Image

അപകടങ്ങളില്‍ സേനയ്ക്കു നഷ്ടമായത് 33 ജെറ്റ് വിമാനങ്ങള്‍

Published on 19 March, 2012
അപകടങ്ങളില്‍ സേനയ്ക്കു നഷ്ടമായത് 33 ജെറ്റ് വിമാനങ്ങള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ വിവിധ അപകടങ്ങളില്‍ ഇന്ത്യയുടെ വായുസേനയ്ക്കു നഷ്ടമായത് 33 കോംപാക്ട് ജെറ്റുകള്‍. ഇതില്‍ 27 എണ്ണം മിഗ് വിമാനങ്ങളാണ്. പത്ത് ഹെലികൊപ്ടറുകള്‍ അപകടത്തില്‍ നഷ്ടമായെന്നും ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു.

മൂന്നു വിമാന അപകടങ്ങളിലായി 13 പൈലറ്റുമാര്‍ ഉള്‍പ്പെടെ 26 സേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. മാനുഷിക തെറ്റുകളും സാങ്കേതിക തകരാറുകളും കാരണമാണ് ഈ അപകടങ്ങള്‍ ഉണ്ടായത്. അടിയന്തിരാവസ്ഥകളില്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ പരിശീലന പരിപാടികള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക