Image

പോസ്റ്റ്മാന്‍ (പഴമയും പുതുമയും -മൂന്നാം ഭാഗം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 23 March, 2018
പോസ്റ്റ്മാന്‍ (പഴമയും പുതുമയും -മൂന്നാം ഭാഗം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഒരു കാലഘട്ടത്തിന്റെ ആവശ്യവും ആരാധനാമൂര്‍ത്തിയുമായിêന്നു എന്റെ ഗ്രാമത്തിലെ "പോസ്റ്റ്മാന്‍' എന്ന സാധു മനുഷ്യന്‍. പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കത്തുകള്‍ക്കും അകലങ്ങളില്‍ നിന്ന് ്മക്കള്‍ അയയ്ക്കുുന്ന മണിയോര്‍ഡറുകള്‍ക്കും വേണ്ടി നിമിഷങ്ങളെണ്ണികാത്തിരുന്ന ദിനങ്ങള്‍ ഓര്‍മ്മകളും ചരിത്രങ്ങളുൂമാകുന്നു. വിദൂരങ്ങളിലിരുന്ന് സ്വന്തം ഉറ്റവരുടെ വാര്‍ത്തകളറിയുവാന്‍ കത്തുകളെ മാത്രം ആശ്രയിച്ചിരുന്നകാലം! പോസ്റ്റ്മാന്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന കാലം !മര്‍ത്യബന്ധങ്ങളെ കൂട്ടിയിണക്കിയിരുന്ന കത്തുകള്‍ !പ്രണയം, വിരഹം, ചരമം, സ്‌നേഹബന്ധങ്ങള്‍, വിരഹവേദനകള്‍, കമിതാക്കളുടെ തീവ്രവികാരങ്ങള്‍, വിവാഹിതരുടെഹൃദയനൊമ്പരങ്ങള്‍, മക്കളും, മാതാപിതാക്കളും തമ്മിലുള്ള വാത്സല്യവും കരുതലുംഅങ്ങനെ എല്ലാവിധ ബന്ധങ്ങളും കൂട്ടിയിണക്കിയിരുന്നത് കത്തുകളിലൂടെയായിരുന്നു. വിരല്‍ത്തുമ്പില്‍, മാറില്‍, ഹൃദയത്തില്‍ തുടിച്ചുനിന്ന വികാരവിചാരസഫുലിംഗങ്ങള്‍ ഊറിയിറങ്ങി മര്‍ത്യജീവിതത്തെ പ്രഫുല്ലമാക്കിയിരുന്ന കത്തുകളുമായി കാല്‍നടയായോ, ബൈസിക്കിളിലോതളര്‍ന്നു, വിയര്‍ത്തൊലിച്ച് വേനലിലുംമഴയിലും വീടുവീടാന്തരം കയറിയിറങ്ങുന്ന പാവം പോസ്റ്റ്മാനെ ഇന്ന് ആരാധനയോടും, ആദരവോടും, കൃതജ്ഞതയോടുംകൂടി സ്മരിക്കുകയാണ്. പ്രണയിതാക്കളുടെ ഹൃദയത്തുടിപ്പുകള്‍ പങ്കുവയ്ക്കല്‍, വിവാഹം കഴിഞ്ഞയുടന്‍ തന്നെ വിദൂരങ്ങളിലേക്ക് ജോലിക്കായും മറ്റും അകന്നു പോകേണ്‍ടിവരുന്ന വിവാഹിതêടെ പരസ്പരം കത്തുകള്‍ക്കു വേണ്ടിദിവസങ്ങളോളം അക്ഷമയോടെയുള്ള കാത്തിരുപ്പിന്റെവേദനയും, ആകാംക്ഷയും, ആനന്ദവും ഇന്നത്തെ ഒരു ഫോണിനോ, ഈമെയിലിനോ നല്‍കാന്‍ സാദ്ധ്യമല്ല.

പണ്‍ടൊക്കെ ഫോണ്‍ വിളിക്കുകയെന്നത് വളരെചെലവേറിയതും പട്ടണത്തിലുള്ള ഫോണ്‍ ബൂത്തില്‍ചെന്ന് ട്രങ്ക്‌കോള്‍ ബുക്ക് ചെയ്തിട്ട്) എത്രനേരം ക്ഷമയോടെ കാത്തുകിടക്കണമെന്നതും ക്ഷിപ്രസാദ്ധ്യമല്ലായിരുന്നു. കത്തുകള്‍മാത്രമായിരുന്നു ഏക ആശ്രയം. 1970 കളിലൊക്കെ എട്ടും പത്തും ദിവസങ്ങളെടുത്തിരുന്നു അമേരിക്കയും ഇന്‍ഡ്യയുമായി ഒരു കത്ത് എത്തിപ്പറ്റുവാന്‍. കാത്തിêìലഭിക്കുന്ന ആ കത്തുകള്‍ക്ക് മാധുര്യവും ആനന്ദവും ഏറിയിരുന്നു. ഇന്നത്തെപ്പോലെ ഇ മെയില്‍ വഴിയൊന്നുമായിരുന്നില്ല ജോലിക്കൊക്കെ അപേക്ഷിക്കേണ്‍ടത്, ജോലിക്കപേക്ഷിച്ചിട്ട് പരീക്ഷയെഴുതാനുമൊക്കെ നീണ്ട കാത്തിരുപ്പ്, ഫലം ലഭിക്കുവാന്‍ പിന്നെയും നീണ്‍ട നാളുകള്‍. അന്നൊക്കെ പോസ്റ്റ്മാന്‍ വരുന്നത്‌ദൈവദൂതനെപ്പോലെയാണ്്. കത്തു പൊട്ടിക്കാനുള്ള പരവേശത്തിള്ള കത്തുകൊണ്‍ടു വന്ന ആളിനെ ഒന്നു നോക്കാന്‍ കൂടെമറന്നു പോകും. എത്രപേരുടെ ഹൃദയവികാരങ്ങളുടെ നിശാസം അനുഭവിച്ചയാളാണ് പോസ്റ്റ്മാന്‍!

കത്തുകളിലൂടെ വിശ്വസാഹിത്യസൃഷ്ടികള്‍ ഉടലെടുത്തിട്ടുണ്ട്. മയിലിന്റെ ചുണ്ടില്‍ കൊടുത്തുവിട്ട ‘മയൂരസന്ദേശം’ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (18451914) ഹരിപ്പാട്ടുകൊട്ടാരത്തില്‍ വീട്ടതടങ്കലിലായിരുന്നപ്പോള്‍ പ്രിയതമ ലക്ഷ്മീഭായി തമ്മുരാട്ടിക്ക് തിêവനന്തപുരത്തേക്ക് കൊടുത്തയച്ച പ്രണയകാവ്യമാണ് .കാളിദാസന്റെ ‘മേഘസന്ദേശം’, മാടപ്രാവിന്റെ ചുണ്ടില്‍ കൊടുത്തുവിട്ട ‘ഉണ്ണുനീലിസന്ദേശം ’ മുതലായ സന്ദേശകാവ്യങ്ങളും ഇത്തരുണത്തില്‍ പ്രസക്തമാണ്.

പാവം പോസ്റ്റ്മാന്‍ ഗ്രാമവീഥികള്‍ താണ്‍ടി നടന്നുവന്ന് റെജിസ്റ്റേര്‍ഡ് കത്തുകള്‍ ഒപ്പിടുവിച്ചുതരുന്നതും, മണിയോര്‍ഡറുകള്‍ തന്ന് ഒപ്പിടുവിക്കുമ്പോള്‍ കൈനീട്ടം കൊടുക്കുന്ന ഒന്നോ രണ്ടോ രൂപ സന്തോഷത്തോടെ. ഭവ്യതയോടെവാങ്ങുന്നതും ഇന്നും ഓര്‍മ്മയിലെ മങ്ങാത്ത നിഴലുകളാണ്.

ഇന്ന് ‘പോസ്റ്റ്മാന്‍’ഉണ്ടെങ്കിലും, ആരുംകാല്‍നടയായി പോകാറില്ല, അവêടെ മാന്യതയും േവതനവുംകൂടി, എഴുത്തുകളുടെ എണ്ണം കുറഞ്ഞു, ഫോണ്‍, വാട്ട്‌സ് ആപ്പ്, ഇമെയില്‍, ഫേസ് ബുç് എന്നിവ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. അവരുടെ സേവനങ്ങള്‍ പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നു. അന്ന് വിയര്‍ത്തൊലിച്ചുവന്ന്് നമ്മുടെ ഹൃദയവികാരങ്ങള്‍ കൈമാറി, ആത്മനര്‍വൃതി നേടിത്തന്ന നമ്മുടെ പ്രിയപ്പെണ്ണ ‘പോസ്റ്റ്മാനെ’ ഇന്ന് എത്ര ആദരവോടും കൃതത്ഭജ്ഞതയോടും സ്മരിക്കുന്നു, അഭിവാദനങ്ങള്‍ !


Join WhatsApp News
Amerikkan Mollaakka 2018-03-24 14:49:51
ഇങ്ങള് കബിത എയ്തുന്ന പോലെ തന്നെ ലേഖനങ്ങളും എയ്‌തും അല്ലെ.  ഞമ്മള് ബായിച്ച് ബീവിയെ കേൾപ്പിച്ചു. ഞമ്മടെ എയ്‌ത്തും നോക്കി ജാലക തിരശീല നീക്കി സുറുമയിട്ട ആറ് കണ്ണുകൾ ഈ പോസ്റ്റുമാനെ നോക്കിയിരുന്നിരുന്നു ഒരു കാലത്ത്.  അന്ന് ഈ പോസ്റ്റ്മാൻ എന്ന പഹയന് ബലിയ ബിലയായിരുന്നു. ഇപ്പോൾ ഒക്കെ പോയി. പഴയകാലം ഓർമ്മിപ്പിച്ചതിനു ബഹുമാന്യ എൽസി സാഹിബ അങ്ങേക്ക് ഞമ്മടെ ഒരു നമസ്തേ. അസ്സലാമു അലൈക്കും ,
അലിയാര് 2018-03-24 21:43:06
ഇങ്ങടെ ബീവിക്ക് ആറു കണ്ണുകളോ മൊല്ലാക്ക ? ഇങ്ങക്ക് ഡബിൾ വിഷൻ ആയിരിക്കും മൊല്ലാക്ക . ഇങ്ങള് അയലത്ത് കാരുടെ ബീവികളേം കാണണു ണ്ടോ ?  ഈ പഹയൻ എവിടെയാണോ താമസം 

നിങ്ങൾ മൊല്ലാക്ക അല്ല നിങ്ങള് പൊല്ലാപ്പാണ് 

വിദ്യാധരൻ 2018-03-25 00:32:27
ഓർക്കുന്നു ഞാനുമെൻ ഗ്രാമത്തിലെ താപാലോഫീസ്
ഓർക്കുന്നു നാരായണൻ നായരെന്ന  പോസ്റ്റുമാനെയും
അന്നെനിക്കു ഹരമായിരുന്നു പോസ്‌റ്റോഫീസിൽ പോകുവാൻ
എന്തെങ്കിലും കത്തുണ്ടോ എന്നന്വേഷിച്ചിടുവാൻ

തല മെല്ലെ കുനിച്ച് കണ്ണട മൂക്കിൻ അറ്റത്ത് നീക്കി
കണ്ണുയർത്തി നോക്കുമയാൾ കയ്യിൽ മുറുകെ പിടിച്ച
എഴുത്തു കെട്ടിലൂടെ പരുതുമയാൾ എന്നിട്ട്
വിരലുകൾ കൂട്ടി കൈകൊണ്ടു കാണിക്കും ഒന്നുമില്ലെന്ന്
 
തപാലോഫീസിലെ കൊച്ചു കിളിവാതിലും
കമ്പി അടിയുടെ ടിക്  ടിക്ക്ടിക്ക് ടിക് നാദവുമാ- 
ശബ്ദത്തെ വാർത്തയാക്കുന്ന പോസ്‌റ്‌മാസ്റ്ററും
മായാതെ നിൽക്കുന്നു മനോമുകുരത്തിൽ

കാലങ്ങൾ പോയി നാരായൺ നായരും പോയി
മെയിലുകൾ ഇ-മെയിലായി കമ്പികൾ
വാർത്താ തരംഗങ്ങളായി ദൂരങ്ങൾ ഇല്ലാതെയായി
വേഗതകൂടി മനുഷ്യന് സംവാദം  ഇല്ലാതെയായി 

ഓർമ്മ കുറിപ്പിന് അഭിനന്ദനം
Amerikkan Mollaakka 2018-03-25 14:16:10
എന്റെ അലിയാരിക്ക ഇങ്ങള് ഇ മലയാളി വല്ലപ്പോഴുമാണോ ബായിക്കുന്നത് . ഞമ്മക് മൂന്നു ബീവിമാരുണ്ടെന്നു ഞമ്മള് എയ്താറുണ്ടല്ലോ. അപ്പോൾ മൂന്നുപേര്ക്ക് ആറ് കണ്ണുകൾ. 3 x 2  = 6 . എഞ്ചുവടിയൊന്നും ഓർക്കുന്നില്ലേ. ഇല്ലെങ്കിൽ ഇമ്മടെ ഹരികുമാർ സാഹിബിനോട് ചോദിച്ച് മനസ്സിലാക്കുക. ഒനാവുമ്പോൾ കബിതയും പഠിപ്പിക്കും. അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക