Image

സിപിഎമ്മിന് പാര്‍ട്ടി കോടതികള്‍ ഇല്ലെന്ന് പിണറായി വിജയന്‍

Published on 19 March, 2012
സിപിഎമ്മിന് പാര്‍ട്ടി കോടതികള്‍ ഇല്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: സിപിഎമ്മിന് പാര്‍ട്ടി കോടതികള്‍ ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി. സിപിഎമ്മിന് പാര്‍ട്ടി കോടതിയോ ജനകീയ കോടതികളോ ഇല്ല. എന്നാല്‍ അധികാരത്തിന്റെ പേരില്‍ എന്ത് ധിക്കാരവും കാണിക്കാമെന്നും അക്രമികള്‍ സുരക്ഷിതരായിരിക്കുമെന്നുമുള്ള ധാരണ വേണ്‌ടെന്ന് പിണറായി പറഞ്ഞു. മുസ്‌ലീം ലീഗിന് ഭരണത്തിന്റെ ഹുങ്കാണെന്നും ഭരണത്തിന്റെ ബലത്തില്‍ എന്തും കാണിക്കാമെന്ന അഹങ്കാരമാണ് കണ്ണൂരില്‍ അക്രമങ്ങള്‍ക്കിടയാക്കുന്നതെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക