Image

മൂലമറ്റം പവര്‍ഹൗസ് അപകടം: സബ് എഞ്ചിനീയറും മരിച്ചു

Published on 29 June, 2011
മൂലമറ്റം പവര്‍ഹൗസ് അപകടം: സബ് എഞ്ചിനീയറും മരിച്ചു
കൊച്ചി: മൂലമറ്റം പവര്‍ ഹൗസിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സബ് എന്‍ജിനിയര്‍ കെ എസ് പ്രഭയും(50) മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരൂര്‍വെള്ളല്ലൂര്‍ ജലജമന്ദിരത്തില്‍ കരുണാകരന്റെ മകനാണ്. ഗുരുതരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ പ്രഭ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് മരിച്ചത്.
ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിന് മൂലമറ്റം പവര്‍സ്റ്റേഷനിലെ അഞ്ചാംനമ്പര്‍ ജനറേറ്റിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അസി.എഞ്ചിനിയര്‍ മെറിന്‍ ഐസക് ജൂണ്‍ 25ന് മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക