Image

ജോണ്‍ പണിക്കര്‍, സജി പോത്തന്‍ ഫൊക്കാന ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 March, 2018
ജോണ്‍ പണിക്കര്‍, സജി പോത്തന്‍ ഫൊക്കാന ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്
ന്യൂയോര്‍ക്ക് : ജൂലൈ 5,6,7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്  ആയി ജോണ്‍ പണിക്കര്‍, സജി പോത്തന്‍ എന്നിവരെയും   കോചെയര്‍സ് ആയി  സണ്ണി മറ്റമന ,അലക്‌സ് തോമസ്,ജൂലി ജേക്കബ് ,ഷീല ജോര്‍ജ്, രാജ് തോമസ്,മാത്യു ജോസഫ്  എന്നിവരെ തെരഞ്ഞുടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്  എന്നിവര്‍ അറിയിച്ചു.

 കണ്‍വെന്‍ഷന്റെ ആകര്‍ഷണീയ ചടങ്ങുകളില്‍ ഒന്നയ  ബാങ്ക്വറ്റ് സമ്മേളനത്തില്‍  കേരളത്തില്‍ നിന്നുള്ള  പ്രമുഖ ഫിലിം സ്റ്റാര്‍സ്  അവതരിപ്പിക്കുന്ന സ്‌റ്റേജ് ഷോയോട് കൂടിയാണ് നടത്തുന്നത്.  കേരളത്തനിമയും സംസ്‌കാരവും  വിളിച്ചോതുന്ന ഫൊക്കാന കണ്‍വന്‍ഷനുകളില്‍  ബാങ്ക്വറ്റ് നൈറ്റ് നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്റെ  സമാപന ചടങ്ങു കൂടിയാണ്. ഇത്  കുറ്റമറ്റ രീതിയില്‍ നടത്തുക്കുക എന്നതാണ് ഈ  കമ്മിറ്റിയുടെ ചുമതല. സജി മോന്‍ ആന്റണി കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍  ഒരുങ്ങിക്കഴിഞ്ഞു. എല്ലാ  അമേരിക്കാന്‍ മലയാളികളെയും  ഫിലാഡല്‍ഫിയായില്‍  നടക്കുന്ന മലയാളിമാമങ്കത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി എക്‌സ്.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

ജോണ്‍ പണിക്കര്‍, സജി പോത്തന്‍ ഫൊക്കാന ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക