Image

ജപ്പാന്‍ കുടിവെള്ള പദ്ധതി വര്‍ഷത്തിനകം പൂര്‍ത്തിയാക്കും : പി.ജെ ജോസഫ്

Published on 29 June, 2011
ജപ്പാന്‍ കുടിവെള്ള പദ്ധതി വര്‍ഷത്തിനകം പൂര്‍ത്തിയാക്കും : പി.ജെ ജോസഫ്
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജല വിഭവ മന്ത്രി പി.ജെ ജോസഫ്. നിയമസഭയുടെ ചോദ്യോത്തര സെഷനിലാണ് മന്ത്രി  ഇക്കാര്യം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാടിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാറിന്പ്രധാനം. തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ കേരളത്തിന് തടസങ്ങളൊന്നുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക