image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-4: ഏബ്രഹാം തെക്കേമുറി)

SAHITHYAM 25-Mar-2018
SAHITHYAM 25-Mar-2018
Share
image
വേനല്‍ക്കാലത്തു റോഡായും മഴ പെയ്താല്‍ തോടായും സ്ഥിരാംഗീകാരമുള്ള കേരളത്തിന്റെ ഹൃദയധമനിയിലൂടെ റേച്ചല്‍ മത്തായിയുടെ പുതിയ മാരുതി ഡ്രൈവര്‍ ബാബുവിന്റെ കൈകളില്‍ ഇരമ്പിപ്പാഞ്ഞു.
ഭകൊച്ചമ്മേ! റോഡും തോടും ഒരുപോലെയാ. എങ്ങനെയാ വണ്ടി വിടുന്നതു്?’ ബാബു ചോദിച്ചു.
ഭവിടെടാ നേരെ. കുന്തം. പോയേല്‍ പോയി. ഇതു പോയാല്‍ വേറൊരെണ്ണം. അടുത്തമാസം ടൈറ്റസു് വരുമല്ലോ.’ കൊച്ചമ്മയുടെ വാക്കുകളിലെ ധൈര്യത്തോടെ ബാബു വണ്ടി വിട്ടു.
ആറും തോടും നീന്തിക്കടന്നു് ആ മാരുതി ഭഗ്രെയ്‌സു്‌വില്ല (കൃപാസദനം)’യെന്ന വലിയ സൗധത്തിന്റെ മുമ്പില്‍ നിന്നു. റാഹേലമ്മയെന്ന റെയ്ച്ചല്‍ മത്തായി, ബാബുവെന്ന ഡ്രൈവര്‍ തുറന്നുകൊടുത്ത വാതിലിലൂടെ വെളിയില്‍ വന്നു.
അമേരിക്കയില്‍ നിന്നും മകന്‍ കൊണ്ടക്കൊടുത്ത ജപ്പാന്‍ നിര്‍മ്മിതമായ റേയ്ബാന്‍ മുഖത്തുനിന്നും മാറ്റി റെയ്ച്ചല്‍ മത്തായി വഴി കണ്ടുപിടിച്ചു. കാറിലിരിക്കുമ്പോള്‍ മുഖത്തു ചേര്‍ച്ചയേറിയതും കുലീനത്വം വിളിച്ചറിയിക്കുന്നതും വെളിയിലിറങ്ങിയാല്‍ നിലം കാണാന്‍ ബുദ്ധിമുട്ടുള്ളതുമായ ആ സാധനം അവര്‍ മടക്കി വാനിറ്റി ബാഗില്‍ വച്ചു.
“എന്ത്യേ, വരാന്‍ വൈകി?” മത്തായി പുനലൂരാന്‍ ചോദിച്ചു.
:വന്നിട്ടെന്തു വേണം? ഇവിടെന്നാ മലമറിക്കുന്നുവോ? റാഹേലമ്മയുടെ മുഖം ക്രൂരമായിരുന്നു.
വയോധിക ലോകത്തിലെ വിപ്രിതികള്‍ കണ്ടു് സരോജിനിയുടെ അന്തരംഗം ഊറിച്ചിരിച്ചു. സ്വര്‍ഗത്തിലേക്കുള്ള പാത വെട്ടിത്തെളിക്കുന്ന പൊതുജനസേവകരുടെ വിപ്രിതികള്‍.
“ ഞാന്‍ സഭാസെക്രട്ടറിയെ കണ്ടു. സെക്രട്ടറിയച്ചന്‍ നല്ല പരിജ്ഞാനമുള്ളവനാ. നിങ്ങള്‍ക്കറിയാമോ? അദ്ദേഹത്തിന്റെ ഉത്ഘാടനപ്രസംഗം ഗംഭീരമായിരുന്നു. സ്ത്രീകള്‍ ഇവിടെ പുരുഷമേധാവിത്വത്തിന്‍ കീഴെ അടിച്ചമര്‍ത്തപ്പെട്ടുപോയെന്നും ഭബൈബിള്‍’ പുരുഷമേധാവിത്വം നിഴലിച്ചുനില്‍ക്കുന്ന ഒരു ഡിസ്ക്രിമിനേറ്റഡു് ഫിലോസഫിയാണെന്നും വസ്തുതകള്‍ നിരത്തിവച്ചദ്ദേഹം പ്രസംഗിച്ചു. നാലു് വര്‍ഷം അമേരിക്കയില്‍ പോയി പഠിച്ചു് ഡോക്ടറേറ്റു് നേടിയതാണദ്ദേഹം.” റാഹേലമ്മ കാലുകള്‍ ഉയര്‍ത്തി സോഫായിന്‍മേല്‍ വച്ചു.
“ഇതൊക്കെ കേട്ടിട്ടു് നീയെന്തു പറഞ്ഞു?” പുനലൂരാന്‍ ചോദിച്ചു.
“ ഞാന്‍ പറഞ്ഞതോ? ഈ സ്ത്രീ വര്‍ഗത്തിനൊന്നാകെ സ്വാതന്ത്ര്യം നേടിക്കൊടുത്തിട്ടല്ലാതെ പിന്തിരിയുന്ന പ്രശ്‌നമേയില്ലയെന്നും ഇതൊരു ശീത സമരമായി സൗത്താഫ്രിക്കയിലെ സ്വാതന്ത്ര്യപ്രശ്‌നം പോല്‍ നിലകൊള്ളുമെന്നും ഞാന്‍ നന്ദിപ്രകടനത്തില്‍ വിശദീകരിച്ചു.”
“റാഹേലിന്റെ ദൈവം വാഴ്ത്തപ്പെട്ടവന്‍. ലേയയായിരുന്നെങ്കില്‍ ഞാന്‍ എന്നേ പടം മടക്കുമായിരുന്നു. “ പുനലൂരാന്‍ റാഹേലമ്മയോടു ചേര്‍ന്നിരുന്നു.
ഭകൊച്ചമ്മേ കുളിച്ചാട്ടേ. വെള്ളം തണുത്തുപോകും..’ സരോജിനി മുഖം കാട്ടി.
കൊച്ചമ്മ ബാത്ത്‌റൂമിലേയ്ക്കു് കയറി. പൊമേറിയനെ തടവിക്കൊണ്ടിരുന്ന പുനലൂരാന്‍സരോജിനിയെ കൈയ്യില്‍ പിടിച്ചു് അരികത്തിരുത്തി ആ മടിയില്‍ തല വച്ചു് അങ്ങനെ കിടന്നു. ബാത്തുറൂമില്‍ വെള്ളം നിലംപതിക്കുന്ന ശബ്ദം അവസാനിക്കുന്നതുവരെയും.
കുളികഴിഞ്ഞു് മടങ്ങിയെത്തിയ റാഹേലമ്മ ചര്‍ച്ചാവിഷയത്തിലേയ്ക്കു കടന്നു.
“നമ്മള്‍ വിചാരിക്കും ഈ വേദപുസ്തകം പവിത്രമായി ദൈവം മന്ഷ്യന്് നല്‍കിയതാണെന്നു്. എന്നാല്‍ അങ്ങനെയല്ല. നമ്മളെപ്പോലെയുള്ള പലരൊക്കെ കൂടി എഴുതിയതാണു്. അമേരിക്കയില്‍ പോയി പഠിച്ച റവ: ഡോ: ജോര്‍ജ് ഇറങ്ങാക്കുഴി ഇതു പറയുമ്പോള്‍ എല്ലാവരും കൈയ്യടിച്ചു. ആലോചിച്ചുനോക്കിയാല്‍ ശരിയല്ലേ?” റാഹേലമ്മ ചോദിച്ചു.
“ശരിയാണു.് പക്‌ഷേ എനിക്കൊരു സംശയം? പത്തുരണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും എന്ത്യേ ഒരു പുസ്തകം കൂടി ആരും ഈ അറുപത്തിയാറു് പുസ്തകത്തിനോടുകൂടി എഴുതി ചേര്‍ക്കുന്നില്ല.?” പുനലൂരാന്‍ തല ചൊറിഞ്ഞു.
“അല്ല, പുതിയൊരു പുസ്തകം കൂടി ആരും എഴുതിയില്ലെങ്കിലും പഴയതിനൊക്കെ രൂപഭേദം വരുത്തിയിട്ടില്ലേ?.പണ്ടു് മദുബഹായില്‍ കേറാന്‍ പോലും യോഗം ഇല്ലാത്ത പെണ്ണങ്ങള്‍ക്കു് ഇന്നു് പാഠം വായന, അച്ചന്‍പട്ടത്തിന്ള്ള പഠനം ഇതൊക്കെ അന്വദിച്ചിട്ടില്ലേ?.” റാഹേലമ്മ ചോദിച്ചു.
“എന്തുകൊണ്ടു് ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി?” പുനലൂരാന്‍ ചോദിച്ചു.
“എന്തുകൊണ്ടു് അനന്യാസു് മരിച്ചു വീണു?” റാഹേലമ്മ വിട്ടില്ല.
“നിന്നെപ്പോലെയൊരുത്തിയായിരുന്നിരിക്കണം ആ സപ്പീറാ.”പുനലൂരാന്‍ പറഞ്ഞു.
റാഹേലമ്മയുടെ മുഖം കറുത്തു. ഈ രാവില്‍ റാഹേലമ്മയുടെ മുഖം കറുത്തു കാണാന്‍ പുനലൂരാന്‍ ആഗ്രഹിച്ചു. പകലത്തെ ക്ഷീണം തീര്‍ന്നിട്ടില്ല. പ്രായം ഒരു മഹാരോഗം ആയതുപോലെ.
പകലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ കരടു് റിപ്പോര്‍ട്ടു് സാമൂഹ്യപ്രവര്‍ത്തകരായ ആത്മീയസോദരരെന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പൊമേറിയന്‍, വെളിച്ചപ്പാടിന്് അരുളപ്പാടു കിട്ടിയതുപോലെ മുകളിലേയ്ക്കു് നോക്കി ഞെട്ടിക്കുരച്ചു.
ഭപട്ടി പല്ലിയെ കണ്ടു് കുരച്ചതാ’ പുനലൂരാന്‍ സ്വയം ആശ്വസിച്ചു. അല്ല, അല്ലയെന്ന ശബ്ദത്തില്‍ അവള്‍ ഉച്ചത്തില്‍ കുരച്ചുകൊണ്ടു് വട്ടു ഓടുന്നതു കണ്ടപ്പോള്‍ റാഹേലമ്മയുടെ മനസ്സില്‍ ഒരു അങ്കലാപ്പു്.
ഭകാലം വല്ലാത്തതാ. വല്ലവന്ം വലിഞ്ഞുകേറുകാണോന്നു നോക്കൂ സരോജിനി.’
അതു കേട്ടപാതി സരോജിനി പുറകിലത്തെ ജനാലയ്ക്കലോട്ടോടി. പൊമേറിയനെ പൊക്കിയെടുത്തു് മാറോടു ചേര്‍ത്തുപിടിച്ചു് വെളിയിലേക്കു് ചൂണ്ടിക്കാട്ടി. ആളെ മനസ്സിലായതോടെ അന്സരണയുള്ള കുട്ടിയേപ്പോലെ മൂം, മൂം എന്നു മൂളിക്കൊണ്ടു് അവള്‍ നിശബ്ദയായി.
ഭഒന്നുമി ല്ല അമ്മച്ചീ. പട്ടി വെറുതേ കുരച്ചതാ.’ സരോജിനി അറിയിച്ചു.
തുറന്നിട്ടിരിക്കുന്ന ജനാലയുടെ കതകിന് മറഞ്ഞു് ബാബു നിന്നു. ചെറു ഞരക്കത്തോടു് തുറക്കുന്ന വാതിലിന്റെ ശബ്ദവും കാത്തു്.
രാത്രിയുടെ ദൈര്‍ഘ്യതയില്‍ മുന്‍വാതിലുകള്‍ അടയുമ്പോള്‍ തുറക്കപ്പെടുന്ന പിന്‍വാതില്‍ ആധുനികതയുടെ അലങ്കാരവും ശരീരസംതൃപ്തിയുടെ എളുപ്പവഴിയു മാണല്ലോ ഇക്കാലയളവില്‍.
നിലാവിനെ കാര്‍മേഘങ്ങള്‍ ബലാത്സംഗം ചെയ്യുന്നു.ഇരുട്ടും വെളിച്ചവും തമ്മില്‍ അയഞ്ഞ ഒരു ആശ്ലേഷത്തിലാണു്. കോടക്കാറ്റു് വീശിയടിച്ചു.
ഭസരോജിനി ജനാലയടക്കു്.’ റാഹേലമ്മ ഓര്‍മ്മിപ്പിച്ചു.
ജനാലയ്ക്കലെത്തിയ സരോജിനി ശബ്ദമടക്കി പറഞ്ഞു. ഭഅല്‍പം കൂടി ക്ഷമിക്കൂ.’
ക്ഷമാശീലം ഉത്തമപുരുഷഗുണമായതു് ഇങ്ങനെയുള്ള പതുങ്ങി നില്‍പ്പില്‍ കൂടി മാത്രമാണല്ലോ.
ഭഅല്‍പം കൂടിയല്ല, വെളുപ്പോളം ക്ഷമിക്കാം.’ ബാബു മനസ്സിലുറച്ചു.
ഗ്രാമം ഉറങ്ങുവാന്‍ പോകയാണു്. പട്ടണവീഥികള്‍ പോലും ശാന്തമാകുന്നു. പവ്വര്‍കട്ടിനെ ഭയന്നു് മന്ഷ്യന്‍ നേരത്തെ കൂരകളില്‍ അഭയം തേടുന്നു. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിച്ചാല്‍ എന്ന പഴമൊഴി അര്‍ദ്ധരാത്രയില്‍ ഇലക്ട്രിസിറ്റി വന്നാല്‍ എന്ന നിലയിലേക്കു് തരം താഴ്ത്തപ്പെട്ടിരിക്കുന്നു.
ഭസരോജിനി! എപ്പഴാ കറന്റു് പോകുന്നതെന്നു അറിയാന്‍ പറ്റത്തില്ല. പോയി കിടക്കു്.’കൊച്ചമ്മ ഓര്‍മ്മിപ്പിച്ചു.
മത്തായിച്ചന്ം റാഹേലമ്മയും അപ്‌സ്റ്റെയറിലേക്കു് കയറി. സെന്‍ട്രല്‍ ജയിലിന്റെ ഇരുമ്പഴി പോലൊന്നു് മുകളിലേക്കുള്ള വാതിലിനെ പൂട്ടിക്കെട്ടി. ഇനിയും ഇതു തുറക്കുന്നതു് സൂര്യന്‍ ഉദിച്ചിട്ടു മാത്രം. ഒരിക്കല്‍ ജീവന്‍ പണയം വച്ചു് സമ്പാദിച്ച സ്വത്തുക്കള്‍. ഇന്നു് സ്വത്തുക്കള്‍ നഷ്ടപ്പെട്ടാലും ജീവന്‍ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്ന പ്രായം.
ഇരുമ്പഴിക്കുള്ളിലെ സുരക്ഷിതയില്‍ റാഹേലമ്മയും മത്തായിച്ചന്ം ചുരുണ്ടുകൂടി. പുലരുന്ന ദിനത്തിലെ വീര്യപ്രവര്‍ത്തികളെ സ്വപ്നം കണ്ടു് ഇരുവരും തലമൂടിപുതച്ചു.

(തുടരും....)


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut