Image

വിദേശികളെ തട്ടിക്കൊണ്ടുപോയ സംഭവം: ആഭ്യന്തരസുരക്ഷയിലെ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

Published on 20 March, 2012
 വിദേശികളെ തട്ടിക്കൊണ്ടുപോയ സംഭവം: ആഭ്യന്തരസുരക്ഷയിലെ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒറീസയില്‍ വിദേശികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സംഭവം ആഭ്യന്തര സുരക്ഷയിലെ വെല്ലുവിളിയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
 
ദേശീയ ഭീകരവിരുദ്ധകേന്ദ്രം പോലുള്ള നടപടികളുടെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നക്‌സലിസവും ഇടത് തീവ്രവാദവും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും പ്രധാനമന്ത്രി പറഞ്ഞു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക