Image

കേസെടുക്കാന്‍ വൈകിയതില്‍ ന്യായീകരണമില്ലെന്നു ഹൈക്കോടതി

Published on 15 March, 2018
കേസെടുക്കാന്‍ വൈകിയതില്‍ ന്യായീകരണമില്ലെന്നു ഹൈക്കോടതി
എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസില്‍ കേസെടുക്കാന്‍ വൈകിയതില്‍ ന്യായീകരണമില്ലെന്നും തല്‍ക്കാലം കോടതിയലക്ഷ്യ നടപടിയെടുക്കുന്നില്ലെന്നും ഹൈക്കോടതി. 
സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.

റക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഹാജരാവാന്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. അദ്ദേഹത്തിന് പകരം ഓഫീസിലെ സ്പെഷ്യല്‍ ഗവ പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ഹാജരായത്. 

കേസ് രജിസറ്റര്‍ ചെയ്തെന്നും അതിനാല്‍ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു . എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ ഇതില്‍ ക്ഷുഭിതനായി.

ആദ്യം തന്നെ കേസെടുക്കാത്തത് കോടതി അലക്ഷ്യമാണെന്ന കോടതി ഉത്തരവില്‍ സൂചിപ്പിച്ചിരുന്നതാണ്. 


ഭൂമിഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റു  3  പേർക്കുമെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് ആറുദിവസത്തിനു ശേഷമാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.   


എന്തുകൊണ്ടാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്ന കോടതിയുടെ ചോദ്യത്തിനു ശനിയും ഞായറും ആയതിനാലാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

അവധി ദിവസങ്ങളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലേ എന്നു കോടതി ചോദിച്ചു. തുടര്‍ന്ന് ഇതു സര്‍ക്കാരിന്റെ മനോഭാവമാണെന്നും വിമര്‍ശനമുണ്ടായി. ഇങ്ങനെയാണെങ്കില്‍ കേസ് എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. 
Join WhatsApp News
കത്തോലിക്കന്‍ 2018-03-15 08:03:04
കോടതി ലക്ഷ്മണ രേഖ കടക്കാതിരിക്കുന്നതാണു നല്ലത്. കേസെടുക്കാന്‍ വൈകിയതു കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ഇതു കൊലക്കേസൊന്നുമല്ല. എന്നു മാത്രമല്ലാ വിധിയുടെ നിയമസാധുതയും മേല്‍ക്കോടതികള്‍ തീരുമാനിക്കട്ടെ.
ഇവിടെ എന്തു കുറ്റക്രുത്യമാനു നടന്നത്? സഭയുടെ ഭൂമി, അതു വില്‍ക്കാന്‍ അധികാരമുള്ളവര്‍ വിറ്റു. അതില്‍ പണം കുറഞ്ഞുവെങ്കില്‍ മതിയായ കാരണമുണ്ടാകും. ഗൂഡാലോചനയോ ചതിയോ ആരോപിക്കേണ്ടതില്ല.
അതു പോലെ കേസുമായി സഭയെ കൂടുതല്‍ നാറ്റിച്ച കുഞ്ഞാടിനെ സഭയില്‍ നിന്നു പുറത്താക്കണം.
കത്തോലിക്കന്‍ 

JOHN 2018-03-15 09:37:53
കത്തോലിക്കൻ ക്ഷോഭിക്കുന്നത് കാര്യങ്ങൾ അറിയാതെ ആണെന്ന് തോന്നുന്നു. ഭൂമി തോന്നിയ വിലക്ക് വിൽക്കാൻ നാട്ടിൽ ആർക്കും സാധിക്കില്ല. അതിനൊക്കെ ഒരു നിയമ വ്യവസ്ഥ ഉണ്ട്. ഓരോ സ്ഥലത്തും  ഭൂമിക്കൊരു വില സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതിൽ കുറച്ചു ആധാരത്തിൽ കാണിക്കുന്നത് കുറ്റം തന്നെ ആണ്. നികുതി വെട്ടിപ്പ് ആര് നടത്തിയാലും അത് ഖജനാവിന് നഷ്ടം വരുത്തും. 
അതുപോലെ തന്നെ കോടതി ലക്ഷ്മണ രേഖ കടക്കരുതെന്നൊക്കെ അങ്ങ് തീരുമാനിക്കാതെ. മേൽക്കോടതിയിൽ നിന്നും തിരിച്ചൊരു വിധി വരുന്നത് വരെ കീഴ് കോടതി വിധി എല്ലാവര്ക്കും ബാധകമാണ്. 
താങ്കൾ കോടതിയെ വെല്ലു വിളിക്കുന്നത് ഇങ്ങു അമേരിക്കയിൽ ഇരുന്നാണെന്നും കൂടി ഓർക്കുക. ഇന്ത്യയിൽ അല്ലാതെ ഏതെങ്കിലും ഒരു രാജ്യത്തു ഇതുപോലെ മത നേതാക്കൾക്ക് (എല്ലാ മത നേതാക്കളെയും)  നിയമ വ്യവസ്ഥയെ  വെല്ലു വിളിക്കാൻ സാധിക്കുമോ.
ഇപ്പുറത്തൊരു കൂട്ടർ ഉണ്ട് ഓർത്തഡോൿസ് യാക്കോബായ. അതിൽ ഒരു കൂട്ടർ ഇപ്പൊ പറയുന്നു സുപ്രീം കോടതി ഞങ്ങൾക്ക് ബാധകം അല്ല എന്ന് മറു പക്ഷം പറയുന്നു സുപ്രീം കോടതി ആണ് ദൈവം എന്ന്. 
ഇതൊക്കെ കേട്ട് തമ്മിൽ അടിക്കാൻ കുറെ വിശ്വാസികളും. ആ സമയത് മുറ്റത്തോ പറമ്പിലോ ഇത്തിരി പച്ചക്കറി നട്ടാൽ വിഷമില്ലാത്ത ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാം. 
observer 2018-03-15 10:35:20
We have seen how the Supreme Court order was flouted destroyed Babari Masajid. They are the ruling party now.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക