Image

ആന്ധ്രാപ്രദേശില്‍ സ്‌കൂള്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ 14 കുട്ടികള്‍ മരിച്ചു

Published on 20 March, 2012
ആന്ധ്രാപ്രദേശില്‍ സ്‌കൂള്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ 14 കുട്ടികള്‍ മരിച്ചു
ഹൈദരാബാദ്‌: ആന്ധ്രാപ്രദേശില്‍ സ്‌കൂള്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ 14 കുട്ടികള്‍ മരിച്ചു. 18 കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന്‌ 250 കിലോമീറ്റര്‍ അകലെ ചന്ദ്രുഗോഡ മണ്ഡല്‍ മേഖലയിലെ തുഗരത്തുവെച്ചാണ്‌ അപകടമുണ്ടായത്‌. മരിച്ചവരില്‍ ഏഴ്‌ കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. എല്‍.വി.റെഡ്‌ഢി സ്‌കൂളിലെ ബസ്സാണ്‌ അപകടത്തില്‍പെട്ടത്‌. സ്‌കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങിവരവേ ബസ്‌ നിയന്ത്രണം വിട്ട്‌ റോഡിനരികിലെ കനാലിലേക്ക്‌ മറിയുകയായിരുന്നു. റോഡിനരികെ കൈവരിയില്ലാത്തതും പെട്ടെന്ന്‌ മറിഞ്ഞുവീഴാന്‍ കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. 50 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ പെട്ട കുട്ടികള്‍ 10 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്‌. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക