Image

ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബീച്ചില്‍ മുങ്ങിമരിച്ചു

Published on 20 March, 2012
ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബീച്ചില്‍ മുങ്ങിമരിച്ചു
മസ്‌കറ്റ്‌: മുലദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി സവാദി ബീച്ചില്‍ മുങ്ങിമരിച്ചു. കടലില്‍ കാണാതായ മറ്റൊരു വിദ്യാര്‍ഥിയെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. മുലദ ഇന്ത്യന്‍ സ്‌കൂളിലെ പ്‌ളസ്‌ടു വിദ്യാര്‍ഥിയും തമിഴ്‌നാട്‌ തഞ്ചാവൂര്‍ സ്വദേശിയുമായ നൂര്‍മുഹമ്മദാണ്‌ (18) മരിച്ചത്‌. ഗോവ സ്വദേശിയായ പ്‌ളസ്വണ്‍ വിദ്യാര്‍ഥി മുനീര്‍ സാദ (17) മുസന്ന നാവികസേനാ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ബര്‍ഖ പൗള്‍ട്രി ഫാം മേധാവി അബ്ദുല്‍ഹമീദിന്‍െറ മകനാണ്‌ മരിച്ച നൂര്‍ മുഹമ്മദ്‌.

സ്‌കൂള്‍ അവധിയായിരുന്ന ഇന്നലെ 15 പേരടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം വീട്ടില്‍ നിന്നാണ്‌ ബീച്ചിലേക്ക്‌ തിരിച്ചത്‌. ബീച്ചില്‍ കുളിച്ചുകൊണ്ടിരിക്കെ പൊടുന്നനെ തിരമാലകള്‍ ശക്തമാവുകയും തീരത്ത്‌ നിന്ന്‌ അല്‍പം അകലെയായി നീന്തിയിരുന്ന നൂര്‍ മുഹമ്മദും, മുനീറും തിരയില്‍പെടുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ഥി ജിതിന്‍ കൃഷ്‌ണ ?ഗള്‍ഫ്‌ മാധ്യമ?ത്തോടു പറഞ്ഞു. അപകടം മനസിലാക്കിയ വിദ്യാര്‍ഥികള്‍ തന്നെയാണ്‌ പൊലീസില്‍ വിവരമറിയിച്ചത്‌. വിവരമറിഞ്ഞ്‌ പൊലീസും നാവികസേനയുടെ ബോട്ടുകളും തെരച്ചിലിനായി രംഗത്തെത്തി. കടലില്‍ മുങ്ങിതാണിരുന്ന നൂര്‍മുഹമ്മദിനെ കണ്ടെടുക്കുമ്പോള്‍ ജീവന്‍െറ തുടിപ്പ്‌ അവശേഷിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുനീര്‍ സാദയെ കടലില്‍ നിന്ന്‌ വീണ്ടെടുത്തയുടന്‍ നാവികസേന തങ്ങളുടെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

അബ്ദുല്‍ഹമീദിന്‍െറ മൂന്നാമത്തെ മകനാണ്‌ നൂര്‍ മുഹമ്മദ്‌. സഹോദരങ്ങള്‍: നൂറുല്‍ അമീന്‍, നൂറുല്‍ നിസ. പ്‌ളസ്‌ടുവിന്‍െറ ഒരുപരീക്ഷയൊഴികെ ബാക്കിയെല്ലാം പൂര്‍ത്തിയായതിനാല്‍ അവധിയുടെ ആവേശത്തിലാണ്‌ കുട്ടികള്‍ ബീച്ചിലേക്ക്‌ പോയത്‌. എന്നാല്‍ കടല്‍ പ്രക്ഷുബദ്ധമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ്‌ ഇവര്‍ അറിഞ്ഞിരുന്നില്ല.

മരിച്ച നൂര്‍ മുഹമ്മദിന്‌ ഇന്‍ഫോര്‍മാറ്റിക്‌ പ്രാക്ടീസസ്‌ പരീക്ഷ മാത്രമാണ്‌ ബാക്കിയുണ്ടായിരുന്നത്‌. സ്‌കൂളിലെ സ്‌പോര്‍ട്‌സ്‌ താരവും ഗായകനുമായിരുന്ന മരിച്ച നൂര്‍ മുഹമ്മദെന്ന്‌ സ്‌കൂള്‍ ഹെഡ്‌ബോയിലും സുഹൃത്തുമായ മനു പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ. ശരീഫ്‌ അഗാധദുഃഖം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക