Image

മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയായി ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും

Published on 19 March, 2012
മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയായി ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: പുതിയ കേന്ദ്ര റെയില്‍വേ മന്ത്രിയായി പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മുകുള്‍ റോയി നാളെ (ചൊവ്വാഴ്‌ച) സത്യപ്രതിജ്ഞ ചെയ്യും. പശ്ചിമബംഗാള്‍ മുഖ്യന്ത്രിസ്ഥാനമേറ്റെടുക്കാന്‍ മമതാ ബാനര്‍ജി രാജിവച്ചതിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ കഴിഞ്ഞവര്‍ഷം രണ്‌ടുമാസത്തോളം റെയില്‍വേയുടെ ചുമതല താല്‍ക്കാലികമായി വഹിച്ചിരുന്നപ്പോള്‍ ഷിപ്പിംഗ്‌ സഹമന്ത്രിയായിരുന്ന മുകുള്‍ റോയിക്ക്‌ റെയില്‍വെയുടെ ചുമതല താല്‍ക്കാലികമായി നല്‍കിയിരുന്നു. രാഷ്‌ട്രപതി ഭവനില്‍ ലളിതമായ ചടങ്ങിലാണ്‌ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടക്കുക. .

ദിനേശ്‌ ത്രിവേദി രാജിവച്ചതിനെത്തുടര്‍ന്ന്‌ താന്‍ വഹിച്ചിരുന്ന വകുപ്പില്‍ തന്റെ പാര്‍ട്ടിയംഗമായ ഒരാളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്‌ മമതയുടെ നിര്‍ബന്ധം മൂലമായിരുന്നു ഇത്‌. പിന്നീട്‌ റോയിക്ക്‌ റെയില്‍വേയുടെ കാബിനറ്റ്‌ മന്ത്രിസ്ഥാനവും നല്‍കാനായിരുന്നു മമതയുടെ പദ്ധതി. എന്നാല്‍ ഈ സമയത്ത്‌ ആസാമില്‍ കല്‍ക്കാ മെയില്‍ ട്രെയിന്‍ ദുരന്തമുണ്‌ടായതിനെതുടര്‍ന്ന്‌ സംഭവസ്ഥലം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം മുകുള്‍ റോയ്‌ നിരാകരിച്ചിരുന്നു. റെയില്‍വേയുടെ കാബിനറ്റ്‌ മന്ത്രി താനല്ലെന്നും പ്രധാനമന്ത്രിയ്‌ക്കാണ്‌ ചുമതലയെന്നും പറഞ്ഞ്‌ പരസ്യമായിട്ടായിരുന്നു റോയി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്‌. ഈ സംഭവം പ്രധാനമന്ത്രിയും മുകുള്‍ റോയിയും തമ്മിലുളള ഭിന്നതയ്‌ക്കും കാരണമായിരുന്നു.

ഇതേത്തുടര്‍ന്നാണ്‌, റോയിയെ കാബിനറ്റ്‌ മന്ത്രിയാക്കാനുള്ള മമതയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നിര്‍ദേശത്തെ എതിര്‍ത്ത്‌ ദിനേശ്‌ ത്രിവേദിയെ റെയില്‍വേ മന്ത്രിയാക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്‌.
മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയായി ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക