Image

കൊച്ചി മെട്രോ: പൊതുനിക്ഷേപക ബോര്‍ഡ് യോഗം വ്യാഴാഴ്ച

Published on 19 March, 2012
കൊച്ചി മെട്രോ: പൊതുനിക്ഷേപക ബോര്‍ഡ് യോഗം വ്യാഴാഴ്ച
ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്നോടിയായുള്ള നിര്‍ണായക പൊതു നിക്ഷേപക ബോര്‍ഡ്(പിഐബി) യോഗം വ്യാഴാഴ്ച ചേരും. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴില്‍ ചെലവുകാര്യസെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പിഐബി.

പിഐബി യോഗം ശിപാര്‍ശ ചെയ്താലേ കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭയ്ക്ക് അനുമതിക്കായി പരിഗണിക്കാനാവൂ. യോഗം ചേര്‍ന്ന് മന്ത്രിസഭയ്ക്കുള്ള കുറിപ്പ് മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കേന്ദ്രമന്ത്രിസഭ പരിഗണിക്കാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ജനുവരി 31നു മുമ്പ് ചേരേണ്ടിയിരുന്ന യോഗമാണ് നടപടിക്രമങ്ങളിലെ വീഴ്ച മൂലം വ്യാഴാഴ്ച ചേരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക