Image

എഞ്ചുവടി (പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 14 March, 2018
എഞ്ചുവടി (പി.ഹരികുമാര്‍)
പഴയ ഗുജറാത്തിയില്‍ 
എഞ്ചുവടി
കാത്തു വെച്ചിരുന്നു ;
പഴഞ്ചനായിരുന്നു. 
പക്ഷെ 
കൃത്യമായിരുന്നു.
നാടനായിരുന്നു.
പക്ഷെ 
തെളിച്ചമുണ്ടായിരുന്നു.

തുച്ഛച്ചിലവായിരുന്നു.
ഗ്രാമമേളകളില്‍ 
കിട്ടിയിരുന്നു. 
എല്ലാ വീട്ടിലും, നാട്ടിലും 
സൂക്ഷിച്ചിരുന്നു.
തൊട്ടു തൊഴുതിരുന്നു.

നിരക്ഷര നാട്ടുകാര്‍ 
എഞ്ചുവടിയിലെ 
മനക്കണക്ക് 
ഉരുക്കഴിച്ചിരുന്നു .

പഴമയല്ലേ 
എഞ്ചുവടിയില്‍ 
മുഹൂര്‍ത്തങ്ങള്‍ 
നിമിത്തങ്ങള്‍ 
ദോഷങ്ങള്‍ 
ശകുനങ്ങള്‍
നക്ഷത്ര ഫലങ്ങള്‍ 
രാഹു, ഗുളിക കാലങ്ങള്‍ 
കാലഗുണങ്ങള്‍ 
ദോഷങ്ങള്‍ 
വരുംവരായ്കകള്‍ 
വരത്തുപോക്കുകള്‍ 
ഒക്കെക്കണക്കാക്കുന്ന 
കണക്കുമുണ്ടാരുന്നു.

അക്കണക്കൊക്കെ 
ഈണമാക്കി; 
നാട് 
വിതച്ചിരുന്നു.
കൊയ്തിരുന്നു 
കളിച്ചിരുന്നു
കുളിച്ചിരുന്നു 
രമിച്ചിരുന്നു 
ശയിച്ചിരുന്നു.
വരത്തരെ 
മനക്കണക്ക് ചൊല്ലി
നിലത്തടിച്ചിരുന്നു.
മതില് പൊളിപ്പിച്ചിരുന്നു.

2

പുത്തന്‍ ഗുജറാത്തിയില്‍ 
എഞ്ചുവടികള്‍ 
കുത്തിക്കീറി 
പിച്ചിച്ചീന്തി 
കത്തിച്ചു പുകച്ചു.
പകരം 
ദര്‍ഘാസ് തിരുത്തി 
ഒപ്പിച്ചെടുത്തൂ;
ലാപ്‌ടോപ്പ്. മൊബൈല്‍, സൈബര്‍!

പുതു പുത്തനാണ്. 
കിറുകൃത്യമാണ്. 
ഫോറിനീന്നാണ്. 
വേഗപ്പുതുമയൊണ്ട്.
ചെലവേറുമെങ്കിലും 
ലോണൊക്കെയൊണ്ട്.

മേളകളില്‍ കിട്ടില്ല.
(പൊടിയല്ലര്‍ജി!)
കിട്ടാതിരിക്കില്ലാ 
സോപ്പുപൊടിമണമാളുകളില്‍.

വാങ്ങാന്‍ മടിക്കരുതീ വക.
ഓര്‍മ്മയിരിക്കട്ടിതൊന്നേയിനി 
നമ്മക്ക് 
മാതൃസ്‌നേഹക്കൂറിന്‍
മാനദണ്ഡം.
വിട്ടു വീഴച്ചയൊട്ടും 
തീണ്ടാതുച്ചൈസ്തരം 
പറയട്ടെ; 
നിങ്ങള്‍ക്കു 
വിസമ്മതമുണ്ടെങ്കില്‍
പൊക്കൊള്ളണം
കൂടും കുടുക്കയും
ചുരുട്ടിക്കെട്ടി.

വീടുകള്‍തോറും 
കരുതിക്കരുതണം. 
മൂര്‍ത്തികള്‍ക്കൊപ്പം 
തൊട്ടു തൊഴുതോളണം.

ആര്‍ക്കും വഴങ്ങും 
എപ്പഴുമെങ്ങിനേം.
എവിടെയുമെന്തിനും.
നിന്നുമിരുന്നുംകിടന്നും 
വെട്ടത്തുമിരുട്ടത്തും 
തൊട്ടവര്‍ക്കൊക്കെയും
തിട്ടമായ് ലഹരിക്കും.

അക്ഷരമറിയേണ്ട.
അക്കങ്ങളോര്‍ക്കേണ്ട.
കാണാതെ ചൊല്ലേണ്ട.
ഓര്‍ത്തു വെച്ചേക്കണ്ട. 
നിരക്ഷരത യിനിയൊരു
കൊറച്ചിലേയാവില്ല.

മടിശ്ശീല കരുതേണ്ട.
ബല്‍റ്റിട്ട് പൂട്ടേണ്ട.
ചില്ലറയില്ലാത്തേനു 
നടുവഴിയിലിറങ്ങേണ്ട.
ബാക്കിനഷ്ടത്തിന്റെ
ഖേദം മറക്കേണ്ട.
കീറനോട്ടാവില്ല.
തുട്ടുകള്‍ കൂട്ടി വെക്കേണ്ട.
ഇല്ലിനിയീ നാട്ടില്‍ 
കള്ളക്കമ്മട്ടങ്ങള്‍.

ഒന്നുണ്ട് പക്ഷേ;
അതി, സാരമല്ലെങ്കിലും 
മരണഗുരുത്വം.
ഗുഹ്യരഹസ്യം.
ചങ്കിന്റെയുള്ളിന്റെ 
ഉള്ളിന്റെയുള്ളില്‍ക്കരുതി 
സൂക്ഷിക്കണം .

പങ്കിടാതാരൊടും 
ഒരിക്കലുമൊരിടത്തും;
സുരതത്തിലും 
സങ്കടത്തിലും
സ്‌ട്രെച്ചറിലും.
സംഘട്ടനത്തിലും

നിങ്ങടെ ഓപ്പണ്‍ സിസേം; 
സ്വന്തമാം 'പാസ് വേഡ്!'

പങ്കിടല്‍താരിപ്പ് 
പാടേ മറക്കണം.
പങ്കിട്ടുപോയാല്‍ 
പോക്കായിപ്പോകാം
പോകുന്ന പോക്കില്‍.
പാപ്പരായ് പ്പോകാം
നില്‍ക്കുന്ന നിപ്പില്‍.



എഞ്ചുവടി (പി.ഹരികുമാര്‍)
Join WhatsApp News
നാരദന്‍ 2018-03-14 16:54:18
ഉണക്ക മത്തി പോലും പൊതിയാന്‍ കൊള്ളാത്ത എന്ജു വടി 
Amerikkan Mollaakka 2018-03-14 18:28:28
നാരദരെ അഭിപ്രായം ഞമ്മക്ക് പെരുത്ത് പുടിച്ച്‌. എന്നാലും ഹരികുമാർ സാഹിബിനോട് ഞമ്മക്ക് ഒരു ബഹുമാനം ഉണ്ട്. അത് എന്താണെന്ന് ബച്ചാൽ ഇമ്മാതിരി കവിതകൾ എയ്തുമ്പോൾ അങ്ങേരു ഡോക്ടർ എന്ന്വി എയ്തി ഡോക്ടർമാരുടെ വില കളയുന്നില്ല. നല്ല അറിവുള്ള ഇമ്മടെ ശശിധരൻ സാഹിബിനൊക്കെ അത് കുറച്ചിലാവില്ലേ. ഹരികുമാർ സാഹിബ് , ഇങ്ങള് കവി ആകണമെന്ന മോഹം ഇമ്മാതിരി കവിത എയ്തി തീർത്തോളൂ. വിദ്യാധരന്റെ തല്ലും നാരദരുടെ പരിഹാസവും അതിനു അകമ്പടിയാകും. എല്ലാവരും സുബകത്തിൽ ഇരിക്കുക. ഹരികുമാർ എയ്തട്ടെ. ഓനും ബെണ്ടേ പേരും പെരുമയും. പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ടല്ലോ.  അതിൽ കുപ്രസിദ്ധി വേഗം പരക്കും. അസ്സലാമു അലൈക്കും. ശശി സാഹിബ് ഇമ്മാതിരി കവിതക്ക് വക്കാലത്തുമായി
അങ്ങ് ബ ര രുത്. അത് അങ്ങയുടെ ബില കളയും. കേട്ടോ.
അടിയോടി 2018-03-17 10:50:20
ഒരു അടിയുടെ കുറവുണ്ട് !
വടിവേലു 2018-03-17 13:05:44
ഒരു എഞ്ചുവടി കൊണ്ടടിച്ചാൽ ബോധം ശരിക്കും വരും 
ബോധം 2018-03-17 13:51:58
ഒരു കവിക്കുവേണ്ട അത്യാവശ്യ കഴിവ് കവിത എവിടെവച്ച് നിർത്തണമെന്നുള്ള ബോധമാണ്
കാളകുട്ടൻ 2018-03-17 14:30:10
ഓരോ അവന്മാർക്ക് കാള മൂത്രം പോലെയല്ലേ കവിത വരുന്നത്
കാളകുട്ടൻ 
വായനക്കാരൻ 2018-03-18 15:21:12
വിവരക്കേട് വിളിച്ചു പറയുന്ന ഒരു പ്രതികരണം, അത്ര മാത്രം.

പ്രഭാകരൻ ചെറായിയല്ല ഏത് വിവരമില്ലാത്ത വലിയായി പറഞ്ഞാലും, എഴുത്തു നിറുത്തരുത്!!! ഒരിക്കൽ മാത്രമേ ഞാൻ ആ പേര് ഇ-മലയാളിയിൽ കണ്ടിട്ടുള്ളു. അത് വെറും വിവരക്കേടായിരുന്നു.

നിങ്ങളോടെഴുത്തു നിറുത്തണം എന്ന് പറയാൻ അവരാര്?

സത്യത്തിൽ എനിക്കും താങ്കളുടെ കവിത മനസ്സിലാവാറില്ല. പക്ഷേ അതിൻറെ അർത്ഥം താങ്കൾ എഴുത്തു നിറുത്തണമെന്നല്ല. നിങ്ങൾ മുന്നോട്ടു പോകുക, അർത്ഥം മനസിലാക്കാൻ കഴിവുള്ള ആരെങ്കിലുമൊക്കെ ആസ്വദിക്കട്ടെ.
ഒരു അഭ്യുദയകാംഷി 2018-03-18 09:18:57
പ്രിയ പി ഹരികുമാർ 

പ്രഭാകരൻ ചെറായി പറഞ്ഞതനുസരിച്ച് ഞാൻ താങ്കളോട് അപേക്ഷിക്കുകയാണ് . ദയവു ചെയ്ത് നിങ്ങൾ കവിത എഴുത്ത് നിറുത്തി ലേഖനം എഴുതുക . ഇപ്പോൾ ഉള്ള കവിത എന്ന് പറഞ്ഞ് മുറിച്ചു മുറിച്ച് കീഴോട്ട് എഴുതി വിടുന്ന സാധനം നീളത്തിൽ എഴുതി വിടുകയാണെങ്കിൽ അത് ഒരു ലേഖനം ആയിമാറും .  കവിത രക്ഷപ്പെടുകയും ചെയ്യും .  ഇത് ഒരു വായനക്കാരന്റെ അപേക്ഷയാണ് .  അങ്ങയുടെ കവിത നല്ലതാണ് അതിൽ സൗന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് എന്നൊക്ക പറഞ്ഞു എഴുതി വിടുന്നവർ  അങ്ങയുടെ ഹൃദയത്തിന് മുറിവ് ഏൽപ്പിക്കാതെ 'അപ്രിയ സത്യം ' തുറന്നു പറയാതെ ദ്രോഹിക്കുന്നവരാണ് . ഇവർ ഒരുപക്ഷെ അങ്ങയെ നാട്ടുകാർ ഊരുന്നത് കണ്ട് നോക്കി ചിരിക്കുന്നുണ്ടായിരിക്കും .  ഒരാൾ നശിക്കുന്നത് കാണാനുള്ള ഹൃദയ കാഠിന്യം ഇല്ലാത്തതുകൊണ്ട് ഞാൻ എഴുതുന്നു എന്നേയുള്ളു 

കുഞ്ചന്റച്ചൻ 2018-03-19 11:13:47
കുഞ്ചു എന്റെ
അഞ്ചാമത്തെ പുത്രൻ
തുഞ്ചനാകാൻ ആശിച്ചു
അഞ്ചു വയസ്സായിട്ടും
അഞ്ചെന്നെഴുതാൻ അറിയില്ല 
എഞ്ചുവടി വാങ്ങി കൊടുത്തു
തഞ്ചത്തിൽ അവൻ അത്
ഇഞ്ചകാട്ടിൽ ഒളിച്ചു വച്ച്
കുഞ്ചൻ ഇപ്പോൾ
എഞ്ചുവടി കവിതകൾ എഴുതുന്നു 

NARADAN 2018-03-19 11:30:10

വിജ്ഞാനം ജ്ഞാനമല്ല . അത് ജ്ഞാനമായി പ്രത്യക്ഷപ്പെടാം . അത് പലരെയും വഞ്ചിക്കുന്നു .വിജ്ഞാനം കേവലം വിവരശേഖരണം മാത്രം . അത് നിങ്ങളെ പരിവർത്തനം ചെയ്യുന്നില്ല . നിങ്ങൾ പണ്ടത്തെ ആൾ തന്നെ . നിങ്ങൾ വിവരശേഖരണം തുടർന്നു കൊണ്ടേയിരിക്കും അത് നിങ്ങൾക്ക് മോചനമാവില്ല , ഭാരമാവുകയും ചെയ്യും . പുതിയ ബന്ധനങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും .

വിജ്ഞാനിയെന്നറിയപ്പെടുന്നയാൾ വിഡ്ഢിയെക്കാൾ മണ്ടനാണ് . വിഡ്ഢി കളങ്കമില്ലാത്തവൻ . അവൻ അറിവില്ലാത്തവൻ .അയാൾ അറിവ് നടിക്കുന്നില്ല . അത്രത്തോളം അയാൾ സത്യസന്ധൻ . പക്ഷേ വിജ്ഞാനിയുടേത് കുഴഞ്ഞുമറിഞ്ഞ പ്രശ്നം തന്നെ .ഒന്നും അറിഞ്ഞുകൂടാത്ത തിരുമണ്ടനാണയാൾ .ഒന്നും അറിയാതെ അറിയാമെന്ന് വിശ്വസിക്കുന്നത് നിത്യമായ അജ്ഞതയിൽ ചടഞ്ഞ് കൂടലാണ് .

അജ്ഞത സ്വന്തം രക്ഷക്കായി തെരഞ്ഞെടുക്കുന്ന മാർഗ്ഗമാണ് വിജ്ഞാനം . വളരെ കൗശലത്തോടെ , കാര്യക്ഷമതയോടെ , സൂത്രത്തോടെ അത് ആ കർമ്മം നിർവ്വഹിക്കുന്നു . വിജ്ഞാനം സത്യത്തിൽ ശത്രുവാണ് , മിത്രമായി നടിക്കുന്ന ശത്രു .

ഇതാണ് വിവേകത്തിലേക്കുള്ള ആദ്യ ചുവട് : അറിയില്ലെന്ന അറിയൽ . എല്ലാ അറിവും കടമെടുത്തതാണെന്ന അറിയൽ . അത് നിങ്ങളിൽ സംഭവിച്ചിട്ടില്ലെന്ന് , അത് മറ്റുള്ളവരിൽ നിന്ന് കടം കൊണ്ടതാണെന്ന് , അത് സ്വന്തം ഉൾക്കാഴ്ചയിൽ നിന്നുണ്ടായതല്ലെന്ന് , അത് സ്വന്തം സാക്ഷാത്ക്കാരമല്ലെന്ന് . വിജ്ഞാനം സ്വന്തം സാക്ഷാത്കാരമാവുമ്പോൾ വിവേകമാകുന്നു .

സോക്രട്ടീസ് പറഞ്ഞു , എനിക്കൊന്നേ അറിയൂ : എനിക്കൊന്നുമറിയില്ലെന്ന് . ഇതാണ് വിവേകിയായ ഒരു മനുഷ്യന്റെ തിരിച്ചറിവ് ....!

ഓഷോ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക