‍ - വിഷു ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക