Image

റെയില്‍വേ മന്ത്രിയായി മുകുള്‍ റോയി അധികാരമേറ്റു

Published on 20 March, 2012
റെയില്‍വേ മന്ത്രിയായി മുകുള്‍ റോയി അധികാരമേറ്റു
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രിയായി മുകുള്‍ റോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് മുകുള്‍ റോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

റെയില്‍ബജറ്റില്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയോട് രാജിവെയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയോഗിക്കേണ്ടി വന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ക്യാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മിക്ക എംപിമാരും ചടങ്ങിനെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക