Image

സംഗമം-2012 മെഗാ ഇവന്റ് സെപ്റ്റംബറില്‍

Published on 20 March, 2012
സംഗമം-2012 മെഗാ ഇവന്റ് സെപ്റ്റംബറില്‍
ലണ്ടന്‍: മലയാളി മെഡിക്കല്‍ അസോസിയേഷനും കോട്ടയം മെഡിക്കല്‍ കോളജ് അസോസിയേഷന്‍ ഓഫ് യുകെയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംഗമം-2012 മെഗാ ഇവന്റ് സെപ്റ്റംബര്‍ 14 മുതല്‍ 16വരെ ഡാവെന്‍ട്രിയിലെ ബാഴ്‌സെലോ ഹോട്ടലില്‍ നടക്കും. മാര്‍ച്ച് 17ന് നടന്ന ഇരു സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പരിപാടിയുടെ മികച്ച വിജയത്തിനായി വിവിധ സംഘാടകസമിതികള്‍ക്കും യോഗം രൂപം നല്‍കി. കേരളത്തില്‍ നിന്നുള്ള വിവിധ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. കോട്ടയം മെഡിക്കല്‍ കോളജിന്റെ ഡോള്‍ഡന്‍ ജൂബിലി ആഘോഷം കൂടി ചടങ്ങിനോടനുബന്ധിച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ http://www.mmauk.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സംഗമം-2012 മെഗാ ഇവന്റ് സെപ്റ്റംബറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക