Image

ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കലോത്സവം മെയ് അഞ്ച് ശനിയാഴ്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 March, 2018
ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കലോത്സവം മെയ് അഞ്ച് ശനിയാഴ്ച
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഏകദിന കണ്‍വന്‍ഷനും മെയ് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10.00 മുതല്‍ (ക്യുന്‍സ്) ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് നടത്തുന്നു.

അമേരിക്കയിലേയും ഇന്ത്യയിലേയും നിരവധി രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു കലോത്സവമായിരിക്കും ഇതെന്ന് ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍, ട്രഷര്‍ സജി പോത്തന്‍, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അഞ്ചു വയസ്സു മുതല്‍ പത്തു വയസ്സുവരെയുള്ളവരും, പതിനൊന്നു വയസ്സുമുതല്‍ പതിനഞ്ചു വയസ്സുവരെയുള്ളവരും, പതിനാറു വയസ്സു മുതല്‍ ഇരുപത്തിനാലു വയസ്സുവരെയുള്ളവരും യഥാക്രമം സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ ഗ്രൂപ്പുകളായിട്ടാണ് (കാറ്റഗറി എ, ബി, സി) മത്സരിക്കുന്നത്. ഫൊക്കാനയുടെ വിവിധ റീജിയണല്‍ യുവജനോത്സവങ്ങളില്‍ വിജയികളായവരാണ് ഈ ദേശീയ യുവജനോത്സവത്തില്‍ മത്സരിക്കാനെത്തുന്നത്. വിജയികളില്‍നിന്ന് കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കുന്നതായിരിക്കും.

മുതിര്‍ന്നവര്‍ക്കു വേണ്ടി ചെസ്സ്, കാരംസ്, ചീട്ടുകളി മത്സരങ്ങളും നടത്തുന്നതാണ്. ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരവും അന്നേ ദിവസം നടക്കുന്നതായിരിക്കും.

കണ്‍വന്‍ഷന്റെ സമാപന ചടങ്ങില്‍ പ്രസിഡന്റ് തമ്പി ചാക്കോ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ മറ്റ് ഫൊക്കാന ദേശീയ നേതാക്കളും കേരള രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും. പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന അനേകം കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുമെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് ഒന്നിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് യുവജനോത്സവ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മേരിക്കുട്ടി മൈക്കിള്‍, ലൈസീ അലക്‌സ്, ഷൈനി ഷാജന്‍ , കെ.കെ. ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു . അപേക്ഷാ ഫാറവും നിബന്ധനകളും ലഭിക്കുന്നതിന് maria.mic20@yahoo.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ മുകളില്‍ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ ഗണേഷ് നായര്‍, അലക്‌സ് തോമസ്, ശബരി നായര്‍, ആന്‍ഡ്രൂസ്. കെ .പി, അജിന്‍ ആന്റണി, അലോഷ് അലക്‌സ് തുണങ്ങിയവര്‍ കേരളോത്സവത്തിന് നേതൃത്വം നല്‍കും.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സ്വന്തം കുട്ടികളുടെ സര്‍ഗ്ഗ വൈഭവം വേദിയില്‍ അവതരിപ്പിച്ചു കാണുമ്പോള്‍ ഒരു രക്ഷകര്‍ത്താവിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല . കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ഫൊക്കാനയുടെ വേദികളില്‍ തിളങ്ങിയ കലാകാരന്മാരുടെ എണ്ണമെത്ര?. ആയിരത്തിലധികം വേദികള്‍ 10000 ത്തിലധികം കലാകാരന്മാര്‍ . പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തില്‍ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകള്‍ പഠിപ്പിക്കുവാനും അത് മനോഹരമായി വേദികളില്‍ അവതരിപ്പിക്കുവാനുമുള്ള യുവജനോത്സവങ്ങള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധിച്ചു

ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ കണ്‍വെന്‍ഷനുകലിലും ,റീജിയണല്‍ കണ്‍വെന്‍ഷനുകലിലും പുതിയ തലമുറകള്‍ക്കായി ഒരു ദിവസം തന്നെ നീക്കി വയ്ക്കുന്നു .ഇപ്പോള്‍ യുവജനങ്ങള്‍ക്ക് മാത്രമായി കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. അവരുടെ കലാവാസനകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുക മാത്രമല്ല മറിച്ച് കറകളഞ്ഞ വ്യകതിത്വത്തിനു ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്.

ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ഥിക്കുനതയി റീജിണല്‍ ഭാരവാഹികള്‍ അറിയിച്ചു. 
Join WhatsApp News
നാരദന്‍ 2018-03-15 08:34:47

ഇവര്‍ ആണ് ഭൂമിയെ താങ്ങി നിര്തുന്നവര്‍

ഇവര്‍ ഇ ഭൂമിയില്‍ ഇല്ലായിരുന്നു എങ്കില്‍

അയ്യോ ഓര്‍ക്കാന്‍ കൂടി വയ്യ.

മലമറിക്കുന്ന ഇവര്‍ ഇല്ല എങ്കില്‍ മലയാളി ഇല്ല.

‘മുല്ലാക്ക! മല എന്നാണ് എഴുതിയിരിക്കുന്നത്

പെട്ടെന്ന് വായിച്ചു വേറെ മറ്റേ ഏതോ എന്ന് കരുതി

മുന്ജത്തിയെ കാണാന്‍ ഓടണ്ട.

ഓന്‍ ഒരു കൊയിന്‍റെ ബിരിയാണി അടിച്ചു അവിടെ ഇരികീന്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക