Image

യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ലണ്ടന്‍ റീജനിലെ ഈസ്‌റ്റ്‌ ഹാം യൂണിറ്റ്‌ സെക്രട്ടറിയേറ്റ്‌

സോജി ടി. മാത്യു Published on 20 March, 2012
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ലണ്ടന്‍ റീജനിലെ ഈസ്‌റ്റ്‌ ഹാം യൂണിറ്റ്‌ സെക്രട്ടറിയേറ്റ്‌
ലണ്ടന്‍: യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ലണ്ടന്‍ റീജനിലെ ഈസ്‌റ്റ്‌ ഹാം യൂണിറ്റ്‌ സെക്രട്ടറിയേറ്റ്‌ നിലവില്‍ വന്നു. റീജനല്‍ പ്രസിഡന്റ്‌ സോജി ടി. മാത്യു അധ്യക്ഷത വഹിച്ച യോഗം മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ഏറ്റുമാനൂരിന്റെ വികസന നായകനുമായിരുന്ന ഇ.ജെ. ലൂക്കോസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട്‌ ദേശീയ സമിതി അംഗം തോമസ്‌ ജോസഫ്‌ വെട്ടിക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു.

വാള്‍ത്താംസ്‌റ്റോ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോസ്‌ ചെങ്ങളം, ജോബിന്‍ സ്‌റ്റീഫന്‍, അജോ മൂലയ്‌ക്കല്‍, ബിജോ കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി കോശി സാമുവല്‍ നിരണം, തിരുവല്ല (പ്രസിഡന്റ്‌), ജിന്‍സ്‌ ജോണ്‍ (കോതമംഗലം- വൈസ്‌ പ്രസിഡന്റ്‌), അഭിലാഷ്‌ വാഴയില്‍ (ഇടുക്കി- സെക്രട്ടറി), ജിനു ഇടത്തല (അങ്കമാലി - ട്രഷറര്‍), ദേശീയ കമ്മിറ്റി അംഗങ്ങള്‍: സണ്ണി അഗസ്‌റ്റിന്‍ പൂന്തുരുത്തി, തൊടുപുഴ, റോബിന്‍സ്‌ ലൂക്ക്‌ ഏബ്രഹാം (ഇരിക്കൂര്‍) എന്നിവരെയും ജനറല്‍ കമ്മിറ്റി അംഗങ്ങളായി സുമേഷ്‌ മാനുവല്‍ മണ്ണൂര്‍ (പാലാ), ഷൈന്‍ വാട്‌സണ്‍ (നെയ്യാറ്റിന്‍കര) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ലണ്ടന്‍ റീജനിലെ ഈസ്‌റ്റ്‌ ഹാം യൂണിറ്റ്‌ സെക്രട്ടറിയേറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക