Image

തലശ്ശേരി നഗരസഭയുടെ മാലിന്യലോറി കത്തിച്ചു

Published on 20 March, 2012
തലശ്ശേരി നഗരസഭയുടെ മാലിന്യലോറി കത്തിച്ചു
തലശ്ശേരി: പുന്നോല്‍പ്പൊട്ടിപ്പാലത്ത് മാലിന്യവിരുദ്ധസമരപന്തല്‍ പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നഗരസഭയുടെ മാലിന്യലോറി പ്രതിഷേധക്കാര്‍ കത്തിച്ചു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പൊട്ടിപ്പാലത്തെ സമരപന്തല്‍ വന്‍ പോലീസ് സന്നാഹവുമായെത്തിയ അധികൃതര്‍ പോലീസ് പൊളിച്ചുനീക്കിയത്. പുലര്‍ച്ചെയായതിനാല്‍ സമരപന്തലില്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് നഗരസഭയുടെ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം പോലീസ് ട്രെഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി.


വിവരമറിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാരെ ലാത്തിവീശി ഓടിച്ച പോലീസ് 50 പേരെ അറസ്റ്റുചെയ്തു. ഇതിനിടെ മലിന്യവുമായി എത്തിയ ലോറിക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. സംഭവസ്ഥലത്തെത്തിയ കെ.എസ്.ആര്‍.ടി.സി ബസിനുനേരെയും കല്ലേറുണ്ടായി.


പ്രതിഷേധത്തിനിടെ കുട്ടകളെ പങ്കെടുപ്പിച്ചതിന് ബാലപീഡനത്തിന് സമരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ന്യൂമാഹി പഞ്ചായത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


140 ദിവസമായി ഇവിടെ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് ഉപരോധം തുടരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക