Image

കര്‍ദ്ദിനാള്‍ രാജി വയ്ക്കുമോ പുറത്താക്കുമോ?

Published on 14 March, 2018
കര്‍ദ്ദിനാള്‍ രാജി വയ്ക്കുമോ പുറത്താക്കുമോ?
ലോകത്തില്‍ ഏത് കാര്യത്തിനും ഒരു പരിഹാരമുണ്ട്- മൂന്ന് കാര്യങ്ങള്‍ക്കൊഴികെ. ഇസ്രയേല്‍- പാലസ്തീന്‍ പ്രശ്നം; ഇന്ത്യ- പാക്കിസ്ഥാന്‍ പ്രശ്നം; ഓര്‍ത്തഡോക്സ്- യാക്കോബായ പ്രശ്നം.

ഇപ്പോഴിതാ അടുത്ത പ്രശ്നം. പാറ പോലെ ഉറച്ചതെന്നും അച്ചടക്കമുള്ളതെന്നുമൊക്കെ പറയുന്ന കത്തോലിക്ക സഭയിലും കീറാമുട്ടി പ്രശ്നം. ആദ്യം പറഞ്ഞ മൂന്നു പ്രശ്നങ്ങളിലും തല്ലു കൂടുന്നത് എതിരാളികളുമായോ ശത്രുക്കളുമായോ ആണ്. കത്തോലിക്കര്‍ അതിനെ അടുത്ത തലത്തിലേക്കുയര്‍ത്തി പരസ്പരം തല്ലുന്നു. 

എറണാകുളം അങ്കമാലി ഭാഗത്തെ മുന്തിയ കത്തോലിക്കരും മറ്റു ഭാഗങ്ങളിലെ സാദാ കത്തോലിക്കരും തമ്മില്‍ പണ്ടേ പ്രശ്നം ഉണ്ടായിരുന്നുവത്രെ? ആരറിഞ്ഞു ഇത? അവരുടെ തലയിലേക്കാണു ചങ്ങനാശേരിക്കാരനെ മെത്രാപ്പോലീത്തയായി വിട്ടത്.

ഉള്ളില്‍ നിറഞ്ഞ രോഷം കടിച്ചമര്‍ത്തി കഴിഞ്ഞവര്‍ക്ക് കര്‍ദിനാള്‍ അവര്‍കളുടെ കയ്യിലിരുപ്പ്‌ കൊണ്ട് ഒന്നാന്തരം കാരണം കിട്ടി. കവല രാഷ്ട്രീയക്കാരെ പോലെ ഒരു കൂട്ടം വൈദികര്‍ തെരുവിലിറങ്ങി. ചാനലായ ചാനല്‍ മുഴുവന്‍ ചര്‍ച്ച, ബഹളം. സഭ മൊത്തം നാറിയെന്നു പറഞ്ഞാല്‍ അത് ഒട്ടും കൂടുതലല്ല.

സഭയില്‍ പ്രശ്നം വന്നാല്‍ മേലാവില്‍ പരാതി കൊടുക്കുക എന്നതാണു പാരമ്പര്യം. അതിനു പകരം കര്‍ദിനാളിന്റെ അടുത്തെക്കു തന്നെയാണു രാജി ആവശ്യപ്പെട്ടു പോയത്. അദ്ധേഹത്തെ കാണാതെ വന്നപ്പോള്‍ സഹായിക്കു നിവേദനം കൊടുത്തു-കയ്യോടെ സ്ഥാനമൊഴിഞ്ഞോണം.

എന്നിട്ടോ. ഇത് വരെ ഒന്നുമായില്ല. പ്രശ്നം കോടതിയില്‍ ചെന്നു കുറച്ചു കൂടി സഭയെ നാറ്റിച്ചു.
ഈ പ്രശ്നം ഒന്നു തീരണ്ടേ? ഇപ്പോ
ള്‍ പുതിയ വീഡിയോ ഉണ്ടെന്നു ചിലര്‍ പ്രചരിപ്പിക്കുന്നു. ഗുണ്ടകളെ വിട്ടു ഒരു അക്കൊൗണ്ടന്റിനെ ശരിപെടുത്തുമെന്നു കര്‍ദ്ദിനാള്‍ പറയുന്നതായി. 

എന്തായാലും സത്യം മുഴുവന്‍ പറയാന്‍ കര്‍ദിനാളിനു ബാധ്യത ഇല്ലേ? തെറ്റു പറ്റിയെങ്കില്‍ അത് ഏറ്റു പറയണം. പരിഹാരം കണ്ടെത്തണം. അപ്പോള്‍ പ്രശ്നം ഒട്ടൊന്നു അടങ്ങില്ലേ? 

ഇനി ആരെങ്കിലും സഭയുടെ സ്വത്ത് ചതിച്ചു നേടിയതാണെങ്കില്‍ അതു ചോദിക്കാന്‍ നല്ല കടാമുട്ടന്‍ കത്തോലിക്കര്‍ പത്താളെ പാലായില്‍ നിന്നു വിടാന്‍ പറഞ്ഞാല്‍ പോരെ? നമ്മുടെ അടുത്താണോ കളി?

കര്‍ദിനാള്‍ മാറിയാലും പുറത്താക്കിയാലും ആ സ്ഥാനത്തിനുള്ള ബഹുമാനം ഇല്ലാതായിരിക്കുന്നു. ആല്‍മീയതയുടെ അവകാശവാദം പൊള്ളയാണെന്നു വന്നിരിക്കുന്നു. പൊയ്പോയ സ്ഥാനമഹിമ എങ്ങനെ തിരിച്ചു കിട്ടും?

ദൈവത്തെയും സമ്പത്തിനെയും ഒരുമിച്ച് ആരാധിക്കാന്‍ ആവില്ലെന്നു ക്രിസ്തു തന്നെ പറഞ്ഞതാണു ഓര്‍ക്കേണ്ടത്. വൈദികരും ബിഷപ്പുമാരുമൊക്കെ ആല്‍മീയതയിലേക്കു മടങ്ങണം. മദ്യപാനവും സിനിമ-ഓണ്‍ലൈന്‍ ആസക്തിയുമൊന്നും ആല്‍മീയതയുമായി പൊരുത്തപ്പെടുന്നതല്ല. മനോ നിയന്ത്രണത്തിനു കഴിവില്ലാത്തവര്‍ക്ക് പറ്റിയതല്ല പൗരോഹിത്യം.
Join WhatsApp News
social media 2018-03-14 20:57:44
എറണാകുളം രൂപതയിലെ ഭൂമി തട്ടിപ്പിനെ പ്രതി പിതാവിനെ അനുകൂലിക്കുന്നവരോട് ചില ചോദ്യങ്ങൾ 

1 ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 
2018 ലെ 5522 നമ്പരായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും മററു മൂന്നു പേർക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ 'പോലീസിനോട് ഉത്തരവായ വിധി ഹൈക്കോടതി വെബ് സൈറ്റിൽ ലഭ്യമാണ്. 

ഗൂഢാലോചന, വഞ്ചന, സ്വത്ത് തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് ഹൈക്കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.

പലരും എഴുതുന്നതു പോലെ കർദിനാളിന്റെ വക്കീൽ വരുത്തിയ പിഴവുകൾ അല്ല വിധിക്ക് അടിസ്ഥാനം . ഇരുഭാഗവും ലഭ്യമാക്കിയ രേഖകൾ ആണ് വിധിക്ക് ആധാരമാക്കിയിരിക്കുന്നത്. 

27 കോടി രൂപ വിലക്ക് വിൽക്കാൻ കാനോനിക സമിതികൾ അനുവാദം നൽകിയ വസ്തുക്കൾ 13.5 കോടി രൂപ ആധാരത്തിൽ കാട്ടി വിറ്റു എങ്കിലും 9 കോടി രൂപ മാത്രമേ ആധാരം നടന്ന തീയതിക്കുള്ളിൽ അതിരൂപത അക്കൗണ്ടിൽ വന്നിട്ടുള്ളൂ. രൂപത എന്ന അചേതനമായ നൈയാമിക വ്യക്തിയുടെ രക്ഷാകർത്താവായ കർദിനാൾ രൂപതാ സ്വത്ത് കാനോൻ നിയമത്തിന് വിരുദ്ധമായും രൂപതക്ക് നഷ്ടം വരത്തക്കവണ്ണവും അന്യാധീനപ്പെടുത്തി എന്നാണ് ഹാജരാക്കപ്പെട്ട തെളിവുകൾ പ്രകാരം കോടതി നിരീക്ഷിച്ചത് .

കോടതികൾക്ക് തെളിവുകൾ ആണ് പ്രധാനം. രജിസ്റ്റർ ചെയ്യപ്പെട്ട 36 ആധാരങ്ങൾ ഒപ്പിട്ട വ്യക്തി എന്ന നിലക്ക് കർദിനാളിന് എതിരെയുള്ള തെളിവു ശക്തമാണ്. പണം തിരിച്ചടച്ചാലും രൂപത എന്ന വ്യക്തിയെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു വഞ്ചിച്ച കേസ് നിലനിൽക്കാൻ ഉയർന്ന സാധ്യത ഉണ്ട്.

ഇതിനു പുറമേ രേഖകൾ പരിശോധിച്ചാൽ ആദായനികുതി, രജിസ്ട്രേഷൻ നിയമങ്ങളുടെയും ലംഘനം നടന്നിട്ടുള്ളതായി മനസിലാക്കാം.  

കോടതി ശരിയായ ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിലും വിധി പ്രത്യക്ഷത്തിൽ പിതാവിനെ തിരാണ്? ഇതിനെ ന്ത് വിശദീകരണമാണ് പിതാവിനെ അനുകൂലിക്കുന്നവർ നൽകുന്നത്?

2 കർദ്ദിനാൾ ഇത് ഒപ്പുവെച്ചത് നിങ്ങൾ അംഗീകരിക്കുന്നില്ലേ. ഒന്നുമറിയാതെ കർദിനാൾ ഇതിൽ ഒപ്പുവയ്ക്കുമോ?

3 കാനോൻ നിയമം പോലും കാറ്റിൽ പറത്തി ചെയ്ത ഈ ഇടപാട് എന്തിന്റെ പേരിലാണ് ന്യായീകരിക്കും ന്നത്?

4 കർദ്ദിനാൾ തെറ്റ് ചെയ്തില്ലങ്കിൽ പിന്നെ ഇതിന് ഉത്തരവാദിയാര്?
( എല്ലാ ഇടപാടും കർദ്ദിനാളിന്റെ അറിവോടു കൂടിയാണല്ലോ?)

5 പിതാവിന്  ഒരു തുറവിയില്ലാത്തതു കൊണ്ടാണ് പ്രശ്നം കോടതി വരെ പോയത്. യാഥാർത്ഥ്യം വിശ്വാസികളെയും വൈദികരെയും അറിയിക്കാൻ മനസ്സുവെച്ചങ്കിൽ സഭയ്ക്കുള്ളിൽ തന്നെ പ്രശ്നം തീർക്കാമായിരുന്നു. പിതാവിന് വൈദികരോട് കാണിക്കാത്ത വിശ്വാസ്തതയില്ലായ്മയാണ്  എല്ലാം എന്റെ ഇഷ്ട്ടം എന്ന ഭാവമാണ് പ്രശ്നം കൂടുതൽ വഷളാക്കിയത് '
കർദ്ദിനാളിന്റെ ഈ മ3നത്തിന്റെ ദുരൂഹതയെന്ത്?
എന്ത് കാര്യമാണ് ഇത്ര പുറത്ത് പറയാൻ പാടില്ലാത്തത്?

6 വൈദികർ രംഗത്തിറങ്ങിയില്ലങ്കിൽ വൈദികർക്ക് രൂപതായോട് കൂറില്ല. രംഗത്തിറങ്ങിയാൽ വൈദികരുടെ അഹങ്കാരം.എന്നാൽ ഒന്നും പ്രതികരിക്കാതെ ഇരുന്നാൽ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യം.
ഈ അഭിപ്രായങ്ങൾ മാറ്റി മാറ്റി  പറയുന്നവരല്ലേ യഥാർത്ഥ കുലദ്രോഹികൾ ?

7 എന്ത് കൊണ്ട് പോലീസ് അന്യോക്ഷസം വൈകുന്നു ?

8 കെന്നഡിയെ പോലുള്ള BJP ക്കാരു മാ യി പിതാവിന് എന്തു ബന്ധം?

9 രൂപതയുടെ ഈ നഷ്ട്ടം എങ്ങനെ വീട്ടുമെന്നാണ് നിങ്ങൾ പറയുന്നത്?

10 പ്രതിഷേധ മുന്നയിക്കുന്ന മറ്റു രൂപതകളും അംഗങ്ങളും പിതാവിനെ രക്ഷിച്ച് നഷ്ട്ടം നികത്തുവാൻ ഒരുക്കമാണോ?
തയാറെങ്കിൽ എത്രയും വേഗം
അല്ലകിൻ എന്തു ന്യായീകരണത്തിലാണ് (അലഞ്ചേരി പിതാവിനൊപ്പമെന്ന്) നിങ്ങൾ പറയുന്നത്?

വാൽക്കഷ്ണം  :ചതിയാന്നങ്കിൽ ചതി കൊണ്ടുവന്നതും പിതാവല്ലേ
"താൻ താൻ ചെയുന്ന പ്രവൃത്തികൾ താൻ താൻ അനുഭവിച്ചീടണം"
Catholic 2018-03-14 21:46:51
അല്ല സത്യത്തില്‍ ഇപ്പോള്‍ എന്താണു പ്രശ്‌നം? സഭയുടെ കാശു പോയോ? 27 കോടി പറഞ്ഞു. 13 കോടിക്ക് എഴുതി. 9 കോടി കിട്ടി. ബാക്കി കിട്ടാതെ പോയത് നോട്ട് നിരോധിച്ചതിനാല്‍.
പക്ഷെ പകരം ഇടിക്കി ജില്ലയില്‍ ഭൂമി കിട്ടി. ചുരുക്കത്തില്‍ വലിയ നഷ്ടമൊന്നുമില്ല.
പിന്നെ കര്‍ദ്ദിനാള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന്. അത് അര്‍ഹമായ വേദികളില്‍ പറയുക. 

JP 2018-03-15 10:22:25
I like the opening statement:  the unresolvable issues:  Palestine Israel; India Pakistan, and Orthodox- Patriarchal disputes. 
I  know the first two were the vengeful contributions of the British.

How did the last one fit there?  Who poisoned their minds? I think we need a de-addiction program for the leaders a new 12 step program.   A de-addiction program for the power/profit hungry.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക