Image

മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

Published on 19 March, 2012
മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കിളിമാനൂരില്‍ രാജാരവിവര്‍മ സ്മാരകം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ഉമ്മന്‍ ചാണ്ടി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോഴായിരുന്നു സദസിലിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

ഇതില്‍ പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് കാരണമായി. കസേരകള്‍ വലിച്ചെറിഞ്ഞും മറ്റും ഇരുവിഭാഗത്തുനിന്നുള്ളവരും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ വേദിക്ക് പത്തു മീറ്റര്‍ അകലെയായിരുന്നു സംഭവങ്ങള്‍ നടന്നത്.

ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളപ്പോഴായിരുന്നു ഡിവൈഎഫ്‌ഐക്കാരുടെ പ്രതിഷേധമെന്നത് വന്‍ സുരക്ഷാ പാളിച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഡിവൈഎഫ്‌ഐക്കാര്‍ പ്രതിഷേധിക്കാനിടയുണ്‌ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ടത്രം മുന്‍കരുതല്‍ നടപടികളുണ്ടായില്ല എന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക