Image

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് അമേരിക്കന്‍ മലയാളി മുസ്ലിം സംഘടനകളുടെ കുടുംബ സംഗമം

Published on 13 March, 2018
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് അമേരിക്കന്‍ മലയാളി മുസ്ലിം സംഘടനകളുടെ കുടുംബ സംഗമം
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ ബഹുമാനാര്‍ത്ഥം മാര്‍ച്ച് 16 ന് വെള്ളിയാഴ്ച വൈകുന്നേരം ന്യൂജഴ്‌സിയിലെ മാന്‍മോത്ത് ജങ്ക്ഷനിലെ 'എമ്പര്‍ ബാന്‍ക്വറ്റ്‌സി' ല്‍ (Ember Banquets) വെച്ചു 'അമേരിക്കന്‍ മലയാളി മുസ്ലിം കുടുംബ സംഗമം' ചേരുന്നതാണ്. 

അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ 'നന്മ' (North American Network of Malayalee Muslim
Associations - NANMMA) യും, ''എം.എം.എന്‍.ജെ ' '(Malayalee Muslims of New Jersey-MMNJ) യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജെഴ്‌സി, കനറ്റിക്കെറ്റ്, പെന്‍സില്‍വാനിയ, മസച്ചുസററ്‌സ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എ.നസീര്‍ (516 225 1502), അബ്ദുല്‍ സമദ് പൊന്നേരി (732 331 6620),മുഹമ്മദ് നൗഫല്‍ (732 331 7450) എന്നിവരെ ബന്ധപ്പെടുക .
Website - nanmmaonline.org
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് അമേരിക്കന്‍ മലയാളി മുസ്ലിം സംഘടനകളുടെ കുടുംബ സംഗമം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് അമേരിക്കന്‍ മലയാളി മുസ്ലിം സംഘടനകളുടെ കുടുംബ സംഗമം
Join WhatsApp News
മൊല്ലാക്ക ഫാൻ 2018-03-13 23:29:32
ഇങ്ങളെ ഞങ്ങൾക്ക് ഇഷ്ടമാ മൊല്ലാക്ക .  ഇയാളെ കണ്ട് അമേരിക്കൻ മൊല്ലാക്ക ബേജാറാകണ്ട
ഇങ്ങള് വച്ച് കാച്ചികൊള്ളീൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക