Image

ബിഗോണിയ ഫെസ്റ്റിവലിന് നിറപ്പകിട്ടേകി മലയാളി കൂട്ടായ്മ

Published on 13 March, 2018
ബിഗോണിയ ഫെസ്റ്റിവലിന് നിറപ്പകിട്ടേകി മലയാളി കൂട്ടായ്മ

ബല്ലാരറ്റ്: ബല്ലാരറ്റിലെ ഏറ്റവും വലിയ ഉത്സവമായ ബിഗോണിയ ഫെസ്റ്റിവലിന് ഇത്തവണ ബല്ലാരറ്റ് മലയാളി അസോസിയേഷന്റെ (ബിഎംഎ) സാന്നിധ്യം കൂടുതല്‍ വര്‍ണാഭമാക്കി . ആദ്യമായാണ് മലയാളി കൂട്ടായ്മ ഫെസ്റ്റിവലില്‍ പങ്കുചേരുന്നത്.

1956 ലെ മെല്‍ബണ്‍ ഒളിന്പിക്‌സിന് അനുബന്ധമായി തുടങ്ങിയ ഉത്സവമാണ് ബിഗോണിയ ഫെസ്റ്റിവലും തുടര്‍ന്നുള്ള പരേഡും. ബല്ലാരറ്റിലും ചുറ്റുവട്ടത്തും കൂടുതലായി പൂക്കുന്ന ബിഗോണിയ പൂക്കളുടെ പ്രദര്‍ശനമാണ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ലേബര്‍ ഡേ ലോംഗ് വീക്കെന്‍ഡില്‍ നടത്തുന്ന ഈ ആഘോഷം വിവിധ കലാ കായിക പ്രദര്‍ശനങ്ങള്‍ കൊണ്ട് സന്പന്നമാണ് . തുടര്‍ന്ന് നടക്കുന്ന പരേഡ് വിവിധ രാജ്യക്കാരുടെ പാരമ്പര്യ കലാരൂപങ്ങളുടെ പ്രദര്‍ശനവും, വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളുടെ മാര്‍ച്ച പാസ്റ്റും, ബാന്‍ഡ് മേളക്കാരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാണ്.

മെല്‍ബണില്‍ നിന്നെത്തിയ ശിങ്കാരി മേളവും, മുത്തുക്കുടകളും, സാരിയും മുണ്ടും പാട്ടുപാവാടകളുമടങ്ങുന്ന പരന്പരാഗത വേഷവിധാനങ്ങളുമായി പരേഡിന്റെ കാഴ്ചക്കാരെ ത്രസിപ്പിച്ചും, നൃത്തം ചവിട്ടിയുമാണ് മലയാളി സംഘം പരേഡില്‍ മുന്നിട്ടു നിന്നത്. ബല്ലാരറ്റിലെ വിവിധ യുണിവേഴ്‌സിറ്റികളിലുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. നാല്‍പ്പതില്‍ അധികം ഗ്രൂപ്പുകളാണ് പരേഡില്‍ പങ്കെടുത്തത്. നൂറിലധികം വരുന്ന മലയാളി സംഘത്തെ നയിച്ചത് ബല്ലാരറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ജോണ്‍ കെതോമസ്, ഷേര്‍ലി സാജു, തോമസ് ഐസക്, ബിബിന്‍ മാത്യു, ഷീബ ജോര്‍ജ് എന്നിവരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക