Image

ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ -7 (ഡോ. മാത്യു ജോയിസ്)

(ഡോ. മാത്യു ജോയിസ്) Published on 15 March, 2018
ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ -7 (ഡോ. മാത്യു ജോയിസ്)
ഏതാണ് മെച്ചം?

ക്രിപ്‌ടോ കറന്‍സികള്‍ വ്യാപകമായി മുഖ്യധാരയിലേക്ക് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ്. അതേസമയം നിരവധി പേര്‍ക്ക് ക്രിപ്‌ടോകറന്‍സികളില്‍ പണം മുടക്കിയത് നഷ്ടമായി എന്ന കഥകളും കേള്‍ക്കുന്നുണ്ടാവാം. 

സാമ്പത്തികരംഗത്ത് നിരവധി കോടീശ്വരന്മാര്‍ ബിറ്റ്‌കോയിനിലൂടെ രംഗത്തുവന്നെങ്കിലും, ആഗോളതലത്തില്‍ വിസ്‌പോടനം നടക്കുന്നുവെന്ന് വായിക്കുന്നുവെങ്കിലും, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ പറയുന്ന ക്രിപ്‌ടോകറന്‍സികള്‍ അഥവാ ഡിജിറ്റല്‍ കറന്‍സികള്‍ എന്താണെന്ന് യാതൊരു ഗ്രാഹ്യവുമില്ല. 

15,000 ത്തില്‍ താഴെ നിക്ഷേപകരെ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചിട്ടുള്ളുവെന്ന് പറയപ്പെടുന്നു. സ്വന്തം സുഹൃത്തുകളോടോ, അയല്‍ക്കാരോടോ സ്വന്തം ഭാര്യയോടോ എതേറിയം, ഡോഗ്‌കോയിന്‍, മൊണേറോ, വേഗാസ്‌കൊയിന്‍ എന്നിവയെപ്പറ്റി സംസാരിച്ചാല്‍ ഈ വാക്കുകള്‍ ഇതുവരെ അവര്‍ കേട്ടിട്ടുപോലുമുണ്ടാവില്ല. കാരണം, പൊതുജനം ഇപ്പോഴും കരയില്‍നിന്ന് വീക്ഷിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളുവെന്ന് സാരം, ബിറ്റ്‌കോയിന്‍ ഇടയ്ക്കിടയ്ക്ക് സൃഷ്ടിക്കുന്ന കുത്തൊഴുക്കും കലക്കവെള്ളവും കണ്ടിട്ട് ആ ചുഴിയിലേക്ക് ചാടി അര്‍മ്മാദിക്കാന്‍ ധൈര്യം തോന്നുന്നില്ല. ഇപ്പോഴത്തെ കാഴ്ചക്കാര്‍കൂടി ചാടിനീന്തിത്തുടിക്കുമ്പോഴേ, ഷെയര്‍ മാര്‍ക്കറ്റിലേപ്പോലെ ഒരു ബുള്‍മാര്‍ക്കറ്റ് തരംഗം ക്രിപ്‌ടോമാര്‍ക്കറ്റിലും സംഭവിക്കുകയുള്ളു. “ഇന്റര്‍നെറ്റുപോലെ ഈ യുഗത്തിലെ ഒറ്റ നിക്ഷേപസാധ്യതയാണ് ക്രിപ്‌ടോകറന്‍സികള്‍” എന്നാണ് CNBC യിലെ മികച്ച
ബിസിനസ്സ്  ഉപദേഷ്ടാവായ ബ്രയന്‍ കെല്ലി പറഞ്ഞിരിക്കുന്നത്.

ഡിജിറ്റല്‍കോയിന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍

1990 കളില്‍ ഇന്റര്‍നെറ്റ് പിറന്നുവീണപ്പോള്‍, 20 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ ജീവിത ശൈലിയില്‍ ഇത്രമാത്രം മാറ്റങ്ങള്‍ വരുത്തുമെന്ന് ആരും പ്രതീക്ഷിച്ചുമില്ല, ആരും പ്രവചിച്ചതുമില്ല. വീട്ടിലിരുന്ന് ഗ്രോസറി ഓണ്‍ലൈനില്‍ വീട്ടിലെത്തിക്കുന്നതോ, ടാക്‌സി വിളിച്ചു വരുത്തുന്നതോ വിദേശ യാത്രാ ടിക്കറ്റും ഹോട്ടലും മറ്റുസൗകര്യങ്ങള്‍ ഒരുക്കുന്നതോ, എന്തും ലളിതമായി നമ്മുടെ വിരല്‍തുമ്പില്‍ സാധ്യമാക്കിത്തീര്‍ത്ത സാങ്കേതിക വിദ്യ അപാരം തന്നെ. അതേപോലെ ഇന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കാവുന്നതിനപ്പുറം അനന്ത സാധ്യതകള്‍ക്കും വഴിതുറന്നേക്കാവുന്ന ബ്ലോക്ക് ചെയിന്‍ എന്ന സാങ്കേതിക വിദ്യയുടെ ആദ്യപടി മാത്രമാണ് ബിറ്റ്‌കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സിയും, മറ്റ് ആയിരക്കണക്കിന് ക്രിപ്‌ടോ കറന്‍സികളുമെന്ന് നാം മനസിലാക്കി വരുന്നതേയുള്ളു.

ബ്ലോക്ക് ചെയിന്‍ എന്നത് ലളിതമായി കൈകാര്യം ചെയ്യാവുന്ന ഒരു ശാസ്ത്രരൂപമല്ല. പക്ഷേ ബിറ്റ്‌കോയിനോ മറ്റ് ക്രിപ്‌ടോ കറന്‍സികളോ കൈകാര്യം ചെയ്യണമെങ്കില്‍ ബറിനെപ്പറ്റി കുറെ അറിവുകള്‍ സമ്പാദിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. ഡിജിറ്റല്‍ കറന്‍സികളുടെ വിനിമയത്തില്‍ താല്പര്യമുള്ളവരുടെ നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ ഫേസ്ബുക്കിലും ഇന്റര്‍നെറ്റിലും വ്യാപകമായിക്കഴിഞ്ഞു. എല്ലാ ക്രിപ്‌ടോവ്യാപാര എക്‌സ്‌ചേഞ്ചുകള്‍ക്കും അവരുടേതായ രീതിയിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ട്. പ്രാരംഭകാലത്തുതന്നെ നിലവില്‍ വന്ന ചുരുക്കം ചില ഗ്രൂപ്പുകളുടെ സൈറ്റുകള്‍ ചേര്‍ക്കുന്നു.

http://cryptoinsider.com

https://www.coindesk.com

https://bitcointalk.org

http://steemit.com/trending/cryptocurrency

bitocoingroup

crypto investing

the bitcoin Beehive

Bitcoin group

Digitalcoin Mastermind Club

Subreddit 

എങ്ങനെ നല്ല നിക്ഷേപങ്ങള്‍ കണ്ടെത്താം

ഏതു ഡിജിറ്റല്‍ കോയിനാണ് മെച്ചമെന്ന്‌പോലും പ്രവചിക്കാന്‍ ഇപ്പോഴും പ്രയാസപ്പെടുന്ന സമയത്ത്, ഷെയര്‍മാര്‍ക്കറ്റിനേക്കാള്‍ ദുഷ്‌കരമാണ് ക്രിപ്‌ടോ കറന്‍സികളെപ്പറ്റിപ്രായോഗികമായ ഒരു വിലയിരുത്തല്‍ നടത്താന്‍ ശ്രമിക്കുന്നത്. എങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി ഉരുത്തിരിയുന്ന സംഭവവികാസങ്ങളിലൂടെ കണ്ണോടിച്ചാല്‍ ചില പ്രത്യേകതകള്‍ ദര്‍ശിക്കാനാവുന്നതാണ്.

ഷെയര്‍മാര്‍ക്കറ്റില്‍ പുതിയ ഷെയറുകള്‍ ഇറക്കുമ്പോള്‍ കമ്പനിയുടെ പ്രോസ്‌പെക്ടസ് മുതല്‍ വെബ്‌സൈറ്റും ഫോണ്‍നമ്പരും നമുക്ക് വിശദമായ വിവരങ്ങള്‍ തേടിയെടുക്കാന്‍ സഹായിക്കും. ഓടിക്കൊണ്ടിരിക്കുന്ന സ്ഥാപനമോ, സംഘടനയോ ആണെങ്കില്‍ അവയുടെ പ്രവര്‍ത്തനശൈലിയും, മുന്‍കാല ലാഭനഷ്ടക്കണക്കുകളും വിലയിരുത്തി അവരുടെ ഷെയര്‍ വാങ്ങാവുന്നതാണ്. എന്നാല്‍ ബിറ്റ്‌കോയിനായാലും മറ്റേതു ഡിജിറ്റല്‍ കറന്‍സിയായാലും പരതാന്‍ സൈററുകളില്‍ ചുരുങ്ങിയ വിവരങ്ങള്‍ മാത്രമേയുള്ളു. പ്രത്യേക കമ്പനി ഓഫീസോ, ഫോണ്‍ നമ്പരോ ലഭ്യമല്ല. എന്നാല്‍ ഓരോന്നിന്റെയും വിലയും ഗ്രാഫും നിമിഷം പ്രതികാണാന്‍ ഏതെങ്കിലും ക്രിപ്‌ടോ എക്‌സചേഞ്ചിന്റെ ലിങ്കില്‍ ക്ലിക്കുചെയ്താല്‍ ഉടനടി വിവരങ്ങള്‍ ലഭ്യമാണുതാനും. നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പില്‍, ഈ വിഷയത്തിന്‍ മുന്‍പരിചയമുള്ളവരുടെ അനുഭവസമ്പത്തും, സൂചനകളും നല്ല നിക്ഷേപങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും.

ക്രിപ്‌ടോ കമ്പനിയുടെ വൈറ്റ്‌ലിസ്റ്റും പ്രോജക്ട് സമയവും വായിച്ചറിയണം. എന്താണ് ഈ കോയിന്‍ കൊണ്ട് സാധ്യമാക്കാന്‍ ഇതിന്റെ അണിയറശില്പികള്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കണം. പലപ്പോഴും പല കോയിനുകളും മറ്റുള്ളവരുടെ പ്രോജക്ട് അതേപടി അടിച്ചുമാറ്റി കോപ്പിചെയ്ത് വെച്ചിരിക്കുന്നതായിരിക്കും. ഡിസ്‌നിയുടെയോ എതേറിയത്തിന്റെയോ കോയിന്‍ ഇറക്കുമ്പോള്‍ത്തന്നെ ഏതെല്ലാം പ്രോജക്ടുകളെയാണ് ഇവ സപ്പോര്‍ട്ടുചെയ്യുന്നതെന്ന് പറയുന്നുണ്ട്. മുമ്പുള്ള പ്രോജക്ട് അതേപടി ഡ്യൂപ്ലിക്കേറ്റുചെയ്യുന്ന വിവരങ്ങള്‍ ആണെങ്കില്‍ കണിശമായും ഇതൊരു തട്ടിപ്പായിരിക്കാം, അല്ലെങ്കില്‍ വിജയിക്കയില്ലെന്ന് മനസിലാക്കാം.

ബിറ്റ്‌കോയിന്‍ ഒരു ആഗോളഡിജിറ്റല്‍ കറന്‍സി ആകാനാണ് സൃഷ്ടിക്കപ്പെട്ടത്. അതിന്റെ ചരിത്രത്തില്‍ ഉള്‍പ്പെടുന്നതുപോലെ എത്ര കോയിനാണ് ഇറക്കാന്‍ പോകുന്നത്, എത്രമാത്രം കോയിന്‍ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്, വളര്‍ച്ചയുടെ ഗ്രാഫ്, ഇതിന്റെ പിന്നിലെ വിദഗ്ദ്ദരുടെ വിവരങ്ങള്‍, ഭാവിയില്‍ കൂടുതല്‍ സാദ്ധ്യതകളുള്ള ബിസിനസിനെയാണോ ഈ കോയിന്‍ പിന്താങ്ങുന്നത് എന്നിവകൂടി മനസ്സിലാക്കിയാല്‍, നിക്ഷേപം കുറെകൂടി ഭദ്രമായിരിക്കും.

ക്രിപ്‌ടോ കമ്മ്യൂണിറ്റി ഗ്രൂപ്പിലെ മറ്റുള്ളവരുടെ ചര്‍ച്ചയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവമായി വിചിന്തനം ചെയ്യുകയും, ചെറിയ രീതിയില്‍ വിനിമയത്തിന് ശ്രമിക്കയും ചെയ്താല്‍, ഈ പുതിയ സാങ്കേതിയ വിദ്യയുടെ ഉള്ളറയിലേക്കുള്ള കാല്‍വെയ്പായിരിക്കും.

ഡിസ്‌ക്ലേയിമര്‍:

ബിറ്റ്‌കോയിന്‍ പോലെയുളള ക്രിപ്‌റ്റോകറന്‍സിളുടെ പ്രവര്‍ത്തന രീതിയെപ്പറ്റിയുളള ആധികാരികമായ ഒരു പഠനപരമ്പര മാത്രമാണിത്. ഷെയര്‍ മാര്‍ക്കറ്റിലോ ഊഹക്കച്ചവടങ്ങളിലോ സംഭവിക്കുന്നതിലും ഉയര്‍ന്നലാ‘നഷ്ടങ്ങള്‍ സംഭവിക്കാവുന്ന ഒരു അദ്യശ്യമായ കറന്‍സി വ്യവസ്ഥയായതിനാല്‍, ഇവയുടെവാങ്ങലുകള്‍, വില്പനകള്‍ എന്നിവ ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേതാണ്.

(തുടരും)

Part-6: http://emalayalee.com/varthaFull.php?newsId=157985

Part-5:http://emalayalee.com/varthaFull.php?newsId=157309

Part-4: http://emalayalee.com/varthaFull.php?newsId=156546

Part-3: http://emalayalee.com/varthaFull.php?newsId=155653

Part-2: http://emalayalee.com/varthaFull.php?newsId=154950

Part-1: http://emalayalee.com/varthaFull.php?newsId=154295

ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ -7 (ഡോ. മാത്യു ജോയിസ്) ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ -7 (ഡോ. മാത്യു ജോയിസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക