Image

മുകുള്‍ റോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കില്ല

Published on 19 March, 2012
മുകുള്‍ റോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ചൊവ്വാഴ്ച മുകുള്‍ റോയി കേന്ദ്ര റെയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പങ്കെടുക്കില്ല. മമത ഇന്നു തന്നെ കോല്‍ക്കത്തയിലേക്ക് തിരിച്ചുപോകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

പാര്‍ലമെന്റില്‍ നടക്കുന്ന റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മുകുള്‍ റോയി മറുപടി പറയുമെന്നും തൃണമൂല്‍ വക്താവ് പറഞ്ഞു. ദിനേശ് ത്രിവേദിക്ക് പകരമാണ് മുകുള്‍ റോയി റെയില്‍ മന്ത്രിയാവുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക