Image

ദേശീയ ഭീകരവിരുദ്ധകേന്ദ്രം: പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ പരാജയപ്പെട്ടു

Published on 19 March, 2012
ദേശീയ ഭീകരവിരുദ്ധകേന്ദ്രം: പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ പരാജയപ്പെട്ടു
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധകേന്ദ്രം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിച്ച ഭേദഗതികള്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ദേശീയ ഭീകരവിരുദ്ധകേന്ദ്രത്തെ എതിര്‍ത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും ബിഎസ്പി അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. 

മൂന്ന് ഭേദഗതികളാണ് അവതരിപ്പിച്ചത്. മുഖ്യപ്രതിപക്ഷമായ ബിജെപിയും ഇടത് പാര്‍ട്ടിയും ബിജു ജനതാദളുമാണ് ഭേദഗതികള്‍ അവതരിപ്പിച്ചത്. തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ ദേശീയ ഭീകരവിരുദ്ധകേന്ദ്രം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 141 പേര്‍ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 226 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക