Image

ഡോ. കെ.ശ്രീകുമാറിന് സംസ്ഥാന മാധ്യമ പുരസ്‌കാരം

Published on 20 March, 2012
ഡോ. കെ.ശ്രീകുമാറിന് സംസ്ഥാന മാധ്യമ പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ.കെ.ശ്രീകുമാറിനാണ് ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ്. ട്രെയിന്‍ യാത്രയെ കുറിച്ചുള്ള അശുഭയാത്ര അരക്ഷിതയാത്ര എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്.

റെജി ജോസഫിനാണ് (ദീപിക) വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ്. ന്യൂസ് ഫോട്ടോഗ്രാഫി-മനു വിശ്വനാഥന്‍ (ദേശാഭിമാനി), കാര്‍ട്ടൂണ്‍-ടി.കെ.സുജിത് (കേരളകൗമുദി), ടി.വി. റിപ്പോര്‍ട്ടിങ്-പി.ആര്‍. പ്രവീണ (മനോരമ ന്യൂസ്), പ്രത്യേക പരാമര്‍ശം-എന്‍.കെ.രവീന്ദ്രന്‍ (ഏഷ്യാനെറ്റ്), ടി.വി. കാമറാമാന്‍-പി.എന്‍.ഉണ്ണികൃഷ്ണന്‍ (ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശം-എ.നന്ദകുമാര്‍, കെ.ആര്‍.അഭിലാഷ്, വീഡിയോ എഡിറ്റിങ്-ഷിജു മോഹന്‍ (ഇന്ത്യാവിഷന്‍).

മന്ത്രി കെ.സി.ജോസഫ്, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക