Image

സാങ്കതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

Published on 19 March, 2012
സാങ്കതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി
മുംബൈ: സാങ്കേതിക തകരാര്‍ കണ്‌ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ-672 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 118 യാത്രക്കാരാണ് വിമാനത്തിലുണ്ടായായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക