image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പ്രവാസഭൂവിലെ *പ്രഥമ മലയാളനിരൂപണ ഗ്രന്ഥം (ഡോക്ടര്‍. നന്ദകുമാര്‍ ചാണയില്‍)

SAHITHYAM 21-Mar-2018
SAHITHYAM 21-Mar-2018
Share
image
ശ്രീ. സുധീര്‍ പണിക്കവീട്ടില്‍! അമേരിക്കന്‍ മലയാള സാഹിത്യനിരൂപണ ശാഖ എന്ന പ്രസ്ഥാനത്തിനു ഹരിശ്രീ കുറിച്ച അതുല്യനായ എഴുത്തുകാരന്‍. അമേരിക്കന്‍ മലയാളസാഹിത്യം സുസൂക്ഷ്മം വീക്ഷിക്കുകയും അതിന്റെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാഷാസ്‌നേഹി. കഥ, കവിത, ലേഖനങ്ങള്‍, ഹാസ്യോപന്യാസങ്ങള്‍ എന്നിവ കൂടാതെ, നിരൂപണവും തുടര്‍ച്ചയായി എഴുതി അമേരിക്കന്‍ മലയാളികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹിത്യപ്രതിഭ. അമേരിക്കയില്‍ നിന്നിറങ്ങുന്ന പ്രമുഖ പ്രസിദ്ധീകരണങ്ങളിലെ നിറസ്സാന്നിദ്ധ്യം. അനുരാഗസുരഭില കാവ്യങ്ങള്‍ രചിക്കുന്നതില്‍ അനുഗ്രഹതീനായ ഇദ്ദേഹത്തെ ഈ ലേഖകന്‍ "പ്രവാസികളുടെ പ്രണയഗായകന്‍''എന്നാണ് വിശേഷിപ്പിക്കാറുള്ളത്. രചനകളില്‍ പുതുമ കൊണ്ടുവരികയും നൂതനാശയങ്ങള്‍ പരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം സര്‍ഗ്ഗാത്മകതയുടെ ചൈതന്യം തേടുന്ന സാഹിത്യോപാസകനാണ്.
അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് നൂറിലേറെ നിരൂപണങ്ങള്‍ അദ്ദേഹം എഴുതിക്കഴിഞ്ഞു. ആ നിരൂപണങ്ങളില്‍ ചിലതെല്ലാം സമാഹരിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് ''പയേറിയയിലെ പനിനീര്‍പ്പൂക്കള്‍".വടക്കെ അമേരിക്കയിലെ,ഒരു പക്ഷെ പ്രവാസസാഹിത്യ ലോകത്തെ പ്രഥമ മലയാളസാഹിത്യ നിരൂപണഗ്രന്ഥമായ ''പയേറിയയിലെ പനിനീര്‍പ്പൂക്കള്‍" 2012ല്‍ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പേരില്‍ നിന്നും ഇതൊരു നിരൂപണഗ്രന്ഥമാണെന്ന് പെട്ടെന്ന് അറിയാതെ പോകുന്നു. ഈ പുസ്തകത്തില്‍ തന്നെ "അമേരിക്കന്‍ മലയാള സാഹിത്യം, ഇന്നലെ, ഇന്നു നാളെ'' എന്ന ശീര്‍ഷകത്തില്‍ അമേരിക്കന്‍ മലയാളസാഹിത്യചരിത്രം അവലോകനംചെയ്തിട്ടുണ്ട്.

ശ്രീ പണിക്കവീട്ടിലിന്റെ നിരൂപണങ്ങളില്‍ പതിവായി കണ്ടുവരുന്ന ഒരു സവിശേഷത, ഇദ്ദേഹം ഖണ്ഡനമുറ സ്വീകരിക്കാറില്ലെന്നതാണ്.മണ്ഡനമുറയാണ് ഇദ്ദേഹത്തിനു സ്വീകാര്യം. അതുകൊണ്ടുതന്നെയാണ് ''ചാരുതയാര്‍ന്ന ജാലകക്കാഴ്ചകളിലൂടെ "ശ്രീ പണിക്കവീട്ടിലിന്റെ നിരൂപണഗ്രന്ഥത്തില്‍,താഡനമല്ല തലോടലാണു വിമര്‍ശനം എന്ന് ഒരു പക്ഷെ വിശ്വസിക്കുന്ന സുധീറിന്റെ നിരൂപണക്കുറിപ്പുകള്‍ ഓരോ ക്രുതിയും വായിക്കുവാനുള്ള ത്വര വായനക്കാരിലുണര്‍ത്തുന്നു'' എന്ന വിലയിരുത്തലിനു സുപ്രസിദ്ധ സാഹിത്യകാരി പ്രൊഫസ്സര്‍ ചന്ദ്രമതിയെ പ്രേരിപ്പിച്ചത്. തൈരില്‍ നിന്നും നവനീതം കടഞ്ഞെടുക്കുന്നതുപോലെ, പുസ്തകത്തിന്റെ ആന്തരിക സത്ത, വിമര്‍ശനാത്മകമായി പുറത്തുകൊണ്ടു വരിക വഴി, വായനക്കാര്‍ക്ക് ക്രുതികള്‍വായിക്കാനുള്ള പ്രചോദനം ഈ നിരൂപകന്‍ നല്‍കുന്നു.നെല്ലും പതിരും വേര്‍തിരിക്കുന്നത്‌പോലെയോ, ഒരു അരയന്നം ക്ഷീരവും നീരും വേര്‍തിരിക്കുന്നത് പോലെയോ ആണല്ലോ നിരൂപകകര്‍മ്മം.അമേരിക്കയിലെ പ്രമുഖരും നവാഗതരുമായ മലയാളിഗ്രന്ഥകര്‍ത്താക്കളുടെ പുസ്തകങ്ങളെക്കുറിച്ച് നിരൂപണമെഴുതി ആനുകാലികങ്ങളില്‍ ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നു. എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍ സുധീറിനെ ഏല്‍പ്പിക്കുക പതിവാണ്.

ക്രുതികള്‍ സശ്രദ്ധം വായിച്ച്, ആസ്വദിച്ച്, യുക്തിഭദ്രമായി, എന്നാല്‍ വസ്തുനിഷ്ഠയോടെ മാത്രമേ ഓരോ ക്രുതിയേയും ശ്രീ. പണിക്കവീട്ടില്‍ വിലയിരുത്താറുള്ളു. ഇദ്ദേഹത്തിന്റെ വിപുലമായ വായനയും, വിവിധ വിജ്ഞാനമേഖലകളിലുള്ള അവഗാഹവും, സരളകോമളമായ ഭാഷാശൈലിയും, നിരീക്ഷണപാടവവും, തന്റെ നിരൂപണത്രാണിയെ പരിപോഷിപ്പിച്ചതായി ഓരോ നിരൂപണവും വായിക്കുന്നയാള്‍ക്ക് മനസ്സിലാവും. മൂല്യനിര്‍ണ്ണയത്തിലുള്ള ഈ നിരൂപകന്റെ അനുമാനങ്ങളും, നിഗമനങ്ങളും,അപഗ്രഥന ചാതുരിയും, സമഗ്രമായ വിശകലനവും ഇദ്ദേഹത്തിന്റെ ഓരോ നിരൂപണങ്ങളിലും പ്രകടമാണ്.ക്രുതികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന അര്‍ത്ഥതലവ്യാപ്തി വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ ഈ നിരൂപകനുള്ള സവിശേഷ ശേഷിപ്രശംസാര്‍ഹം തന്നെ. ക്രുതികളിലെ സാഹിത്യമൂല്യങ്ങള്‍ കണ്ടെത്തി അതിലൂടെ ക്രുതിയെ വിലയിരുത്തുന്നതിലൂടെ ഇദ്ദേഹം രചയിതാക്കളുടെ ആത്മധൈര്യംവര്‍ദ്ധിപ്പിക്കുന്നു.നിരൂപണത്തില്‍ വ്യത്യസ്തമായ ഒരു രീതിയാണു അദ്ദേഹം സ്വീകരിക്കുന്നത്. എല്ലാ സ്രുഷ്ടികളിലും ഒരു ചൈതന്യമുണ്ട്. അതിന്റെ പ്രകാശം എത്ര കുറഞ്ഞിരുന്നാലും അതു ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നു ഈ നിരൂപകന്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കാം.എല്ലാറ്റിലും നന്മ കണ്ടെത്തുന്ന ഒരു സുമനസ്സിനേ ഇത്തരം വിലയിരുത്തലുകള്‍ സാധിക്കുകയുള്ളു.

ഓരോ സാഹിത്യരചനയുടേയും രൂപഘടനക്കും, ആശയഗരിമക്കും, അനുസ്രുതമായി ഈ നിരൂപകനും തന്റെ ആഖ്യാനരീതിക്ക് വ്യത്യസ്തമായ രൂപരേഖയാണ് സ്വീകരിക്കുന്നത്. കവിതയായാലും ,കഥയായാലും, നോവലായാലും, ലേഖനമായാലും മലയാളത്തിലും ഇംഗ്ലീഷ് അടക്കമുള്ള ഇതര വിദേശഭാഷകളിലുമുള്ള ആഗോളപുരാണേതിഹാസങ്ങളിലെ ഉപാഖ്യാനങ്ങളുമായി കോര്‍ത്തിണക്കുകയും, അതേപോലെ സാഹിത്യക്രുതികളുമായി താരതമ്യ പഠനം നടത്തുകയും പതിവാണ്. പ്രശസ്തരുടെ ഉദ്ധരണികള്‍ നിരത്തിയും, പഴമൊഴികളും ഗാനശകലങ്ങളും, പേരുകേട്ട കവികളുടെ വരികളും കലര്‍ത്തി തന്റെ നിരൂപണങ്ങള്‍ക്ക് ഉടയാടകള്‍ചാര്‍ത്തി മോടിപിടിപ്പിക്കുന്നത് ഇദ്ദേഹത്തിനു ഇമ്പമാണ്.ലേഖനത്തിനായാലും, കവിതക്കായാലും, മറ്റേത് സാഹിത്യരൂപത്തിനായാലും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തലക്കെട്ട് നല്‍കാന്‍ ഇദ്ദേഹം മിടുക്കന്‍ തന്നെ. ഇതെല്ലാം ഈ ധിഷണാശാലിയുടെ വായനയില്‍ നിന്നും നേടി എടുത്ത ജ്ഞാനം പ്രതിഫലിപ്പിക്കുന്നു. സഹ്രുദയനായിരുന്ന പിതാവിന്റെ ശിക്ഷണത്താലായിരിക്കണം ബാല്യകാലംതൊട്ടേവായനയും എഴുത്തുമായുള്ള ഈ വ്യക്തിയുടെ സതതബന്ധം. ഈ പ്രേരണയായിരിക്കാം അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന ഈ എഴുത്തുകാരന്റെ സര്‍ഗ്ഗചേതനയുടെ സ്രോതസ്സ്. ഏഴാം വയസ്സില്‍ തന്നെ ആദ്യകവിത എഴുതിയതായി മനസ്സിലാക്കുന്നു.

ഓരോ നിരൂപണവും ഒന്നിനൊന്ന് മീതെ, എന്ന കണക്കില്‍ ഉള്ള നിലവാരം പുലര്‍ത്തുന്നു. ഒറ്റതിരിച്ചുള്ള വിലയിരുത്തല്‍ എന്ന സാഹസത്തിനു ഈ ലേഖകന്‍ മുതിരുന്നില്ല.ഏതെങ്കിലും ഒരു കാലത്ത് മലയാളഭാഷാ തല്‍പ്പരനും അന്വേഷണകുതുഹിയുമായ ഒരു ഗവേഷകന്‍ പ്രവാസമലയാള സാഹിത്യത്തെക്കുറിച്ച് ഗവേഷണത്തിനു തുനിയവേ, ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ സാഹിത്യരചനകള്‍ ഒരു അമൂല്യ അക്ഷയഖനിയായി കണ്ടെത്തുമെന്നതില്‍ ഈ ലേഖകനു തെല്ലും ശങ്കയില്ല. അദ്വിതീയ പ്രതിഭയുള്ള ഈ സര്‍ഗ്ഗധനനു സരസ്വതീകടാക്ഷം തുടര്‍ന്നും ഉണ്ടായിക്കൊണ്ടിരിക്കട്ടെ എന്നു ആശംസിക്കുന്നു.

*ഈ ലേഖകന്റെ അറിവില്‍പ്പെട്ടിടേത്തോളം


image Read More
Facebook Comments
Share
Comments.
image
Ninan Mathullah
2018-03-23 09:39:56
Pleased to hear that Sudhir could publish a book. As an author of five books, I can understand the effort behind it. I agree with Sudhir for constructive criticism of new writers, and never to discourage them. Recently I wrote the three series article, "Why I am a Christian', only because of the encouragement from Sudhir. Salute to the great mind.
image
P. R. Girish Nair
2018-03-23 08:16:11

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ  പുതിയ പുസ്തകം "പയേറിയയിലെ പനിനീർപ്പൂക്കൾ" പ്രകാശനം ചെയ്‌തതായി ഡോ. നന്ദകുമാറിന്റെ ലേഖനത്തിൽ നിന്നും അറിയാൻ കഴിഞ്ഞു.

വൈകാരിതയും, അറിവും അനുഭവങ്ങളും ചേർന്ന് വിസ്മയിപ്പിക്കുന്ന വിവരണങ്ങൾ ചേർത്തു സമ്പ്രദായക ശൈലിയിൽ കുടുങ്ങി കിടക്കാത്ത എഴുത്താണ് ശ്രീ സുധീർ പണിക്കവീട്ടി ലിന്റേത്.  അദ്ദേഹത്തിനെ എല്ലാ കൃതികളിലും നല്ല വായനാസുഖം ലഭിക്കും.

ശ്രീ സുധീർ പണിയ്ക്കവീട്ടിലിനും  ലേഖകനും എല്ലാ  ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.  ഇനിയും നല്ല നല്ല കൃതികൾ പ്രതീഷിക്കട്ടെ!!!

image
Sudhir Panikkaveetil
2018-03-23 07:38:33
ലേഖകനും, ആശംസകളും അഭിനന്ദനങ്ങളും എഴുതിയ എല്ലാ നല്ല മനസ്സുകൾക്കും എന്റെ പ്രണാമം. നന്ദി നമസ്കാരം. 
image
Jyothylakshmy Nambiar
2018-03-22 23:46:55

ശ്രീ സുധീർ പണിക്കവീട്ടിലിന്റെ "പയേറിയയിലെ പനിനീർപ്പൂക്കൾ" വായിയ്ക്കുവാൻ എനിയ്ക്ക് അവസരം ലഭിച്ചില്ല എങ്കിലും ഡോ. നന്ദകുമാർ നൽകിയ ഈ പുസ്തകത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നും ഈ പുസ്തകം വായിയ്ക്കുവാനുള്ള പ്രചോദനം ലഭിച്ചു. ശ്രീ നന്ദകുമാറിനും, ശ്രീ സുധീർ പണിയ്ക്കവീട്ടിലിനും  അഭിനന്ദനങ്ങൾ.

നിരവധി പുസ്തകങ്ങൾ എന്റേതെന്നു അവകാശപ്പെടാൻ പ്രസിദ്ധീകരിയ്ക്കുന്നതിലും, വായനക്കാർക്ക് വായിച്ചാസ്വദിയ്ക്കാനും, ഉപയോഗപ്പെടുന്നതുമായ ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും ഇവിടെ ജനിയ്ക്കട്ടെ.  
image
വിദ്യാധരൻ
2018-03-22 23:25:09
അവാർഡുകളെ  നിങ്ങൾ
എന്തെ പരാങ്മുഖരായിരിക്കുന്നത് ?
നല്ലൊരു എഴുത്തുകാരന്റെ
കയ്യിൽ ഫലകമായും
കഴുത്തിൽ പൊന്നാടയായും
നിങ്ങൾ വീഴേണ്ടതല്ലേ ?
നിങ്ങൾ വളരെ മാറി പോയിരിക്കുന്നു
ഭാഷയെക്കാളും
ആശയങ്ങളെക്കാളും
നിങ്ങൾക്ക് ആവശ്യം
മുഖസ്തുതി പറയുന്നവരെയും
കയ്യിൽ പണമുള്ളവരെയുമാണ്
ഇന്ന് എല്ലാം കൂട്ടുകെട്ടിലും
ചങ്ങാത്തങ്ങളിലുമാണല്ലോ
സ്ഥിതി ചെയ്യുന്നത്
അല്ലെങ്കിൽ സാഹിത്യ ലോകത്തിലെ
ഉൾവിഭാഗങ്ങളുമായുള്ള
ബന്ധങ്ങളിലാണല്ലോ ?
അല്ലെങ്കിൽ കാശുകൊടുത്ത്
നല്ലതെന്ന് പറയിപ്പിക്കാനുള്ള
കഴിവിലാണല്ലോ
അവാര്ഡുകളുടെ ലഭ്യത
അല്ല ! അവാർഡുകൾ
ഇല്ലാതിരിക്കുന്നതാണ് നല്ലത്
അവാർഡുകളുടെ വില
കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്
പത്മശ്രീക്കും ഭൂഷണും ഒന്നും
വിലയില്ലാതായതുപോലെ
അഥവാ അവാർഡു കിട്ടിയാൽ
നിരസിക്കുന്നതാണ്
ഇന്ന് വിൽമതിക്കപ്പെടുന്നത്
സുകുമാർ അഴിക്കോടിനെപ്പോലെ
അവാർഡുകളില്ലാതെ
മനുഷ്യ മനസ്സുകളിൽ
ശ്വാശതമായ
ഇടം കണ്ടെത്തിയവൻ 
അഭിനന്ദനം ലേഖകനും
മലയാളസാഹിത്യ പൂവാടിലെ
മറ്റൊരു പനിനീർ പുഷപ്ത്തിനും

image
Babu Parackel
2018-03-22 22:01:52
തികച്ചും ആത്മാർഥമായി ഭാഷയെ സ്നേഹിക്കുന്ന ഒരു അക്ഷരസ്നേഹി!എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു തികഞ്ഞ സാഹിത്യകാരൻ! വിലയേറിയ സ്വന്തം സമയം ചെലവഴിച്ചു പുസ്തകങ്ങൾ പഠിച്ചു അതിനെ അപഗ്രഥിച്ചു സർഗ്ഗവാസനയുള്ളവർക്ക്‌ വീണ്ടും എഴുതുവാൻ പ്രതിഫലേച്ഛയില്ലാതെ  പ്രചോദനം നൽകുന്ന മനുഷ്യ സ്‌നേഹി! സുധീർ പണിക്കവീട്ടിലിനു അഭിനന്ദനങ്ങൾ! കാവ്യാത്മക ശൈലിയിലൂടെ സമ്പുഷ്ടമായി ഈ ലേഖനം എഴുതിയ നന്ദകുമാർസാറിനും അഭിനന്ദനങ്ങൾ!
image
Saji Karimpannoor
2018-03-22 21:35:58
Wish all the Success for your Contributions and Collections for Malayalam Literature Mr.Sudhir Panikkaveettil......

image
Elcy Yohannan
2018-03-22 21:05:14

{ioam³ kp[oÀ ]Wn¡ho«n \nÀ½eamb Hê a\Ênsâ DSabmév. a\Ên \·bpÅhÀç am{Xta aäpÅhcn \· Iméhmëw, aäpÅhsc AwKoIcnçhmëw kvt\lnçhmëw km[n¡bpÅp. C{Xam{Xw \ncq]W§Ä C{X at\mlcambpw, BßmÀ°ambpw , F{X hnetbdnb kabw aäpÅhÀçth¬Sn  sNehgnçhmëÅ k·\kpw Im«p¶ Hê aëjykvt\ln, hr£¯nsâ ASnbn Imé¶ thêIÄ t]mse AÚmX\mbn, AZriy\mbn \nesIm¬Spv kmlnXys¯bpw Fgp¯pImscbpw t{]mÂkmln¸nç¶hn[w FgpXp¶ Hê  kpa\Ênsâ DSa. HcnS¯pw Xsâ t]êw ]Shpw A¨Sn¨p Imé¶Xnt\m , s]mXpthZnIfn A[nIw {]Xy£s¸mt\m Cãs¸mSm¯ t{ijvTamb IYIfpw IhnXIfpw \à \ncq]W§fpw FgpXp¶ Hê alm\mb kmlnXyImc\mb {ioam³ ]Wn¡ho«nenë A`n\µ\§Ä! A`nhmZy§Ä!.⟘

image
Amerikkan Mollaakka
2018-03-22 11:33:36
സുധീർ സാഹിബിനു അവാർഡുകൾ വല്ലതും കിട്ടിയിട്ടുണ്ടോ?  ഈ പുസ്തകം മുപ്പതു വേദികളിലൊക്കെ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കണം.   അപ്പോൾ ആരെങ്കിലു അവാർഡ് കൊടുക്കും. ഡോക്ടർ നന്ദകുമാർ
സാഹിബ് നന്നായി എയ്തി. ഞമ്മടെ വക അഭിനന്ദനത്തിന്റെ പനിനീർപ്പൂക്കൾ സുധീർ സാഹിബിനും നന്ദകുമാർ സാഹിബിനും വായനക്കാർക്കും.   മൂന്നു പനിനീർപ്പൂക്കൾ ഞമ്മള്  ബീവിമാർക് വേണ്ടി എടുത്തിട്ടുണ്ട്. ഇ മലയാളിക്ക് ഒരു കൂപ്പുകൈ. എയ്ത്തുകാരെ ഇ മലയാളി പ്രോത്സാഹിപ്പിക്കുന്നു. അസ്സാലാമു അലൈക്കും .
image
andrew
2018-03-22 10:35:50

This book is a gem and Sri, Nandakumar has polished it more to shine like a star. In this collection, we can see the intrinsic talent of the author Sri.Sudhir Panikkaveetil. My whole minded admirations.

image
ജി . പുത്തൻകുരിശ്
2018-03-22 00:27:34
അനുഗ്രഹീതനായ ഒരു എഴുത്തുകാരൻ , നിരൂപകൻ കവി എന്നിങ്ങനെ പല മേഖലകളിൽ വിളങ്ങുന്ന ഒരു വ്യക്തിത്വത്തിന്റ ഉടമയാണ് ശ്രീ . സുധീർ പണിക്കവീട്ടിൽ എന്നതിന് സംശയമില്ല . നിരൂപകന്മാരിൽ മൂന്നു തരക്കാരെ സാധാരണ കാണാൻ കഴിയും . ഒന്നുകിൽ ഗ്രന്ഥകാരനോട് തോന്നുന്ന വ്യക്തിപരമായ താത്പര്യം അല്ലെങ്കിൽ വ്യക്തിപരമായ വിരോധം മൂന്നാമത്തേത്  ഉള്ള കാര്യം തുറന്നു പറയാൻ മടിയുള്ളവർ .  നാം എത്ര ചീത്ത എന്ന് വിചാരിക്കുന്ന ഒരു സൃഷ്ടി  സുധീറിന്റ്റെ കയ്യിൽ കൊടുത്ത് നോക്കു, അദ്ദേഹം അതിൽ ഒരു നന്മയുടെ വശം കണ്ടെത്തുകയും ആ എഴുത്തുകാരന്റെ  കഴിവുകളെ വികസിപ്പിക്കാൻ തക്കവണ്ണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ഇത്‌ എല്ലാവര്ക്കും സാധിക്കുന്ന ഒരു കാര്യമല്ല    ഹൃദയശുദ്ധിയുള്ള മനുഷ്യ സ്നേഹികൾക്ക്  മാത്രം സാധിക്കുന്ന ഒരു കാര്യമാണ് .  ഏത് തരത്തിലുള്ള എഴുത്തുകാരനായാലും  അവരുടെ സാഹിത്യ സംഭാവന ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യ ജീവിതത്തെ ധന്യമാക്കും എന്ന് ഉറപ്പുള്ള ഒരു വ്യക്തിക്ക് മാത്രമേ അത് സാധ്യമാവുകയുള്ളു    അതുകൊണ്ടു ഇദ്ദേഹം മുൻപറഞ്ഞ മൂന്നു ഗണങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു . "വിമർശനം ഒരു ഉന്നതാദർശത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്താനായുധമാണ് . സംതൃപ്തിയിൽ ജിജ്ഞാസകൂടി തുന്നിപ്പിടിപ്പിക്കുന്ന വിദഗ്ദ്ധനായ നെയ്ത്തുകാരനാണ് വിമർശകൻ " (എൻ .കൃഷ്‌ണപിള്ള -നിരൂപണ രംഗം )
"സാരാനാർഘപ്രകാശപ്രചുരിമ പുരളും
        ദിവ്യരത്നങ്ങളേറെ-
പ്പാരവാരത്തിനുള്ളിൽ പരമിരുൾ നിറയും
        കന്ദരത്തിൽ കിടപ്പൂ
ഘോരാരണ്യച്ചുഴൽകാറ്റടികളിലിളകും
         തൂമണം വ്യർത്ഥമാക്കു-
ന്നൊരാപ്പൂവെത്രയുണ്ടാമവകളിലൊരുനാൾ
           ളൊന്നു കേളിപ്പെടുന്നു"  (വി സി ബാലകൃഷ്ണപ്പണിക്കർ -ഒരു വിലാപം )
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന  ഈ "പയേറിയയിലെ   പനിനീർപ്പൂക്കളെ" ഒരിക്കൽ കൂടി വായനക്കാർക്ക് പരിചയപ്പെടുത്തി തന്നതിന് ഡോ. നന്ദകുമാർ ചാണയിലിന് നന്ദി.  അമേരിക്കയിലെ മലയാള സാഹിത്യപ്രേമികൾക്ക് അഭിമാനിക്കാവുന്ന  മറ്റുള്ളവരുടെ വളർച്ച കാംക്ഷിക്കുന്ന ഒരു നിരൂപകനാണ് ശ്രീ സുധീർ പണിക്കവീട്ടിൽ എന്നതിന് തർക്കമില്ല. അദ്ദേഹത്തിൻറെ വിമർശനങ്ങളെ കാര്യമായി എടുക്കുന്നവർക്ക് തീർച്ചയായും അവരുടെ വളർച്ചക്ക് അത് സഹായകരമായിരിക്കും

image
Joseph Padannamakkel
2018-03-21 22:41:25
ഡോ. നന്ദകുമാർ ചാണയിൽ എഴുതിയിരിക്കുന്ന ഈ ലേഖനത്തിലെ വിവരങ്ങൾ മുഴുവൻ സത്യമാണ്. ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ലേഖനങ്ങളും കവിതകളും ഞാനും വായിക്കാറുണ്ട്. കലയും സാഹിത്യവും അദ്ദേഹത്തിന് ജന്മം കൊണ്ട് ലഭിച്ചതാണെന്നതിലും സംശയമില്ല. ഐശ്വര്യമുള്ള ഒരു കുടുംബത്തിലെ നല്ല മാതാപിതാക്കളിൽ നിന്നും ശിക്ഷണം ലഭിച്ച അദ്ദേഹത്തിൻറെ സ്വാനുഭവങ്ങളടങ്ങിയ ഒരു ലേഖനവും വായിച്ചതോർക്കുന്നു. മനസ് ശുദ്ധമായവർക്കേ നല്ല കവിതകൾ എഴുതാൻ സാധിക്കുള്ളൂ. മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കാൻ സാധിക്കുകയുള്ളൂ. അത് സുധീർ പണിക്കവീട്ടിലിന്റെ ഒരു വിശിഷ്ട ഗുണം കൂടിയാണ്.  

ശ്രീ പണിക്കവീട്ടിലിന്റെ കവിതകൾ മുഴുവൻ സ്വയം സൃഷ്ടികളാണ്. മനസ്സിൽനിന്ന് നിർഗ്ഗളിച്ച പദങ്ങൾ കൊണ്ട് രചിച്ചതാണ്. കവിതകളിൽ പ്രകൃതിയും നമ്മുടെ സംസ്‌കാരങ്ങളുടെ തനിമയും നിഴലിച്ചിരിക്കുന്നതു കാണാം.

അമേരിക്കയിൽ സ്ഥിരതാമസക്കാരനാണെങ്കിലും നാടിന്റെ സൗന്ദര്യവും കൃഷികളും അദ്ധ്വാനിക്കുന്ന കർഷകരുമൊക്കെ കവിയും സാഹിത്യകാരനുമായ ശ്രീ പണിക്കവീട്ടിലിന് ഇഷ്ടമാണ്. ഫ്ലോറിഡായിൽ ആൻഡ്രുസ് എന്ന കർഷകനെപ്പറ്റി എഴുതിയ സുന്ദരമായ ഒരു ലേഖനവും ഓർമ്മിക്കുന്നു. ഒരു യഥാർത്ഥ കവിക്ക് താൻ ജീവിച്ച പരിസ്ഥിതിയുമായി ഇണങ്ങി ചേർന്നാൽ മാത്രമേ നല്ല കവിതകൾ രചിക്കാൻ സാധിക്കുള്ളൂ. ശ്രീ പണിക്കവീട്ടിൽ അതിനൊരു ഉദാഹരണമാണ്.

അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിക്കൊണ്ടുള്ള ഈ ലേഖനത്തോടൊപ്പം എന്റെ അഭിനന്ദനങ്ങളും അറിയിക്കുന്നു.  
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -3: കാരൂര്‍ സോമന്‍)
ഒരു സുവിശേഷകന്റെ ജനനം (കഥ: - ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut