Image

നാസി ഡെത്ത്‌ ക്യാംപ്‌ ഗാര്‍ഡ്‌ ഡെംജാന്‍ജുക്‌ നിര്യാതനായി

ജോസ്‌ കുമ്പിളുവേലില്‍ Published on 19 March, 2012
നാസി ഡെത്ത്‌ ക്യാംപ്‌ ഗാര്‍ഡ്‌ ഡെംജാന്‍ജുക്‌ നിര്യാതനായി
ബര്‍ലിന്‍: നാസി ഡെത്ത്‌ ക്യാംപ്‌ ഗാര്‍ഡ്‌ ആയിരുന്ന ജോണ്‍ ഡെംജാന്‍ജുക്‌ അന്തരിച്ചു. 91 വയസായിരുന്നു. നാസികള്‍ തടവിലാക്കി സ്വന്തം കാലാള്‍പ്പടയായി ഉപയോഗിച്ച ആയിരക്കണക്കിനു സോവ്യറ്റ്‌ തടവുകാരിലൊരാളായിരുന്നു ഡെംജാന്‍ജുക്‌. മുന്‍ സോവ്യറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനിലാണ്‌ ഇദ്ദേഹം ജനിച്ചത്‌.

സോബിബോര്‍ ഡെത്ത്‌ ക്യാംപില്‍ കുട്ടികളടക്കം 28,000 പേരെ ഗ്യാസ്‌ ചേംബറിലേക്കു നയിച്ച കേസില്‍ കുറ്റക്കാരനാണ്‌ ഡെംജാന്‍ജുക്‌ എന്നു തെളിയിക്കപ്പെട്ടിരുന്നു. ഹോളോ കൗസ്റ്റ്‌ കൂട്ടക്കൊലയുമായി ഇദ്ദേഹത്തിന്‌ ബന്ധമുണ്‌ടായിരുന്നു. മ്യൂണിക്കിലെ കോടതി അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ച ഇയാളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്‌ അധികം താമസിയാതെതന്നെ തടവില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. പിന്നീട്‌ മ്യൂണിക്കിനടത്തുള്ള ബാഡ്‌ ഫൈലന്‍ബാഹില്‍ ഒരു ഓള്‍ഡ്‌ഏജ്‌ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെവച്ചാണ്‌ അന്ത്യം സംഭവിച്ചത്‌.

രണ്‌ടു വര്‍ഷത്തോളമാണ്‌ ജര്‍മന്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്‌. സ്റ്റേറ്റ്‌ലെസ്‌ ആയി പ്രഖ്യാപിക്കപ്പെടുകയും, രാജ്യം വിടുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. കുടുംബാംഗങ്ങളെല്ലാം യുഎസിലാണെങ്കിലും അവരെ കാണാന്‍ അനുവാദമുണ്‌ടായിരുന്നില്ല. നാസി കൂട്ടക്കൊലയ്‌ക്കുശേഷം അമേരിക്കയിലേയ്‌ക്കു കടന്ന ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി ജര്‍മനി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയില്‍ ഭാര്യ വീയ്‌ക്കും മൂന്നു മക്കള്‍ക്കുമൊപ്പം താസിക്കുമ്പോഴാണ്‌ പോലീസ്‌ പിടിയാലായത്‌. ഫോര്‍ഡ്‌ കാര്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി നോക്കിയിട്ടുണ്‌ട്‌. അമേരിക്കയില്‍ നിന്നും ബലമായിട്ടാണ്‌ ഇദ്ദേഹത്തെ 2009ല്‍ ജര്‍മനിയില്‍ കൊണ്‌ടുവന്നത്‌. 1942 ല്‍ റെഡ്‌ ആര്‍മിയില്‍ പരിശീലകനാവുകയും 5000 പേരെ പരിശിലിപ്പിക്കുകയും ചെയ്‌തുവെന്ന കുറ്റവും ഇദ്ദേഹത്തിന്റെമേല്‍ ചുമത്തിയിരുന്നു.
നാസി ഡെത്ത്‌ ക്യാംപ്‌ ഗാര്‍ഡ്‌ ഡെംജാന്‍ജുക്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക